കുടുമ്പിക്കല്‍:മണ്ണെടുക്കുന്നതിനിടെ ജെ.സി.ബി.മറിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. എന്നാല്‍ വാഹനത്തിനോ ഡ്രൈവര്‍ക്കൊ പരുക്കൊന്നുമില്ല.പൂക്കോടന്‍ ബഷീറിന്റെ മേല്‍നോട്ടത്തിലുള്ള ജെ.സി.ബിയാണ് ഇന്നലെ വൈകുന്നേരം കുടുമ്പിക്കല്‍ ബങ്കാളന്‍ കുട്ടി റഷീദിന്റെ വീടിന് പിന്നില്‍ മണ്ണെടുക്കുന്നതിനിടെ താഴ്ച്കയിലേക്ക് മറിഞ്ഞത്.ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഡ്രൈവര്‍ മേല്‍മുറി സ്വദേശി സജിത്തിനെ രക്ഷപ്പെടുത്തി.പലീരി കാഞ്ഞിരങ്ങാടന്‍ മുഹമ്മദാജിയുടെ മകന് നാസര്‍ ഫൈസിയുടെ തറയിലേക്ക് മണ്ണ് നിറക്കാന്‍ വേണ്ടീയായിരുന്നു കുടുമ്പിക്കലില്‍ നിന്നും മണ്ണെടുപ്പ് നടത്തിയത്.
സൈകോ മൂസ്സയുടെ ജെ.സി.ബി.എത്തിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരുടെ സഹായത്തോടെ മറിഞ്ഞ വണ്ടി ഉയര്‍ത്തിയത്.ഏതായാലും ഡ്രൈവര്‍ക്കോ വാഹനത്തിനോ പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ബഷീര്‍. ഒപ്പം നാട്ടുകാരും.
11:35 PM
Edapparamb Voice

Posted in: 




1 comments:
hehehehehe kuttimansen adinde edayil kudungaande rakshappettu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ