2012 മാർച്ച് 5, തിങ്കളാഴ്‌ച

ഗ്രാമത്തിന്‌ ഉത്സവമായി ശ്രീ മുത്തപ്പന്റെ എഴുന്നള്ളത്ത്.





എടപ്പറമ്പ് :കണ്ണിന്‌ കുളിര്‍മയേകുന്ന വര്‍ണക്കാഴ്ചകളൊരുക്കിയ എഴുന്നള്ളത്തോടെ ഒഴുകൂര്‍ എടപ്പറമ്പ് ശ്രീ മുത്തപ്പന്റെ ആറാട്ടുവേലക്ക് സമാപനമായി.ഞാറാഴ്ച ആരംഭിച്ച മഹോത്സവം ഭക്തജന പങ്കാളിത്തം കൊണ്ട് അക്ഷരാര്‍ഥത്തില്‍ നാടിന്റെ ഉത്സവമായി.തിങ്കളാഴ്ചത്തെ എഴുന്നള്ളത്തിന് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ നാട് മുഴുവന്‍ എടപ്പറമ്പിലേക്ക് ഒഴുകിയെത്തി.അതില്‍ ജാതിയോ മതമോ ദേശമോ തടസ്സമായില്ല.നാട്ടുകാരും പുറം നാട്ടുകാരും അന്യ സംസ്ഥാനക്കരായ ആസാമികളും ബങ്കാളികളും വരെ എഴുന്നള്ളിപ്പ് ഘോഷയാത്ര ഗംഭീരമാക്കി.ഗജവീരന്മാരും പൂക്കാവടിയാട്ടക്കാരും ആഘോഷത്തിന്‌ കൊഴുപ്പേകി.ബാന്‍ഡ് വാദ്യത്തിനും ശിങ്കാരി മേളത്തിനുമൊപ്പം ചുവടുകള്‍ വച്ച് ചെറുപ്പകാരുടെ വലിയ സംഘങ്ങള്‍ ഘോഷയാത്രയുടെ മാറ്റുകൂട്ടി.കഴിഞ്ഞ മാസം നടന്ന സുബ്രമണ്യം ക്ഷേത്രത്തിലെ എഴുന്നള്ളീപ്പിന്‌ ഭക്തജന സാനിധ്യം പരിമിതമായിരുന്നെങ്കില്‍ ശ്രീ മുത്തപ്പന്റെ എഴുന്നള്ളിപ്പിന്‍` ലഭിച്ച ജനപിന്തുണയും സ്വീകാര്യതയും സംഘാടകരുടെ ലാളിത്യത്തിനും ആത്മാര്‍ഥതക്കും ലഭിച്ച അംഗീകാരമായി.എടപ്പറമ്പിലെ മുസ്ലിം യുവാക്കളുടെ സ്നേഹസ്വീകരണവും മധുരപാനീയവും വേറിട്ട കാഴ്ചയായി.മണിക്കൂറുകള്‍ മൊറയൂര്‍ കിഴിശ്ശേരി റോഡ് നിശ്ചലമായി.സ്ത്രീകളും കുട്ടികളും വ്രദ്ധരുമടക്കം നൂറ്കണക്കിനാളുകളാണ്‌ റോഡിനിരുവശവും തടിച്ചു കൂടിയത്.

1 comments:

അജ്ഞാതന്‍ പറഞ്ഞു...

Woderful!!!!!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com