ഒഴുകൂര്‍ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനാസ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ അപകടത്തില്‍ പെട്ട് മരണപ്പെട്ട നെരവത്ത് ആലുങ്ങല്‍ മുജീബ് റഹ്മാന് എന്ന മാനുവിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചു നല്കിയ വീട് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ കൈമാറി. മാനുവിന്റെ ഭാര്യ ബുഷ്റ മക്കളായ മിദ്ലാജിന്റെയും റനയുടെയും സാനിധ്യത്തില്‍ തങ്ങളില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി.
മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മാനുവിന്റെ വിയോഗത്തോടെ നിരാലംബരായ കുടുംബ്ത്തെ ഏറ്റെടുക്കാന്‍ മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചപ്പോള്‍ വിവിധ കെ.എം.സി.സി.കളടക്കം പാര്‍ട്ടി പ്രവര്ത്തകര്കൈകോര്ത്തു പിടിച്ചു ആ ദൗത്യം നിറവേറ്റി. അഞ്ച് സെന്റ് സ്ഥലം ബുഷ്രയുടെയും മക്കളുടെയും പേരില്‍ വാങ്ങി മനോഹരമായി രൂപകല്പനയില് പൂര്‍ത്തിയാക്കിയ വീടിന് ഒമ്പതര ലക്ഷത്തോളം രൂപയാണ്` ചിലവായത്.ലീഗ് സംസ്ഥാന കമ്മിറ്റി നാല്` ലക്ഷ്ം രൂപ നല്കിയപ്പോള് ഖത്തര്‍ കെ.എം.സി.സി.മണ്ഡലം കമ്മിറ്റി മൂന്നേക്കാല്‍ ലക്ഷം രൂപയും സൗദി കെ.എം.സി.സി. ഒഴുകൂര്‍ മേഖല കമ്മിറ്റി ഒരു ലക്ഷത്തിലധികം രൂപയും പദ്ധതിയിലേക്ക് സംഭാവന നല്കി.
'ബൈത്തു റഹ്മ' എന്ന് പേരിട്ട വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ നിര്‍മാണ കമ്മിറ്റി ചെയര്മാന് പൂന്തല വീരാന്‍ കുട്ടി ഹാജി ആധ്യക്ഷം വഹിച്ചു.രക്ഷാധികാരി ഹാജി കെ. മമ്മുണ്ണി എം.എല്‍ എ,പി.ഉബൈദുള്ള എം.എല്‍ എ,സി.കെ.മുഹമ്മദ്.പി.കെ.കുഞ്ഞു, വി.മുസ്തഫ, മുജീബ് കാടേരി,വി.ടി. ശിഹാബ്,ബി.സകീന,എം.കമ്മദ്,ബി.ബാബു മാസ്റ്റര്‍ ,എം.സി.ഷാഹു ഹാജി,കെ.പി.അബൂബക്കര്‍ ഹജി,സൈകൊ മൂസ്സ,സി.മന്‍സൂര്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വി.പി.അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും ബ്ളോക്ക് മെംബെര്‍ പൂന്തല സുലൈമാന്‍ നന്ദിയും പറഞ്ഞു.

1:40 AM
Edapparamb Voice

1 comments:
sahayikalkk allahu prathifalam nalkumaravatte....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ