2012, മേയ് 30, ബുധനാഴ്‌ച

കേരള Economy യുടെ സമഗ്ര പതിപ്പുമായി അസീസ്

ഡല്‍ഹി : കേരള സാമ്പത്തികശാസ്ത്രത്തിന്റെ സമഗ്ര പതിപ്പുമായി ഏടപ്പറമ്പ് സ്വദേശിയും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോവില്‍ പി.എച്.ഡി വിദ്യാര്‍ത്ഥിയുമായ അബ്ദുല്‍ അസീസ് തന്റെ ആധ്യത്തെ പുസ്തകം പുറത്തിറക്കുന്നു. കേരള സാമ്പത്തിക ശാസ്ത്രത്തിലെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യുന്ന" Economy Of Kerala : A Development Experience" എന്ന ടെക്സ്റ്റ് ബുക്കില്‍ Kerala Finance , Kerala Agriculture, Kerala Industries, Kerala Educational Sector, Social Sector, Infrastructure, Information and communication Technology, Poverty, Unemployment, Migration, Demography,  തുടങ്ങീ ഒട്ടേറെ വിഷയങ്ങളുടെ സമഗ്ര വിവരങ്ങളും കണ്ടത്തലുകളും അടങ്ങിയിരിക്കുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നത് ജര്‍മ്മന്‍ കമ്പനിയായ Labert Academic Publishing -Germany ആണ് . ഡിഗ്രീ , പി.ജി വിദ്യാര്‍ത്ഥികള്‍ക്കും Deputy collector പോലോത്ത വിവിധ പി.എസ്.സി ,മത്സരപരീക്ഷകള്‍ക്കും കേരള സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചുള്ള ഒരു സമഗ്ര റഫറന്‍സായി ഇതിനെ ഉപയോഗിക്കാം. കേരള സാമ്പത്തികശാസ്ത്രത്തിന് മുതല്‍കൂട്ടായ 390 പേജുള്ള  ഈ പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരതലത്തില്‍ ഒന്നാം റാങ്കുകാരനാണ് അസീസ്.
" Economy Of Kerala : A Development Experience" ന്റെ കവര്‍ പേജ്.

അഞ്ച് ലക്ഷം രൂപ യുടെ കുറി ആരംഭിക്കുന്നു


എടപ്പറമ്പ് ദാറുല്‍ ഹിക്കം മദ്രസ്സയുടെ കീഴില്‍ 500000 (അഞ്ച് ലക്ഷം ) രൂപ നികത്തി നല്‍കുന്ന  കുറി ആരംഭിക്കുന്നു, ഒരു കുറ്റിക്ക് 10000 രൂപയായിരിക്കും എല്ലാ ദിവസവും അഞ്ചാം തിയ്യതി യായിരിക്കും നറിക്കെടുപ്പ് . അടുത്ത അഞ്ചാം തിയ്യതി ആരഭിക്കുന്ന കുറുറിക്ക് ചേരാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
9846719481
9995349376
9946647050
8943109885
9645126173

2012, മേയ് 25, വെള്ളിയാഴ്‌ച

ലേലം ചെയ്തു.

എടപ്പറമ്പ് : എടപ്പറമ്പ് ദാറുല്‍ ഹിക്കം മദ്രസക്ക് കീഴിലുള്ള പഴയക്കംചെന്ന വാടക സാധനങ്ങള്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ലേലത്തില്‍ വിറ്റു. പൂകോടന്‍ ജാഫര്‍ , മുഹമ്മദലി, ജംഷീര്‍ തുടങ്ങിയവരുടെ നേത്രത്വത്തത്തിലായിരുന്നു ലേലം നടന്നത് . പഴയ ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കായിരുന്നു ആവശ്യക്കാരേറെയും.

2012, മേയ് 4, വെള്ളിയാഴ്‌ച

ചേക്കുരായീന്‍ ഹാജ്ജി നിര്യാതനായി .

എടപ്പറമ്പ് : പള്ളിപ്പടി താമസിക്കുന്ന പുളിക്കല്‍ ചേക്കുരായീന്‍ ഹാജ്ജി നിര്യാതനായി . ഇന്ന് ഉച്ചക്ക് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗം പിടിപെട്ട് ഒരുമാസത്തോളം  ചികിത്സയിലായിരുന്നു. ഏറെ കാലം എടപ്പറമ്പ് മുസ്ലിം ലീഗ് പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ സമോന്നത കാരണവരെയാണ് നാടിന്‍! നഷ്ടമായത്. ഖബറടക്കം വൈകിട്ട് 5 .30   മണിക്ക്  എടപ്പറമ്പ് ജുമാമസ്ജില്‍ വെച്ച് നടക്കും.

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി
 
Design by :just4yaseer@gmail.com