എടപ്പറമ്പ് : എടപ്പറമ്പ് - കരിമ്പനക്കല്‍ നിവാസികള്‍ക്ക് ജീവനും സ്വത്തിനും ഭീഷണിയായിരുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിച്ചു. പുനസ്ഥാപിച്ച പോസ്റ്റുകളുടെ സമര്‍പ്പണം ബ്ലൊക്ക് മെമ്പര്‍ പൂന്തല സുലൈമാന്‍ നാട്ടുകാരുടെ സാനിധ്യത്തില്‍ നിര്‍വ്വഹിച്ചു.ഏറെ കാലത്തെ പരിശ്രമശേഷം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികള്‍ , സൈകോ മൂസ്സയുടെയും പൂന്തല സുലൈമാന്റെയും പ്രത്യേക പരിശ്രമത്തിന്റെ ഫലമായി അനുവധിച്ചു കിട്ടിയ മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി , ബ്ലൊക് ഫണ്ടുകള്‍ വഴിയാണ് സ്വപ്ന സാക്ഷാല്കാരത്തിന് വഴിയൊരുക്കിയത്. ഉദ്ഘാടന പരിപാടിയില്‍ കണ്‍വീനര്‍ നമീര്‍ കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു .സൈകോ മൂസ്സ സാഹിബ്, വാര്‍ഡ് മെമ്പര്‍ സൈനബ ടീച്ചര്‍ , എടപ്പറമ്പ് യൂത്ത്ലീഗ് സെക്രട്ടറി ഹമീദ് ( അംബി ) , നിസാര്‍ പൂകോടന്‍ തുടങ്ങിയവര്‍ സംബധിച്ചു.
9:30 AM
Edapparamb Voice


Posted in: 




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ