ആത്മ സംസ്കരണത്തിലൂടെ നേടിയെടുത്ത വിശുദ്ധിയെ മുറുകെ പിടിച്ചുകൊണ്ട് എടപ്പറമ്പിലെ ഓരോ വിശ്വാസിയും തക്ബീര്‍ ദ്വനികള്‍ മുഴക്കി ചെറിയ പെരുന്നാളിനെ വരവേറ്റു.വിദേശത്തുള്ള നാട്ടുകാരടക്കം വലിയ ജന സഞ്ചയംകൊണ്ട് എടപ്പറമ്പ് ജുമാമസ്ജിദ് വീര്‍പ്പുമുട്ടി. പെരുന്നാള്‍ നമസ്കാരാനന്തരം എടപ്പറമ്പ് ഖാളി അബ്ദുല്‍ മജീദ് ബാഖവിയുടെ നേത്രത്വത്തില്‍ അസമിലെ കലാപത്തില്‍ അടിച്ചമര്‍ത്തപ്പെട്ട് ഊരും നാടും വിട്ട് പോവേണ്ടിവന്ന മുസ്ലിം ജനതക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടന്നു. എടപ്പറമ്പിലെ നല്ലവരായ നാട്ടുകാര്‍ പരസ്പരം ആസ്ലേശിച്ചും , ഹസ്തദാനങ്ങള്‍ നലികിയും സന്തോഷം പങ്കുവെച്ചു.
10:52 PM
Edapparamb Voice
Posted in: 




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ