2012, ഏപ്രിൽ 28, ശനിയാഴ്‌ച

2012, ഏപ്രിൽ 17, ചൊവ്വാഴ്ച

മസ്ജിദിലെ ജലദൗര്‍ലഭ്യതക്ക് പരിഹാരമായി.

എടപ്പറമ്പ്:  വേനല്‍ ശക്തമായതോടെ പള്ളിയില്‍ നമസ്കരിക്കാന്‍ കയറുന്നവരെ പലപ്പോഴും സ്വാഗതം  ചെയ്തിരുന്നത് ശൂന്യമായ ടാപ്പുകളും ഹൗളുകളായിരുന്നു.ഇനി വെള്ളം ഉണ്ടെന്നിരിക്കട്ടെ കൈ തൊടീക്കാന്‍ തോന്നാത്ത തരത്തിലുള്ള കലര്‍പ്പ് നിറ്ഞ്ഞതും.ഇടക്കിടക്ക് ഉസ്താദ് ഓര്‍മിപ്പിക്കുമായിരുന്നു,കഴിയുന്നതും വീട്ടില്‍ നിന്ന് വുളു എടുത്തു വരാന്‍ .ശരിക്കും ക്ളേശം നിറഞ്ഞ മാസങ്ങളായിരുന്നു കടന്ന് പോയത്.ഈ ദയനീയ സ്ഥിതി കണ്ടറിഞ്ഞ ഒരു ദീനീസ്നേഹി സ്വന്തം ചിലവില്‍ കുഴല്‍ കിണര്‍ കുഴിക്കാന്‍ സന്നദ്ധത കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.കമ്മിറ്റി അതിനു പച്ചക്കൊടി കാണിച്ചതോടെ രണ്ട് ദിവസം കൊണ്ട് തന്നെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.കുടുമ്പി റോഡിനോട് ചേര്‍ന്ന് അഞ്ഞൂറോളം അടി താഴ്ചയിലാണ്‌ കുഴല്‍ കിണര്‍ നിര്‍മിച്ചത്.എഴുപത് അടിയില്‍ തന്നെ വെള്ളം കണ്ടിരുന്നെങ്കിലും ജല ലഭ്യതക്ക് വേണ്ടി കൂടുതല്‍ ആഴത്തില്‍ കുഴിച്ചത്.    
                     ഒരിക്കല്‍ പോലും തന്റെ പേര്‌ പറയരുതെന്ന് അദ്ദേഹത്തിന്‌ നിര്‍ബന്ധബുദ്ധിയുള്ളത് കൊണ്ട്   ദൈവ പ്രീതി മാത്രം കാംക്ഷിച്ച് മോട്ടോര്‍ ഉള്‍പെടെ എഴുപത്തി അയ്യായിരത്തോളം രൂപ മുടക്കി കുഴല്‍ കിണര്‍ നിര്‍മിച്ച് പള്ളിയിലെ ജലക്ഷാമം പരിഹരിച്ച ആള്‍ പ ഇപ്പൊഴും കര്‍ട്ടന്‌ പിറകിലാണ്‌.

2012, ഏപ്രിൽ 14, ശനിയാഴ്‌ച

ഈ കാരുണ്ണ്യ ഭവനം ഇനി മാനുവിന്റെ കുടുംബത്തിന്‌ സ്വന്തം.

ഒഴുകൂര്‍ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനാസ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ അപകടത്തില്‍ പെട്ട് മരണപ്പെട്ട നെരവത്ത് ആലുങ്ങല്‍ മുജീബ് റഹ്മാന്‍ എന്ന മാനുവിന്റെ കുടുംബത്തിന്‌ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചു നല്‍കിയ വീട് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ കൈമാറി. മാനുവിന്റെ ഭാര്യ ബുഷ്റ മക്കളായ മിദ്ലാജിന്റെയും റനയുടെയും സാനിധ്യത്തില്‍ തങ്ങളില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി.                                                                        
                     മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മാനുവിന്റെ വിയോഗത്തോടെ നിരാലംബരായ കുടുംബ്ത്തെ ഏറ്റെടുക്കാന്‍ മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചപ്പോള്‍ വിവിധ കെ.എം.സി.സി.കളടക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍കൈകോര്‍ത്തു പിടിച്ചു  ആ ദൗത്യം നിറവേറ്റി. അഞ്ച് സെന്റ് സ്ഥലം ബുഷ്രയുടെയും മക്കളുടെയും പേരില്‍ വാങ്ങി മനോഹരമായി രൂപകല്പനയില്‍ പൂര്‍ത്തിയാക്കിയ വീടിന്‌ ഒമ്പതര  ലക്ഷത്തോളം രൂപയാണ്‍` ചിലവായത്.ലീഗ് സംസ്ഥാന കമ്മിറ്റി നാല്‍` ലക്ഷ്ം രൂപ നല്‍കിയപ്പോള്‍ ഖത്തര്‍ കെ.എം.സി.സി.മണ്ഡലം കമ്മിറ്റി മൂന്നേക്കാല്‍ ലക്ഷം രൂപയും സൗദി കെ.എം.സി.സി. ഒഴുകൂര്‍ മേഖല കമ്മിറ്റി ഒരു ലക്ഷത്തിലധികം രൂപയും പദ്ധതിയിലേക്ക് സംഭാവന നല്‍കി.                                                                                                          
                       'ബൈത്തു റഹ്മ' എന്ന് പേരിട്ട വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പൂന്തല വീരാന്‍ കുട്ടി ഹാജി ആധ്യക്ഷം വഹിച്ചു.രക്ഷാധികാരി ഹാജി കെ. മമ്മുണ്ണി എം.എല്‍ എ,പി.ഉബൈദുള്ള എം.എല്‍ എ,സി.കെ.മുഹമ്മദ്.പി.കെ.കുഞ്ഞു, വി.മുസ്തഫ,  മുജീബ് കാടേരി,വി.ടി. ശിഹാബ്,ബി.സകീന,എം.കമ്മദ്,ബി.ബാബു മാസ്റ്റര്‍ ,എം.സി.ഷാഹു ഹാജി,കെ.പി.അബൂബക്കര്‍ ഹജി,സൈകൊ മൂസ്സ,സി.മന്‍സൂര്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വി.പി.അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും ബ്ളോക്ക് മെംബെര്‍ പൂന്തല സുലൈമാന്‍ നന്ദിയും പറഞ്ഞു.

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി
 
Design by :just4yaseer@gmail.com