2012 ജൂലൈ 15, ഞായറാഴ്‌ച

ആറങ്ങാട്ട് ഇസ്മാഈലിന്‌ ഖത്തര്‍ കെ.എം.സി.സിയുടെ കൈതാങ്ങ്.

കളത്തിപ്പറമ്പ്:തെങ്ങില്‍ നിന്നും വീണ്‌ പരുക്കേറ്റ് അരക്ക് കീഴെ തളര്‍ന്ന് കിടപ്പിലായ ഒഴുകൂര്‍ കളത്തിപ്പറമ്പ് ആറങ്ങാട് കെ.സി.സൈദലവിയുടെ മകന്‍ ഇസ്മായീലിന്‌ ഖത്തര്‍ കെ.എം.സി.സി മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി 130001 രൂപയുടെ ധനസഹായം നല്‍കി.
                              ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി.പരീക്ഷക്കുള്ള തെയ്യാറെടുപ്പിനിടെയാണ്‌ ഇളനീരിടാന്‍ വേണ്ടി മുറ്റത്തെ തെങ്ങില്‍ നിന്നും വീണ്‌ പരുക്കേറ്റത്.നെട്ടല്ല് തകര്‍ന്ന ഇസ്മായീലിന്‌ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നെങ്കിലും അരക്ക് കീഴെ ചലനശേഷി തിരികെ ലഭിച്ചില്ല.നാട്ടുകാര്‍ പിരിവെടുത്ത് ഒരു തുക കുടുംബത്തെ ഏല്പിച്ചിരുന്നെങ്കിലും മാസങ്ങളായുള്ള തുടര്‍ ചികിത്സ കുടൂംബത്തിന്റെ അവസ്ഥ പരിതാപകരമാക്കിയിരുന്നു. ഇതിനിടെ ലഭിച്ച ധനസഹായം ഇവര്‍ക്ക് ഏറെ ആശ്വാസകരമാണ്‌...
                      സൈദലവി മൊറയൂര്‍ പ്രസിഡന്റും ശെരീഫ് അരിമ്പ്ര സെക്രട്ടറിയും മുണ്ടോടന്‍അഹമ്മദ് ട്രഷററുമായ കമ്മിറ്റിക്ക് കീഴിലാണ്‌ നിയോജക മണ്ഡലം കെ.എം.സി.സി.പ്രവര്‍ത്തിക്കുന്നത്.പരിപാടിയുടെ ഉത്ഘാടനവും ധന സഹായ വിതരണവും പി.ഉബൈദുള്ള എം.എല്‍... എ നിര്‍വഹിച്ചു.എം സൈദലവി ആധ്യക്ഷം വഹിച്ചു.എ.കെ.മുസ്തഫ തിരൂരങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.പി.വീരാന്‍ കുട്ടി ഹാജി,വി.ടി.ശിഹാബ് മാസ്റ്റര്‍,വി.പി.അബു മാസ്റ്റര്‍,കെ.സി.ശിഹാബ്,എം.കമ്മദ്.പി.റ്റി.ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.സകീര്‍ മാസ്റ്റര്‍ സ്വാഗതവും എം.പി.മുഹമ്മദലി നന്ദിയും പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com