നെരവത്ത് : ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളിലെ എസ്.എം.സി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപപ്പെട്ട കടുത്ത രാഷ്ട്രീയ വടം വലി തുടരുന്നതിനിടെ എസ്.എം.സി.(സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി) ചെയര്മാന് സ്ഥാനത്ത് നിന്ന് വി.കെ.ബാപ്പു നാടകീയമായി രാജി നല്കി.ഇക്കഴിഞ്ഞ നാലാം തിയ്യതി ചേര്‍ന്ന ജനറല്‍ ബോഡിയോഗം ഇരുവിഭാഗവും തങ്ങളുടെ ശക്തി പരീക്ഷണത്തിന് വേദിയാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ പഞ്ചായത്ത് പ്രസിഡന്റും കൊണ്ടോട്ടി എ.ഇ.ഒ.യും റംസാനിന് ശേഷം വീണ്ടും ജനറല്‍ ബോഡി ചേരാന്‍ ഉത്തരവിട്ടിരുന്നു.ഇതിനിടയിലാണ് വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടീക്കാട്ടി മുന്‍ പി.ടി.എ.പ്രസിഡന്റു കൂടിയായ ബാപ്പുവിന്റെ രാജി.
രാജി വ്യക്തിപരമാണെന്ന് ബാപ്പു അവകാശപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ ബലപരീക്ഷണത്തിനോടാണ് ബാപ്പുവിന് വ്യക്തിപരമായി എതിര്പുള്ളതെന്ന് വ്യക്തമാണ്...,പ്രാദേശിക ലീഗിന്റെ നോമിനിയായിട്ടാണ് ബാപ്പു ചെയര്മാനായതെങ്കിലും വിടാതെ വിവാദം പിന്തുടരുന്നതിനാല് സ്ഥാനത്ത് കടിച്ച്തൂങ്ങാനില്ലെന്നാണ് ബാപ്പുവിന്റെ നിലപാട്.
2:23 AM
Edapparamb Voice

Posted in: 




6 comments:
പനി പാളി...ബപ്ഉവിനെ മുനില്‍ നിരുത്തി ലീഗ് കളിച കളി തകര്നു....
aaa paavathine iniyum ithilekke valich izhakkaruth....ulla nilayaum vilayum kalayaruth...
JBir athikaramohi thulayatte
JABIR thulanjitt ningalaarum urangillaaa
....
angeru maarunnathu thanneyanu nallathu... Jabirine ethayalum aa postilekk aduppikkandaa... kurachukudi usharulla orale kandethukaa
JABIRINTE ATHYAKRAHAM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ