2012, മാർച്ച് 30, വെള്ളിയാഴ്‌ച

പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചു.


എടപ്പറമ്പ് : എടപ്പറമ്പ് - കരിമ്പനക്കല്‍ നിവാസികള്‍ക്ക് ജീവനും സ്വത്തിനും ഭീഷണിയായിരുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിച്ചു. പുനസ്ഥാപിച്ച പോസ്റ്റുകളുടെ സമര്‍പ്പണം ബ്ലൊക്ക് മെമ്പര്‍ പൂന്തല സുലൈമാന്‍ നാട്ടുകാരുടെ സാനിധ്യത്തില്‍ നിര്‍വ്വഹിച്ചു.ഏറെ കാലത്തെ പരിശ്രമശേഷം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ്‌ പ്രദേശവാസികള്‍ , സൈകോ മൂസ്സയുടെയും പൂന്തല സുലൈമാന്റെയും പ്രത്യേക പരിശ്രമത്തിന്റെ ഫലമായി അനുവധിച്ചു കിട്ടിയ മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി , ബ്ലൊക് ഫണ്ടുകള്‍ വഴിയാണ്‌ സ്വപ്ന സാക്ഷാല്‍കാരത്തിന്‌ വഴിയൊരുക്കിയത്. ഉദ്ഘാടന പരിപാടിയില്‍ കണ്‍വീനര്‍ നമീര്‍ കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു .സൈകോ മൂസ്സ സാഹിബ്,  വാര്‍ഡ് മെമ്പര്‍ സൈനബ ടീച്ചര്‍ , എടപ്പറമ്പ് യൂത്ത്ലീഗ് സെക്രട്ടറി ഹമീദ് ( അംബി ) , നിസാര്‍ പൂകോടന്‍  തുടങ്ങിയവര്‍ സംബധിച്ചു. 

എടപ്പറമ്പ് - കരിമ്പനക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു.


എടപ്പറമ്പ് : റീ ടാറിങ് നടത്തിയ എടപ്പറമ്പ് - കരിമ്പനക്കല്‍ റോഡ്  മൊറയൂര്‍ പഞ്ചായത്ത് 16 ആം വാര്‍ഡ് മെമ്പറര്‍ ശ്രിമതി. സൈനബ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു . പ്രസ്തുത പരിപാടിയില്‍ കണ്‍വീനര്‍ കീരിയാടന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ പൂന്തല സുലൈമാന്‍ , പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കൊലക്കണ്ണി മൂസ്സ സാഹിബ്, അന്‍വര്‍ പാലീരി , അംബി, കളത്തിങ്ങല്‍ ഹുസൈന്‍ , അബു ഹാജ്ജി തുടങ്ങിയവര്‍ പങ്കടുത്തു.

2012, മാർച്ച് 29, വ്യാഴാഴ്‌ച

ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍

Pension For Farmers @ Kerala Govt.
കേരള സര്‍ക്കാര്‍ 60 വയസ്സ് പൂര്‍ത്തിയായ കര്‍ഷകര്‍ക്ക് കര്‍ഷക പെന്‍ഷന്‍ നല്‍കുന്നു. പെന്‍ഷന്‍ തുക : പ്രതിമാസം 400  രൂപ.
അര്‍ഹതാ മാനദണ്ഡം.
1 . അപേക്ഷകന് 2011  ഏപ്രില്‍ 1 ന് 60 വയസ്സ് തികഞ്ഞിരിക്കണം.
2 . നെല്ല്, തെങ്ങ് , പച്ചക്കറി ,കിഴങ്ങുവര്‍ഗ്ഗങ്ങള്‍ , സുഗന്ധ വിളകള്‍ തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത് ,.
3 . അപേക്ഷകന്‍ സ്വന്തമായി 5  ഏക്കറില്‍ കൂടുതല്‍ ഭൂമി ഉണ്ടായിരിക്കരുത് .
4 . പാട്ട കൃഷിക്കാര്‍ക്കും അപേക്ഷിക്കാം.
5 . അപേക്ഷകന്‍ കുറഞ്ഞത് 10  സെന്റെങ്കിലും കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി കൃഷി ചെയ്യുന്ന ആളായിരിക്കണം.
6 . അപേക്ഷകന്റെ മുഖ്യ വരുമാനം കൃഷി ആയിരിക്കണം.
7 . അപേക്ഷകന്റെ കുടുമ്പങ്ങള്‍ക്ക് ( ഭര്‍ത്താവ് , ഭാര്യ, മക്കള്‍ ) മറ്റു സ്ഥിര വരുമാനം ഉണ്ടായിരിക്കരുത് .
8 . അപേക്ഷകന്‌ മറ്റു പെന്‍ഷനുകള്‍ /ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാന്‍ പാടില്ല.
9 . പെന്‍ഷന്‍ ഒരു കുടുമ്പത്തിലെ ഒരംഗത്തിന്‌.
10 . സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് മുന്‍ഗ്ഗണന .
11 . അപേക്ഷാ ഫോറത്തിന്റെ മാതൃക കൃഷിഭവനില്‍ ലഭിക്കും.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ .
1 . വയസ്സ് തെളിയിക്കുന്ന രേഖ.
2 . വരുമാനം , സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എന്നിവ തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്.
3 . പാട്ടകൃഷിക്കാര്‍ 10 വര്‍ഷമായി ഭൂമിയില്‍ സ്ഥിരമായി ചെയ്യുന്നു എന്ന ഉടമസ്ഥന്റെ സത്യവാങ്മൂലം.

അപേക്ഷ  സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഏപ്രില്‍ - 15  -2012

2012, മാർച്ച് 28, ബുധനാഴ്‌ച

ഇലക്ട്രിക് പോസ്റ്റ് സമര്‍പ്പണവും റോഡ് ഉദ്ഘാടനവും


എടപ്പറമ്പ് - കരിമ്പനക്കല്‍ ഭാഗത്ത് മാറ്റി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകളുടെ സമര്‍പ്പണം ബ്ലൊക്ക് മെമ്പര്‍ ശ്രീ. സുലൈമാന്‍ അവറുകളും , റീ ടാറിങ് നടത്തിയ റോഡ് ഉദ്ഘാടനം ശ്രിമതി . സൈനബ ടീച്ചറും 30 - 03  - 2012  വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നിര്‍വ്വഹിക്കും

2012, മാർച്ച് 25, ഞായറാഴ്‌ച

വിവാഹിതരായി

പൂന്തലപ്പറമ്പ് : പൂന്തല മമ്മദിശ്ശകുട്ടി ഹാജ്ജിയുടെ മകനും ഇ.എം.ഇ.എ ഹൈസ്കൂള്‍ അധ്യാപകനുമായ സുബൈറും കൊട്ടപ്പുറം സ്വദേശി കുഞ്ഞുവിന്റെ മകളും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയുമായ റുഖിയയും തമ്മില്‍ 23 -03 -2012 വെള്ളിയാഴ്ച വിവാഹിതരായി. 

2012, മാർച്ച് 21, ബുധനാഴ്‌ച

വട്ടക്കണ്ടത്തില്‍ - താഴത്തീല്‍ റോഡ് ഉദ്ഘാടനം ചെയ്തു.

         മൊറയൂര്‍ പഞ്ചായത്ത് 17 ആം വാര്‍ഡിലെ വട്ടക്കണ്ടത്തില്‍ - താഴത്തീല്‍ റോഡ് ഉദ്ഘാടനം നാട്ടുകാരുടെ സാനിധ്യത്തില്‍  വാര്‍ഡ് മെംബര്‍ കെ. സഫിയ നിര്‍വ്വഹിച്ചു. ചിറ്റങ്ങാടന്‍ മുഹമ്മദ് ഹാജ്ജി അധ്യക്ഷത വഹിച്ചു. കെ.സി. കുഞ്ഞിപ്പ, നാണി.എ.കെ , സി.വീരാന്‍ ഹജ്ജി , എന്‍ അന്‍വര്‍ , സക്കീര്‍ മാസ്റ്റര്‍ , മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.

2012, മാർച്ച് 20, ചൊവ്വാഴ്ച

' പണി ' തീരുന്ന റോഡുകള്‍ -Exclusive

      നെരവത്ത് - കുടുമ്പിക്കല്‍ , എടപ്പറമ്പ് -കരിമ്പനക്കല്‍ എന്നീ റോഡുകളില്‍ ഈയിടെ  നടത്തിയ റീ ടാറിങ് ഒരാഴ്ചത്തെ ആയുസ്സ്പോലുമില്ലാതെ തകര്‍ന്നടിഞ്ഞു!!!!!.  ഇവിടുത്തെ നാട്ടുകാര്‍ക്ക് ഇപ്പോള്‍ ഒരേ സ്വരമാണ്‌ " ഇതിലും നല്ലത് ഞമ്മളെ പഴയ റോഡായിരുന്നു എന്നാ സുഖമായി നടന്നെങ്കിലും പോകാമായിരുന്നു". 
   എടപ്പറമ്പ് -കരിമ്പനക്കല്‍ റോഡില്‍ ചെറിയ ഭാഗം മാത്രമാണ്‌ ക്രമക്കേടിന്‌ വിധേയമായതെങ്കില്‍ നെരവത്ത് -കുടുമ്പിക്കല്‍ റോഡ് മുഴുവനായും 'കുളമായ' സ്ഥിതിയാണുള്ളത് . എടപ്പറമ്പ് -കരിമ്പനക്കല്‍ റോഡില്‍ ക്രമക്കേട് കണ്ടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കോണ്ട്രാക്ടര്‍മാരെ ചോദ്യം ചെയ്തിരുന്നു, അപ്പോഴൊക്കെ അവര്‍ ലോകത്തെവിടയുമില്ലാത്ത നിര്‍മ്മാണ രീതി പറഞ്ഞ് പ്രദേശ വാസികളെ പാട്ടിലാക്കാന്‍ നോക്കിയിരുന്നു, തന്ത്രം ഫലിക്കില്ലെന്നു മനസ്സിലാക്കിയ അവര്‍ ഒരു ദിവസം കൊണ്ട് തീര്‍ക്കാനൊരുങ്ങിയ ടാറിങ് പ്രവര്‍ത്തി അടുത്ത ദിവസം വന്ന് പ്രദേശവാസികള്‍ പറഞ്ഞപോലെ ചെയ്യാമന്നേറ്റു , പിറ്റേ ദിവസം മണ്‍വെട്ടിയും കൊട്ടയുമായി 'വാരല്‍ ' ആരംഭിച്ചെങ്കിലും ഉദ്ദേശിച്ച ഫലമൊന്നും ലഭിച്ചില്ല , അപ്പോഴേക്കും റോഡ് റോളര്‍ ഉപയോഗിച്ച് ടാറില്ലാത്ത റീ ടാറിങ് നടന്നിരുന്നു . " അതെങ്ങനെ ടാറുണ്ടാവും അതിലല്ലേ ഇവരുടെയൊക്കെ ...ലാഭം!!!" . 
        നെരവത്ത് -കുടുമ്പിക്കല്‍ റോഡിലും ഇതു തന്നെ സ്ഥിതി - ഇവിടെ എല്ലാ ദിവസവും രാവിലെ റോഡില്‍ പൊന്തിയ കല്ലുവാരാന്‍ കൂലിക്ക് ആളെ നിര്‍ത്തിയിരുന്നു .. അവര്‍ക്കാണങ്കില്‍ രാവിലെ തന്നെ നല്ല വിളവെടുപ്പും ലഭിച്ചിരുന്നു..!!. അവിടെ കോണ്ട്രാക്ടര്‍മാര്‍ പറഞ്ഞത് " ടാറിനു ചൂടുകൂടിയതാണ്‌ കല്ലിളകാന്‍ കാരണമെന്നായിരുന്നു"... കൂടുതല്‍ ചൂടുവന്നാല്‍ അതിന്റെ സത്ത നഷ്ടപ്പ്ടുമത്രേ..!!. കാത്തിരുന്ന് കിട്ടിയ ഫണ്ടില്‍ പൂര്‍ത്തിയായ റോഡിന്റെ പണി തീര്‍ക്കുകയാണ്‌ ഇവിടെ കോണ്ട്രാട്ടര്‍മാര്‍ ചെയ്തത്.
         മറ്റോരുകാര്യം പറയാതിരിക്കാന്‍ നിര്‍വാഹമില്ല , ഈ കഴിഞ്ഞ ദിവസം മലപ്പുറം എം.എല്‍ .എ ഉദ്ഘാടനം ചെയ്ത എടപ്പറമ്പ് -കുടുമ്പിക്കല്‍ റോഡിന്റെ പണി ഒന്നുകാണേണ്ടതുതന്നെയാണ്‌ ... സൂപ്പര്‍ വര്‍ക്ക്..!! ..ആരും കൊതിച്ചുപോവുന്ന അത്തരം ഉറച്ച നിരത്താണ്‍! ജനങ്ങള്‍ക്കാവശ്യം .. അല്ലാതെ ഇത്തരം തോന്യാസത്തരങ്ങളല്ല ജനം ആഗ്രഹിക്കുന്നത്. 
             നാട്ടുകാരെ നോക്കുകുത്തിയാക്കി മുടന്തന്‍ ന്യായങ്ങല്‍ പറഞ്ഞ് കീശ വീര്‍പ്പിക്കുന്ന ഇത്തരം കോണ്ട്രാക്ടര്‍മാര്‍ക്കെതെരെ നടപടിയെടുക്കണമെന്നും ഇത്തരം ആളുകളെ ഇവിടെ വെച്ചു പൊറുപ്പിക്കില്ലെന്നും പ്രദേശവാസികള്‍ എടപ്പറമ്പ് വോയ്സിനോടുപറഞ്ഞു.

2012, മാർച്ച് 18, ഞായറാഴ്‌ച

We Help You !!!

Residential Certificate സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍ : വില്ലേജ് ഓഫീസര്‍ അപേക്ഷിക്കുന്ന രീതി : 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദ്ദിഷ്ട അപേക്ഷ നിബന്ധനകളൂം മാനദണ്ടങ്ങളും : റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ ഹാജരാക്കണം. അടക്കേണ്ട ഫീസ് : ഫീസില്ല  
ലഭ്യമാവുന്ന ദിവസം : ഏഴു ദിവസം. Download : Appli. for Residential Certificate.doc
Birth certificate & Death certificate application 
സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍ : സെക്രട്ടറി, തദ്ദേശ സ്വയം ഭരണ സ്ഥാപനം. അപേക്ഷിക്കുന്ന രീതി :
  • 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ
  • 10 രൂപ മുദ്രപ്പത്രം അപേക്ഷകന്റെ പേരിലുള്ളത്
നിബന്ധനകളും മാനദ്ണ്ടങ്ങളും :
  • അതത് സ്ഥാപനാതിര്‍ത്തിക്കുള്ളില്‍ വെച്ച് നടന്നതും ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമായ ജനന മരണങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ലഭിക്കൂ.
  • ജനന രജിസ്റ്ററില്‍ കുട്ടിയുടെ പേര്‍ ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്‌ കുട്ടിയുടെ പിതാവും മാതാവും സമ്യുക്തമായി അപേക്ഷിച്ചിരിക്കണം.
  • ആറ് വയസ്സ് കഴിഞ്ഞതും അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെളിയില്‍ താമസിക്കുന്ന ദമ്പതികളുടെ കുട്ടിയുടെ പേര്‌ ജനന രജിസ്റ്ററില്‍ ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്‌ അവര്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന ജനന ക്രമ ( തിരിച്ചറിയല്‍ ) സര്‍ട്ടിഫിക്കറ്റും സ്കൂളില്‍ പഠിക്കുന്ന കുട്ടിയെങ്കില്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
അടക്കേണ്ട ഫീസ് : തിരച്ചില്‍ ഫീസ് ഒരു വര്‍ഷത്തേക്ക് 2 രൂപ , പകര്‍പ്പ് ഫീ 5 രൂപ , പേരു ചേര്‍ക്കല്‍ 5 രൂപ  
ലഭ്യമാകുന്ന ദിവസം : 3 പ്രവര്‍ത്തി ദിവസങ്ങള്‍ക്കു ശേഷം. Download : Appli. for Death Certificate.doc Download : Appli. for marriage Certificate.doc
സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍ : വില്ലേജ് ഓഫീസര്‍  
അപേക്ഷിക്കുന്ന രീതി : 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദ്ദിഷ്ട അപേക്ഷ നിബന്ധനകളൂം മാനദണ്ടങ്ങളും : നിഗുതി അടച്ച രസീത് ,ആധാരം.  
അടക്കേണ്ട ഫീസ് : ഫീസില്ല
ലഭ്യമാവുന്ന ദിവസം : ഏഴു ദിവസത്തിനകം.
സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍ : വില്ലേജ് ഓഫീസര്‍  
അപേക്ഷിക്കുന്ന രീതി : 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ
നിബന്ധനകളൂം മാനദണ്ടങ്ങളും : പ്രമാണം/കരം ഒടുക്കിയ രസീത് ,റേഷന്‍ കാര്‍ഡ്, ശമ്പള സര്‍ട്ടിഫിക്കറ്റ് ( ഉദ്യോഗസ്ഥനാണെങ്കില്‍ ) മുതലായവ ഹാജരാക്കണം. അന്വേഷണത്തിന്‌ ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ.  
അടക്കേണ്ട ഫീസ് : ഫീസില്ല
ലഭ്യമാവുന്ന ദിവസം : ഏഴു ദിവസത്തിനകം. Download :Application for Income Certificate.doc

2012, മാർച്ച് 16, വെള്ളിയാഴ്‌ച

എടപ്പറമ്പ് - കുടുമ്പിക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു.

എടപ്പറമ്പ് : റീ ടാറിങ് നടത്തിയ എടപ്പറമ്പ് - കുടുമ്പിക്കല്‍ റോഡ് മലപ്പുറം മണ്ഡലം ജനകീയ എം.എല്‍ .എ ശ്രീ .ഉബൈദുള്ള സാഹിബ് ഉദ്ഘാടനം ചെയ്തു. എം.എല്‍ .എ പ്രത്യേകം താല്പര്യമെടുത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 5  ലക്ഷം രൂപ വകയുരുത്തിയാണ്‌ പണി പൂര്‍ത്തീകരിച്ചത് . ഉദ്ഘാടന കര്‍മ്മത്തില്‍ ബ്ലോക്ക് മെമ്പര്‍ സുലൈമാന്‍ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ്ലിംലീഗ് ജോയിന്‍ സെക്രട്ടറി മൂസ്സ സാഹിബ്, പഞ്ചായത്ത് മുസ്ലിംലീഗ്  സെക്രട്ടറി ബാബു മാസ്റ്റര്‍ , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ, വാര്‍ഡ് മെമ്പര്‍ സൈനബ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കടുത്തു.

2012, മാർച്ച് 15, വ്യാഴാഴ്‌ച

'ലഹരി വിരുദ്ധവിളമ്പര ജാഥ' എടപ്പറമ്പിലെത്തി.

ഒഴുകൂര്‍ ജി.എം.യു. പി സ്കൂള്‍ 'ലഹരിവിരുദ്ധ ഗ്രാമം ' പദ്ധതിയുടെ ഭാഗമായി സ്കൂള്‍ ലഹരിവിരുദ്ധക്ലബ്ബും എക്സൈസ് വകുപ്പും സമ്യുക്തമായി പരിസര പ്രദേശങ്ങളിലെ വിവിധ അങ്ങാടികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന 'ലഹരി വിരുദ്ധവിളമ്പര ജാഥ' എടപ്പറമ്പിലെത്തി. ലഹരിയുടെ ദൂശ്യ ഫലങ്ങളെ കുറിച്ചും അത് സമൂഹത്തില്‍ ചെലുത്തുന്ന അസതുലിതാവസ്ഥയെ കുറിച്ചും സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രസ്ംഗിച്ചു. മലപ്പുറം എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.ആര്‍ ജയചന്ദ്രന്‍ , ആര്‍കെ ദാസ് , മുന്‍ പി.ടി .എ പ്രസിഡന്റ് വി.കെ ബാപ്പു തുടങ്ങിയവര്‍ സംബദ്ധിച്ചു.

2012, മാർച്ച് 14, ബുധനാഴ്‌ച

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 24 മുതല്‍ .

മൊറയൂര്‍ :സര്‍ക്കാറിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്   ഈമാസം 24 ,25 ,26 തിയ്യതികളില്‍ മൊറയൂര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നും പുതുക്കി നല്‍കും. 2012 - 2013 വര്‍ഷത്തിലേക്കുള്ള കാര്‍ഡ് പുതുക്കുന്നതിന്‌ മുപ്പത് രൂപയാണ്‌ ഫീസ് ഈടാക്കുന്നത്.നിലവിലുള്ള കാര്‍ഡുമായി പദ്ധതിയില്‍ അംഗമായ ഒരാള്‍ എത്തിയാല്‍ കാര്‍ഡ് പുതുക്കി നല്‍കുമെന്ന് അക്ഷയ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

2012, മാർച്ച് 11, ഞായറാഴ്‌ച

എടപ്പറമ്പ് - കരിമ്പനക്കല്‍ റോഡിന്റെ ടാറിങ്ങ് പൂര്‍ത്തിയായി.

എടപ്പറമ്പ് : ഏറെ കാലമായി കുണ്ടും കുഴിയുമായി സഞ്ചാരികള്‍ക്ക് വിലങ്ങുതടിയായികിടന്ന എടപ്പറമ്പ്- കരിമ്പനക്കല്‍ റോഡ് ടാറിങ്ങ് പൂര്‍ത്തിയായി.. എടപ്പറമ്പ് മുതല്‍ കേലന്‍ തൊടി വരെയുള്ള ഭാഗമാണ്‌ റീ ടാറിങ് നടത്തിയത് . എന്നാല്‍ ഒരു ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ അശാസ്തീയമായി നടത്തിയ കോണ്ട്രാക്ടര്‍മാരുടെ ശ്രമം പ്രദേശവാസികള്‍ തടഞ്ഞു. പിന്നീട് അടുത്ത ദിവസം നാട്ടുകാര്‍ ഇടപെട്ട് പണി പൂര്‍ത്തീകരിച്ചു. ഈ റോഡിന്റെ ശോചനീയാവസ്ഥ എടപ്പറമ്പ് വോയ്സ് നേരത്തെ തുറന്നുകാട്ടിയിരുന്നു. ഏറെ വൈകിയാണങ്കിലും റോഡ് സഞ്ചാരയോഗ്യമായ സന്തോഷത്തിലാണ്‌ കണ്‍വീനര്‍ അബു എളാപ്പയും പ്രദേശ വാസികളും. ഈ വഴിയില്‍ നേരത്തെ ആവശ്യപ്പെട്ട പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതും തെരുവുവിളക്ക് ഘടിപ്പിക്കുന്നതുമായ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകൊമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാര്‍ .

2012, മാർച്ച് 10, ശനിയാഴ്‌ച

ലഹരി വിരുദ്ധ ബോധന പരിപാടി.

ഒഴുകൂര്‍ : ഒഴുകൂര്‍ ജി.എം.യു. പി സ്കൂള്‍ ലഹരിവിരുദ്ധ ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പാക്കുന്ന ലഹരി മുക്ത ഗ്രാമം പ്രൊജക്ടിന്റെ രണ്ടാം ഘട്ട തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന അങ്ങാടി , അംഗന്‍ വാടി കേന്ദ്രീകരിച്ചുള്ള ബോധന പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം 13 -03 -2012 ചൊവ്വ രാവിലെ 11 .30 ന് സ്കൂള്‍ അങ്കണത്തില്‍ മലപ്പുറം എ.എല്‍ .എ ശ്രീ. ഉബൈദുള്ള സാഹിബ് നിര്‍വ്വഹിക്കും . സ്കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബും എക്സൈസ് വകുപ്പും സമ്യുക്തമായാണ്‌ പരിപാടികള്‍ നടത്തുന്നത്. ചടങ്ങില്‍ മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശീമതി .ബി. സക്കീന അദ്ധ്യക്ഷത വഹിക്കും. ശ്രീ. ആര്‍ .കെ ശ്രീകുമാരന്‍ ചെട്ട്യാര്‍ മുഖ്യ പ്രഭാഷണം നടത്തും.വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ പങ്കെടുക്കും. ഈ പദ്ധതിയുടെ ഭാഗമായി സമീപ്പത്തെ വിവിധ അംഗന്‍വാടികള്‍ , അങ്ങാടികള്‍ എന്നിവ കേന്ദ്രീകരിച്ച് അമ്മമാര്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള ലഹരി വിരുദ്ധ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. 

2012, മാർച്ച് 8, വ്യാഴാഴ്‌ച

"നിരന്തരം 2012" -ഒഴുകൂര്‍ ജി.എം.യു.പി സ്കൂള്‍ ( Photo Gallery )


Pupils announcing the programme 'nirantharam2012'

Ward member smt.Haseena Jabir hoisting the flag
PTA President Sri. Jabir welcomes the gathering
Clinical psycologist Sri. Balakrishnan Nambiar speaking at the function.
Add caption
Vijayabheri district co-ordinator Sri.T.Salim's class




Kitchen
Participants having lunch
SSA District project officer Sri EP.Muhammed Muneer inaugurating  Books exhibition
Pupils selling soaps made by them
Sri.Abubacker Siddiq IAS speaking at the function

DIET Principal Sri. Abdul Razaq
Dr.Abdulsalam Salmani
Dr. A. Basheer
Parents of excellent pupils being honoured at the function
From the drama 'vivaramariyath janatha' staged by PHC Morayur

Fathima Rinu I B dancing to the tunes of singer Munna Mujeeb
 More Details : Visit www.ozhukurgmups.in

2012, മാർച്ച് 7, ബുധനാഴ്‌ച

മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ്


മൊറയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2010 -11 വരേയുള്ള കുടിശ്ശികയിനത്തില്‍ അടക്കേണ്ട കെട്ടിട നികുതിയും 2011-12  ലെ നികുതിയും  താഴെ പറയുന്ന ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതാണ്‌ .
15 -03 -2012 വരെ വട്ടപ്പലിശ ഒഴിവാകീട്ടുണ്ട്
എടപ്പറമ്പില്‍ 15 -03 -2012 ന്‌ പള്ളിക്ക് സമീപ്പം


സ്ഥലം
തിയ്യതി
സമയം
വാലഞ്ചേരി
09-03-2012
11 am to 3.30 pm
ഒഴുകൂര്‍ വെസ്റ്റ് ബസാര്‍
13-03-2012
11 am to 3.30 pm
അരിമ്പ്ര സ്കൂള്‍ പടി
12-03-2012
11 am to 3.30 pm
നെരവത്ത് യു.പി. സ്കൂളിന്‌ സമീപ്പം
14-03-2012
11 am to 3.30 pm
കളത്തിപ്പറമ്പ്
13-03-2012
11 am to 3.30 pm
അരിമ്പ്ര ട്രാന്‍സ്ഫഫോര്‍മര്‍
12-03-2012
11 am to 3.30 pm
എടപ്പറമ്പ് പള്ളിക്ക് സമീപ്പം
15-03-2012
11 am to 3.30 pm
കുന്നക്കാട്
14-03-2012
11 am to 3.30 pm
മോങ്ങം
09-03-2012
11 am to 3.30 pm
താഴെ മോങ്ങം
09-03-2012
11 am to 3.30 pm
ഒഴുകൂര്‍ പള്ളിമുക്ക്
14-03-2012
11 am to 3.30 pm
അരിമ്പ്ര പാലം
12-03-2012
11 am to 3.30 pm
പലേക്കോട്
13-03-2012
11 am to 3.30 pm
കീഴ്മുറി
15-03-2012
11 am to 3.30 pm
പോത്തുവെട്ടിപ്പാറ
15-03-2012
11 am to 3.30 pm

2012, മാർച്ച് 5, തിങ്കളാഴ്‌ച

ഗ്രാമത്തിന്‌ ഉത്സവമായി ശ്രീ മുത്തപ്പന്റെ എഴുന്നള്ളത്ത്.





എടപ്പറമ്പ് :കണ്ണിന്‌ കുളിര്‍മയേകുന്ന വര്‍ണക്കാഴ്ചകളൊരുക്കിയ എഴുന്നള്ളത്തോടെ ഒഴുകൂര്‍ എടപ്പറമ്പ് ശ്രീ മുത്തപ്പന്റെ ആറാട്ടുവേലക്ക് സമാപനമായി.ഞാറാഴ്ച ആരംഭിച്ച മഹോത്സവം ഭക്തജന പങ്കാളിത്തം കൊണ്ട് അക്ഷരാര്‍ഥത്തില്‍ നാടിന്റെ ഉത്സവമായി.തിങ്കളാഴ്ചത്തെ എഴുന്നള്ളത്തിന് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ നാട് മുഴുവന്‍ എടപ്പറമ്പിലേക്ക് ഒഴുകിയെത്തി.അതില്‍ ജാതിയോ മതമോ ദേശമോ തടസ്സമായില്ല.നാട്ടുകാരും പുറം നാട്ടുകാരും അന്യ സംസ്ഥാനക്കരായ ആസാമികളും ബങ്കാളികളും വരെ എഴുന്നള്ളിപ്പ് ഘോഷയാത്ര ഗംഭീരമാക്കി.ഗജവീരന്മാരും പൂക്കാവടിയാട്ടക്കാരും ആഘോഷത്തിന്‌ കൊഴുപ്പേകി.ബാന്‍ഡ് വാദ്യത്തിനും ശിങ്കാരി മേളത്തിനുമൊപ്പം ചുവടുകള്‍ വച്ച് ചെറുപ്പകാരുടെ വലിയ സംഘങ്ങള്‍ ഘോഷയാത്രയുടെ മാറ്റുകൂട്ടി.കഴിഞ്ഞ മാസം നടന്ന സുബ്രമണ്യം ക്ഷേത്രത്തിലെ എഴുന്നള്ളീപ്പിന്‌ ഭക്തജന സാനിധ്യം പരിമിതമായിരുന്നെങ്കില്‍ ശ്രീ മുത്തപ്പന്റെ എഴുന്നള്ളിപ്പിന്‍` ലഭിച്ച ജനപിന്തുണയും സ്വീകാര്യതയും സംഘാടകരുടെ ലാളിത്യത്തിനും ആത്മാര്‍ഥതക്കും ലഭിച്ച അംഗീകാരമായി.എടപ്പറമ്പിലെ മുസ്ലിം യുവാക്കളുടെ സ്നേഹസ്വീകരണവും മധുരപാനീയവും വേറിട്ട കാഴ്ചയായി.മണിക്കൂറുകള്‍ മൊറയൂര്‍ കിഴിശ്ശേരി റോഡ് നിശ്ചലമായി.സ്ത്രീകളും കുട്ടികളും വ്രദ്ധരുമടക്കം നൂറ്കണക്കിനാളുകളാണ്‌ റോഡിനിരുവശവും തടിച്ചു കൂടിയത്.

2012, മാർച്ച് 4, ഞായറാഴ്‌ച

ഒഴുകൂര്‍ ശ്രീ മുത്തപ്പന്റെ ആറാട്ടുവേല മഹോത്സവത്തിന് ഇന്ന് സമാപനം.


എടപ്പറമ്പ് : എടപ്പറമ്പ് : ഒഴുകൂര്‍ ശ്രീ മുത്തപ്പന്റെ ആറാട്ടുവേല മഹോത്സവത്തിന് ഇന്ന്  കൊടിയിറങ്ങും. എല്ലാവര്‍ഷത്തേക്കാളും വിപുലമായാണ്‌ ഈ വര്‍ഷം ഉത്സവമാഘോഷിക്കുന്നത് . ഇന്ന് വൈകിട്ട് വര്‍ണ്ണവിരുന്നൊരുക്കി മൊറയൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും ഒഴുകൂര്‍ ശ്രീ മുത്തപ്പന്റെ എഴുന്നള്ളിപ്പ് നടക്കും.

"എടപ്പറമ്പ് വോയ്സ്" ഇന്നുമുതല്‍ ജനങ്ങളിലേക്ക്

എടപ്പറമ്പിന്റെ സ്വന്തം വെബ്സൈറ്റായ " എടപ്പറമ്പ് വോയ്സിന്റെ ഉദ്ഘാടനകര്‍മ്മം  കേരള സന്തോഷ്ട്രോഫി ഫുഡ്ബോള്‍ ക്യാപ്റ്റന്‍ ജഷീര്‍ കാരണത്തിന്റെ സാനിധ്യത്തില്‍ കാലിക്കറ്റ്  യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗം ശ്രീ. ടി.വി. ഇബ്രാഹീം  നിര്‍വ്വഹിച്ചു. എടപ്പറമ്പുമായോ നാട്ടുകാരുമായോ ബന്ധമുള്ള വാര്‍ത്തകള്‍ , അറിയിപ്പുകള്‍ , രാഷ്ട്രീയ നിരീക്ഷണങ്ങള്‍ , വിലയിരുത്തലുകള്‍ , തുടങ്ങീ അനേകം സേവനങ്ങള്‍ ഈ വെബ്സൈറ്റിലൂടെ ലഭ്യമാവും . വിലാസം :  www.edapparamb.blogspot.in അല്പ ദിവസത്തിനകം www.edapparamb.in എന്ന വിലാസത്തിലും ലഭ്യമാവും . ഉദ്ഘാടന പരിപാടിയില്‍ നമീര്‍ കളത്തിങ്ങല്‍ , യസീര്‍ .പി.കെ , വെബ്സൈറ്റ് ചെയര്‍മാന്‍ മുഹമ്മദ് ചിറ്റങ്ങാടന്‍ , ചീഫ് എഡിറ്റര്‍ അന്‍വര്‍സാദത്ത് , നിസാര്‍ പൂകോടന്‍ , മുഹമ്മദലി കളത്തിപ്പറമ്പ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com