2012 ജൂലൈ 25, ബുധനാഴ്‌ച

സേവന വഴിയില്‍ നാടിന്‌ മുതല്‍കൂട്ടായി ഖത്തര്‍ കെ.എം.സി.സി.

ങ്ങള്‍ അഭിമാനിക്കുന്നു,നിങ്ങളുടെ ഈ കൂട്ടായ്മയില്‍.......... ,.......ഞങ്ങള്‍ പ്രതീക്ഷയര്‍പിക്കുന്നു,നിങ്ങളുടെ സേവന സന്നദ്ധതയില്‍,......നാട്ടുകാരെന്ന നിലക്ക് ഞങ്ങള്‍ കടപ്പെട്ടവരായിരിക്കും, നിങ്ങളോടെന്നും......സ്വന്തം ഉപജീവനത്തിനായി നാടുവിടേണ്ടിവന്ന നിങ്ങള്‍,ഞങ്ങളോട് കാണിക്കുന്ന കാരുണ്യത്തിന്‌...,....
                    സേവന വഴിയില്‍ പുതിയ ഗാഥ രചിക്കുകയാണ്‌ ഖത്തര്‍ കെ.എം.സി.സി.പ്രവാസ ജീവിതത്തിന്റെ ഭാണ്ഡച്ചുമടുകള്‍ ശിരസ്സിലേറ്റുമ്പോഴും നാട്ടുകാരെ സ്വന്തം ഹ്ര് ദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഇവര്‍ നമ്മുടെ അകക്കണ്ണ് തുറപ്പിക്കുന്നു.  കണ്മുന്നില്‍ നാം കാണാതെ പോകുന്ന വേദനകളും രോദനങ്ങളും ഇവര്‍ കാണുന്നു.നാം പകച്ചു നില്‍ക്കുമ്പോള്‍ ഇവര്‍ സ്നേഹപൂര്‍വം കാരുണ്യത്തിന്റെ വാതിലുകള്‍ തുറക്കുന്നു.ജീവിത വഴിയില്‍ ഇടറി വീണവര്‍ക്ക് കൈതാങ്ങാകുന്നു.എടപ്പറമ്പിലും കളത്തിപ്പറമ്പിലും പരിസരത്തുമായി ഒരു സംഘടനയും ചെയ്യാത്ത പ്രവര്‍ത്തനങ്ങളാണ്‌ ഖത്തര്‍ കെ.എം.സി.സി.കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നത്.വലിയ ബാധ്യത വരുന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആലോചിക്കുമ്പോള്‍ തന്നെ ആദ്യം മനോമുകുരത്തില്‍ തെളിയുന്നത് ഈ പ്രവാസി കൂട്ടായ്മയും അതിന്റെ അമരക്കാരായ കീരിയാടന്‍ അലിയുടെയും മുണ്ടോടന്‍ അഹമ്മദിന്റെയും മുഖവുമായിരിക്കും.
                      ആലുങ്ങല്‍ മുജീബ് റഹ്മാന്‍ എന്ന മാനു  ബൈകപകടത്തില്‍ മരണപ്പെട്ടപ്പോള്‍ രണ്ട് പിഞ്ച്കുഞ്ഞുങ്ങളും ഭാര്യയും എല്ലാവരുടെയും നൊമ്പരമായിരുന്നു.സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഈ കുടുംബം ഒരു പക്ഷേ പാര്‍ശവല്‍കരിക്കപ്പെടുമായിരുന്ന ഘട്ടത്തില്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി കുടുമ്പത്തെ സംരക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍  മുന്നില്‍ ശൂന്യത മാത്രമായിരുന്നു.സ്ഥലവും വീടുമടക്കം പത്ത് ലക്ഷത്തോളം ചിലവ് വരുന്ന സംരക്ഷണ പദ്ധതി എങ്ങിനെ നടപ്പാക്കുമെന്നറിയാതെ കെട്ടിയ കുറ്റിയില്‍ തന്നെ കറങ്ങുമ്പോഴാണ്‌ പദ്ധതി കണ്‍വീനര്‍ വി.പി.അബുമാസ്റ്റര്‍ക്ക് ഖത്തറില്‍ നിന്നും  മരുഭൂമിയിലെ കുളിര്‍ തെന്നലായി കെ.എം.സി.സി.പ്രസിഡന്റ് അലിയുടെ വിളിയെത്തുന്നത്.മൂന്നേക്കാല്‍ ലക്ഷത്തിലധികം രൂപയാണ്‌ ഇതിനായി കെ.എം.സി.സി. നല്‍കിയത്.തുടക്കം തന്നെ നന്നായതോടെ പ്രതീക്ഷിച്ചതിലും മികവോടെ പദ്ധതി പൂര്‍ത്തിയാക്കി.പദ്ധതി നടത്തിപ്പില്‍ ആദ്യാവസാനം കമ്മിറ്റിയുടെ ഇടപെടലുകളും ശ്രദ്ധയുമുണ്ടായിരുന്നു.
                      അതിന്‌ ശേഷം ചെറുതും വലുതുമായ പല സഹായങ്ങളും ഇവരുടെ ഭാഗത്ത് നിന്നുണ്ടായി.സി.എച്ച്.സെന്റരിന്‌ മൊബൈല്‍ ഐ.സി.യു.സൗകര്യമുള്ള ആംബുലന്‍സ് നല്‍കിയത്(ഈ ആംബുലന്‍സിലായിരുന്നു ശിഹാബ് തങ്ങളൂടെ ജനാസ ടൗണ്‍ഹാളില്‍ നിന്നും കൊണ്ട്പോയത്.),കുടുമ്പിക്കല്‍ അംഗനവാടിക്ക് സ്ഥലം വാങ്ങിയത്,വ്യക്തിഗത സഹായങ്ങള്‍,ഏറ്റവും ഒടുവിലായി തെങ്ങില്‍ നിന്നും വീണ്‌ അരക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ആറങ്ങാട് ഇസ്മായീലിന്‌ സാമ്പത്തിക സഹായം നല്‍കിയത് എന്നിവ ഇവരുടെ നാട്ടുകാരോടുള്ള സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും ചില ഉദാഹരണങ്ങള്‍ മാത്രം.

                     ദീര്‍ഘകാലമായി മണ്ഡലം കത്തര്‍ കെ.എം.സി.സി.യുടെ ഭാരവാഹിയായിരുന്ന ഇപ്പോള്‍ ജില്ലാ വൈസ് പ്രസിഡന്റുമായ  എടപ്പറമ്പ് കുടുമ്പിക്കല്‍ കീരിയാടന്‍ അലിയും നിലവിലെ മണ്ഡലം കമ്മിറ്റി ട്രഷറര്‍ കളത്തിപ്പറമ്പ് മുണ്ടോടന്‍ അഹമ്മദുമാണ്‌ ഇവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

                  
                     
   

4 comments:

M A Jouhar പറഞ്ഞു...

great efforts...... may allah bless and accept these from them as a good for this world and also for an everlasting tomarrow....

അജ്ഞാതന്‍ പറഞ്ഞു...

allahu ivarkk iniyum nalla karyangngal cheyyaanulla bagyam nalkumaarakatte..

Yaseer PK പറഞ്ഞു...

aameen

അജ്ഞാതന്‍ പറഞ്ഞു...

All the BEST ALIKKA & AHAMMED KKA ,we are with you procd..................

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com