കളത്തിപ്പറമ്പ്:മേഖലയിലെ ഏക ഹൈസ്കൂളായ ഒഴുകൂര്‍ നെരവത്ത് ക്രസന്റ് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കണമെന്ന് പതിനേഴാം വാര്‍ഡ് ഗ്രാമസഭ പ്രമേയം പാസാക്കി.നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളടക്കം വിവിധ സംഘടനകള്‍ ഉയര്‍ത്തിയ ഇക്കാര്യത്തിലെ ജനകീയത വെളിപ്പെടുത്തുന്നതായിരുന്നു സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിന്റെ തന്നെ ഗ്രമസഭാ പ്രമേയം.ഈ വിഷയം എടപ്പറമ്പ് വോയ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിക്കുള്ള നിര്‍ദേശങ്ങള്‍ സമര്പിക്കാന് ചേര്‍ന്ന ഗ്രാമസഭയില്‍ ഒഴുകൂരിന്റെ വികസന-വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിക്ക് ഉതകുന്ന ഒട്ടേറെ നിര്‍ദേശങ്ങളാണ് ഗ്രാമസഭാംഗങ്ങള്‍ സമര്‍പിച്ചത്.നീര്‍തട വികസനം,പുതിയ റോഡുകള്‍ നിര്‍മിക്കല്‍,നിലവിലെ റോഡുകള്‍ വികസിപ്പിക്കല്‍,കുടിവെള്ള പദ്ധതികള്‍,സ്കൂളുകളോട് ചേര്‍ന്ന് പൊതു വായനശാലകള്‍,എടപ്പറമ്പ് കേന്ദ്രീകരിച്ച് പുതിയ പ്രൈമറി സ്കൂള്‍ തുടങ്ങിയവ നിര്‍ദേശങ്ങളില്‍ ചിലതാണ്...,
ഗ്രാമസഭാ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സഫിയ ആധ്യക്ഷം വഹിച്ചു.മേലയില്‍ അഷ്റഫ് മാസ്റ്റര്‍,കെ.സി.സകീര്‍ മാസ്റ്റര്‍,പി.അബ്ദുല്‍ ഗഫൂര്‍, അന്‍വര്‍,കലന്തന് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

10:24 PM
Edapparamb Voice

Posted in: 

3 comments:
congradz...........
vik
asanam nadakattey
congratzzzzzz vice president
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ