2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

മോഹിച്ചത് അഞ്ച് ലക്ഷം,ലഭിച്ചത് ഇരുപത്തഞ്ച് ലക്ഷം.

ഒഴുകൂര്‍ നിര്‍മാണം പൂര്‍ത്തിയായി പതിറ്റാണ്ടുകളായിട്ടും അവഗണിക്കപ്പെട്ടു കിടന്നിരുന്ന പാലം പേങ്ങാട്ടീരി-കുമ്പളപ്പറമ്പ് റോഡിന്‌ ഫണ്ട് ലഭിച്ചപ്പോള്‍ ഞെട്ടിയത് പ്രദേശവാസികളാണ്‌....., കാരണം അവര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നതും പ്രതീക്ഷിച്ചിരുന്നതും നാലോ അഞ്ചോ ലക്ഷമായിരുന്നു.എന്നാല്‍ പൊതുമരാമത്ത് വകുപ്പും ഉബൈദുല്ല എം.എല്‍.എയും നാട്ടുകാരെ കനിഞ്ഞനുഗ്രഹിച്ചപ്പോള്‍ റോഡിന്‌ ലഭിച്ചത് ഇരുപത്ത്ഞ്ച് ലക്ഷം!!! പിന്നെങ്ങനെ ഞെട്ടാതിരിക്കും?.മാത്രവുമല്ല,പ്രളയ ദുരിദാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മുറക്ക് കമ്മീഷന്‍ കൊടുക്കാന്‍ കാശും കയ്യില്‍ പിടിച്ചിരിക്കുമ്പോഴാണ്‌ ലോട്ടറിയടിച്ചത്.
                        കാശും മിച്ചം!!കുമ്പളപ്പറമ്പ് വരെ ഒറ്റയടിക്ക് റോഡ് നന്നാകുകയും ചെയ്യും.മൊറയൂര്‍ പഞ്ചായത്ത് പതിനേഴാം  വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് ലീഗ് കമ്മിറ്റി മുഖേന പി.ഉബൈദുള്ള എം.എല്‍... എ.ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൊതുമരാമത്ത് വകുപ്പ് വണ്‍ ടൈം സെറ്റില്‍മെന്റ് പദ്ധതിയിലുള്‍പെടുത്തി പണമനുവദിച്ചത്.
                  പേങ്ങാട്ടീരി-കുമ്പളപ്പറമ്പ് റോഡിനാവശ്യമായ ഫണ്ടനുവദിച്ച വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെയും എം.എല്‍.. എയെയും പഞ്ചായത്ത് ലീഗ് കമ്മിറ്റിയേയും പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി അഭിനന്ധിച്ചു.

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

പ്രാര്‍ഥനകള്‍ വിഫലം,സോനു യാത്രയായി.

പൂന്തലപ്പറമ്പ്: നാട്ടുകാരുടെ പ്രാര്‍ഥനകള്‍ക്കോ മാതാപിതാക്കളുടെ കണ്ണീരിനോ മെഡിക്കല്‍ സയന്‍സിന്റെ സാങ്കേതികത്തത്തിനോ അലംഘനീയമായ വിധിയെ തട്ടിമാറ്റാന്‍ സാധിച്ചില്ല. എട്ട് വയസ്സുകാരന്‍ സോനുവിന്റെ ജീവനെ പിടിച്ചുനിര്‍ത്താനായുള്ള അവസാന ശ്രമവും പാഴായി.പൂന്തലപ്പറമ്പ് മലയില്‍ യൂസുഫിന്റെ മകനും യുവ ബിസ്നസുകാരനുമായ പി.ടി.ഹനീഫയുടെ മകന്‍ സോനു (8 ) വാണ്‌ ഇന്നുച്ചക്ക് പന്ത്രണ്ട് മണിയോടെ നാടിനെ വേദനയിലാഴ്ത്തി ആ കുഞ്ഞു ജീവന്‍ ഭൗതിക ശരീരം അവഷേശിപ്പിച്ച് യാത്രയായത്.തലച്ചോറില്‍ പഴുപ്പ് ബാധിച്ച് ശ്വാസ ധമനി ബ്ലോക്കായി കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റലില്‍ ഒരു മാസത്തിലതികമായി വെന്റിലേറ്ററിലിയായിരുന്നു.  തടപ്പറമ്പ് ലിറ്റില്‍ ഇന്ത്യയില്‍ മൂന്നാം ക്ലാസ്സ്  വിദ്യാര്‍ത്ഥിയാണ്  സോനു.ഖബറടക്കംവന്‍ ജനാവലിയുടെ സാനിധ്യത്തില്‍  എടപ്പറമ്പ് ജുമാമസ്ജിദില്‍ വെച്ച് നടന്നു.

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

പെരുന്നാള്‍ പെരുമയില്‍ എടപ്പറമ്പ്

ആത്മ സംസ്കരണത്തിലൂടെ നേടിയെടുത്ത വിശുദ്ധിയെ മുറുകെ പിടിച്ചുകൊണ്ട് എടപ്പറമ്പിലെ ഓരോ വിശ്വാസിയും തക്ബീര്‍ ദ്വനികള്‍ മുഴക്കി ചെറിയ പെരുന്നാളിനെ വരവേറ്റു.വിദേശത്തുള്ള നാട്ടുകാരടക്കം വലിയ ജന സഞ്ചയംകൊണ്ട് എടപ്പറമ്പ് ജുമാമസ്ജിദ് വീര്‍പ്പുമുട്ടി. പെരുന്നാള്‍ നമസ്കാരാനന്തരം എടപ്പറമ്പ് ഖാളി അബ്ദുല്‍ മജീദ് ബാഖവിയുടെ നേത്രത്വത്തില്‍ അസമിലെ കലാപത്തില്‍ അടിച്ചമര്‍ത്തപ്പെട്ട് ഊരും നാടും വിട്ട് പോവേണ്ടിവന്ന മുസ്ലിം ജനതക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടന്നു. എടപ്പറമ്പിലെ നല്ലവരായ നാട്ടുകാര്‍ പരസ്പരം ആസ്ലേശിച്ചും , ഹസ്തദാനങ്ങള്‍ നലികിയും സന്തോഷം പങ്കുവെച്ചു.

ഈദ് മുബാറക്

      ത്യാഗസുരഭിലമായ വ്രതാനുഷ്ഠാനത്തിന്‍റെ റമസാന്‍ ദിനങ്ങള്‍ക്കു വിട. പാപങ്ങളെല്ലാം മോചിച്ച് പുതിയൊരു മനുഷ്യനായി വിശ്വാസത്തിന്‍റെയു സമൂഹത്തിന്‍റെയും നടവഴികളിലേക്ക് വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞ് ഇനി പുതിയ യാത്ര. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു നോമ്പുനോറ്റ് നേടിയ വിശുദ്ധിയുടെ പുണ്യവുമായി ഇനി പുതുജീവിതത്തിന്‍റെ പ്രതീക്ഷ.
              സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ആഘോഷത്തിലേക്ക് ലോകം മുഴുകുമ്പോള്‍ ഈ ചെറിയ പെരുന്നാള്‍ ഒരിക്കലും മറക്കാനാവാത്ത വിശുദ്ധിയുടെ ദിനങ്ങളിലൊന്നായി മാറട്ടെ എന്നു പരസ്പരം ആശംസിക്കാം. ലോകമെങ്ങുമുള്ള എല്ലാ വായനക്കാര്‍ക്കും എടപ്പറമ്പ് വോയ്സിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍ !!

2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

അപകടം നോക്കിനില്‍ക്കേ കെട്ടിടത്തിന്റെ പാരപ്പെറ്റ് ഇടിഞ്ഞ് വീണ്‌ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.

മൊറയൂര്‍ : കെട്ടിടത്തിന്റെ പാരപ്പെറ്റ് ഇടിഞ്ഞ് വീണ്‌ പതിനഞ്ച് സ്കൂള്‍ കുട്ടികള്‍ക്ക്  പരുക്കേറ്റു.മൂന്ന് കുട്ടികളുടെ പരുക്ക് ഗുരുതരമാണ്‌.., ഇന്നുച്ചക്ക് മൊറയൂര്‍ സ്കൂള്‍ പടിയിലാണ്‌ രക്ഷിതാക്കളെ ആശങ്കയിലാക്കിയ അപകടം നടന്നത്.സ്വകാര്യ റ്റ്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥികളാണ്‌ പരുക്കേറ്റ എല്ലാവരും.സ്കൂള്‍പടിയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച അപകടം അങ്ങാടിയിലെ ബില്‍ഡിങിന്റെ ഒന്നാം നിലയില്‍ നിന്നും എത്തിനോക്കിയ വിദ്യാര്‍ഥികളാണ്‌ കൂട്ടത്തോടെ പാരപ്പെറ്റിന്റെ ഹോളോബ്രിക്സിനൊപ്പം താഴേക്ക് പതിച്ചത്. അപകടത്തില്‍ പെട്ട കാറുകള്‍ റോഡരികിലേക്ക് മാറ്റുന്നത് കാണാന്‍ തൊട്ടടുത്ത ബില്‍ദിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭ കോളേജിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തിരക്ക് കൂട്ടുന്നതിനിടെയാണ്‌ അപകടം.
                           എടപ്പറമ്പ് പൂക്കോടന്‍ ബഷീറിന്റെ മകന്‍ ഷഫീഖ്(15 )ഉള്‍പെടെയുള്ളപരുക്കേറ്റ വിദ്യാര്‍ഥികള്‍  മലബാര്‍ ഹോസ്പിറ്റല്‍,എം.ബി.ഹോസ്പിറ്റല്‍ മലപ്പുറം,റിലീഫ് ഹോസ്പിറ്റല്‍ കൊണ്ടോട്ടി തുടങ്ങിയ ആശുപത്രികളില്‍ ചികിത്സയിലാണ്‌...,ഗുരുതരമായി പരുക്കേറ്റ ഒഴുകൂര്‍ പള്ളിമുക്ക് മേലരക്കാട്ട്  സുഹൈല്‍ (14  ) നെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.ഇരുപത് കുട്ടികളും ഹോളോബ്രിക്സിനൊപ്പം താഴത്തെ നിലയുടെ ഷീറ്റ് മേല്‍കൂരയും തകര്‍ത്ത് താഴേക്ക് പതിച്ചിട്ടും വന്‍ അത്യാഹിതമൊന്നും സംഭവിച്ചില്ല എന്ന് ആശ്വസിക്കാം.

പരിക്കു വിവരങ്ങള്‍ ഇങ്ങനെ
ഗുരുതരമായി പരുക്കേറ്റ ഒഴുകൂര്‍ സ്വദേശി സുഹൈല്‍ (14  ) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വാലഞ്ചേരി സ്വദേശി ശിആയീല്‍ ( 14 ) , പോത്തുവെട്ടിപാറ സ്വദേശി നസീഫ് (15 ) എന്നിവരെ മഞ്ചേരി മലബാര്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.പരിക്കേറ്റ മുനവീര്‍ , തന്‍സിഫ്, നിഖില്‍ , ഷഫീഖ് , മുഹമ്മദ് റാഫി, മുഹമ്മദ് ഷിബില്‍ , നിസാം, സാജിദ്, റാഷിദലി, സഫ്വാന്‍ , നിധിന്‍ , ഹാഷിം എന്നിവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

സലാത്ത് മജ്ലിസും മത പഠന ക്ലാസ്സും

എടപ്പറമ്പ് :  ദാറുല്‍ ഹിക്കം മദ്റസ കമ്മിറ്റിയുടെ ഏഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സലാത്ത് മജ്ലിസും മത പഠന ക്ലാസ്സും ആഗസ്ത് 6 ,7 ,8 ,9 തിയ്യതികളില്‍ ളുഹര്‍ നമസ്കാരാനന്തരം എടപ്പറമ്പ് ദാറുല്‍ ഹിക്കം മദ്റസ്സയില്‍ വെച്ച് നടക്കുന്നു.പ്രസ്തുത പരിപാടിയില്‍ ദുല്‍ ഫുഖാര്‍ അലി ഫൈസി മുതിരിപ്പറമ്പ് , വാലഞ്ചേരി ഖാസി അശ്റഫ് ഫൈസി , ഉമര്‍ ദര്‍സി തച്ചണ്ണ തുടങ്ങിയവര്‍ ക്ലാസ്സെടുക്കുന്നു. സമാപന ദിവസമായ 9 വ്യാഴായ്ച ദിക്റ് സ്വലാത്ത് മജ്ലിസ്  എടപ്പറമ്പ് മഹല്ല് ഖാസി കെ.ടി അബ്ദുല്‍ മജീദ് ബാഖവിയുടെ നേത്രത്വത്തത്തില്‍ നടക്കും.

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി
 
Design by :just4yaseer@gmail.com