എടപ്പറമ്പ് : എടപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന "വിജ്ഞാന വേദി" ( റമളാന്‍ പഠന വേദി ) 25 മുതല്‍ ളുഹര്‍ നമസ്കാരാനന്തരം എടപ്പറമ്പ് ജുമാമസ്ജിദില്‍ വെച്ച് നടത്തപ്പെടുന്നു. 10 ദിവസങ്ങളിലായി നടക്കുന്ന പഠന ക്ലാസുകളില്‍ മഹല്ല് ഖാസി കെ.ടി അബ്ദുല്‍ മജീദ് ബാഖവി " "വിശൂദ്ദ റമളാന്‍ വിശുദ്ദ ഖുര്‍ആന്‍ " എന്ന വിഷയാവതരണത്തോടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.തുടര്‍ന്ന് വരും ദിവസങ്ങളില്‍ മുനീര്‍ ദാരിമി കാരക്കുന്ന് , കെ.പി അബ്ദുന്നാസര്‍ മുസ്ലിയാര് , സി.എച് അബൂബക്കര്‍ ഫൈസി മേലാറ്റൂര്‍ , ഷറഫുദ്ദീന് ലത്വീഫി വെള്ളൂര്‍, കെ.കെ.സി മുഹമ്മദ് ബാഖവി, കെ.പി അബ്ദുല്‍ മജീദ് ബാഖവി , പി.എ മുഹമ്മദ് സാലിം ബാഖവി തുടങ്ങിയവര്‍ ക്ലാസ്സെടുക്കും . ക്ലാസ്സുകള്‍ 3 - 08 -2012 വെള്ളി അവസാനിക്കും.
4:55 AM
Yaseer PK

Posted in: 




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ