മൊറയൂര്‍:: ;മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് 2012 - 2013 വര്‍ഷത്തെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു ഉത്ഘാടനം ചെയ്തു.പദ്ധതി വിഹിതവും തനത്ഫണ്ടും വിവിധ ഗ്രാന്റുകളുമുള്‍പെടെ ലഭിക്കുന്ന മൂന്നേക്കാല്‍ കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ചെമ്പാല മുഹമ്മദ് അവതരിപ്പിച്ചു.പ്രസിഡന്റ് ബി.സകീന ആധ്യക്ഷം വഹിച്ചു.വി.പി.അബൂബക്കര്‍,സി.കെ.മുഹമ്മദ്,എന്‍.കെ.ഹംസ,സി.കെ.ആമിന ടീച്ചര്‍,വിവിധ ഇമ്പ്ലിമെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.അഞ്ചു വര്‍ഷത്തേക്കുള്ള നിര്‍ദേശങ്ങള്‍ ഗ്രാമസഭകള്‍ മുഖേന സ്വീകരിച്ച് വിവിധ വര്‍കിംഗ് ഗ്രൂപുകള്‍ ചേര്‍ന്ന് സമര്‍പിച്ചതാണ് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികള്‍.....
പാലീരി അങ്കണവാടി,എടപ്പറമ്പ്-കരിമ്പനാക്കല്‍-,-പൂന്തലപ്പറമ്പ് റോഡ് ടാറിംഗ്,പാലീരി റോഡ് റീ ടാറിംഗ്,പാലീരി-മാമാംകുഴിക്കല്‍ ഇടവഴി വികസനം,തുടങ്ങിയ എടപ്പറമ്പ് ഭാഗത്തെ നിരവധി പദ്ധതി നിര്‍ദേശങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചവയില്‍ ഉള്‍പെടും.
12:55 AM
Edapparamb Voice

Posted in: 




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ