2012, ജൂൺ 30, ശനിയാഴ്‌ച

ഇത്ര ചങ്കുറപ്പില്ലാത്തവര്‍ പിന്നെ മോട്ടിക്കാന്‍ നിക്കണോ........?????

നെരവത്ത്:ഒരു പോലീസ് ജീപും ഒരു പോലീസ് നായയും എത്തിയപ്പോഴേക്കും കാണാതായ ഏഴു പവന്‍ സ്വര്‍ണ മാല പോയ പോലെ തിരിച്ച് വീട്ടിനകത്തെത്തി!!!!ഒഴുകൂര്‍ നെരവത്ത് വള്ളിച്ചേരി പെരുമ്പിലായി മുഹമ്മദ് എന്ന കുഞ്ഞുവിന്റെ വീട്ടിലാണ്‌ സ്വര്‍ണാഭരണം തിരിച്ചുവന്ന സംഭവം അരങ്ങേറിയത്.
            സംഭവത്തിന്റെ ഏകദേശ രൂപം ഇങ്ങനെ.ഇക്കഴിഞ്ഞ 25 ന്‌ രാത്രിയാണ്‌ മുഹമ്മദിന്റെ ഭാര്യ കിടപ്പറയില്‍ തലയിണക്കടിയില്‍ വച്ചിരുന്ന ഏഴു പവന്‍ സ്വര്‍ണമാല ആരോ അടിച്ചുമറ്റിയത്.വീട്ടില്‍ മുഴുവന്‍ തിരഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ മുഹമ്മദിന്റെ നിര്‍ദേശപ്രകാരം പോലീസില്‍ പരാതിപ്പെട്ടു.പിറ്റേന്ന് പോലീസ് ഡ്വാഗ് സ്ക്വാഡ് സഹിതം വന്നു പരിശോധന നടത്തി.മണം പിടിച്ച് പോലീസ് നായ മറ്റൊരു വീട്ടിലെത്തി.അവിടെയും മോഷണ ശ്രമം (അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള) നടന്നിരുന്നു.ഏതായലും കാര്യമായ തുമ്പൊന്നുമില്ലാതെ തിരിച്ചു പോയ പോലീസ് ഇന്നും വന്നതോടെ മോഷ്ടാവിന്റെ മുട്ടിടിച്ചു കാണും.ഉച്ചക്ക് ആഭരണം പൊങ്ങി.സ്വര്‍ണം തിരികെ ലഭിച്ചതോടെ മുഹമ്മദിന്റെ കുടുംബത്തിന്റെ ആധി ആനന്ദത്തിന്‌ വഴി മാറിയെങ്കിലും സംബവത്തിലെ ദുരൂഹത നാട്ടുകാരെ പല്ലിളിച്ച് കാട്ടുന്നു.. ഇത്ര ചങ്കുറപ്പില്ലാത്തവന്‍ പിന്നെന്തിന് മോട്ടിക്കാന്‍ നിക്കണം എന്നാണിപ്പോള്‍ നെരവത്തുകാര്‍ പരസ്പരം ചോദിക്കുന്നത്.
           മോഷണ മുതല്‍ തിരികെ എത്തിച്ചു എന്നെത് കൊണ്ട് മാത്രം എടാ കള്ളാ(കള്ളീ ?) നീ രക്ഷപ്പെട്ടു എന്നൊന്നും കരുതണ്ട,ചെറിയ സൂചനയൊക്കെ ലഭിച്ചിട്ടുണ്ട്.ജാഗ്രതൈ...!!!!

2012, ജൂൺ 29, വെള്ളിയാഴ്‌ച

സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ അദാലത്ത്:വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍.

എടപ്പറമ്പ്:സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ വരുത്തുന്നതിന്‌ വിദ്യാഭ്യാസ വകുപ്പ് ആവിശ്കരിച്ച ജില്ലാ അദാലത്തില്‍ ഹാജരാക്കാനുള്ള രേഖകള്‍ക്കായ് വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുകയാണ്‌.അദാലത്ത് എന്ന് കേട്ടപ്പോള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ശരിയാക്കിക്കളയാം എന്ന ആവേശത്തില്‍ ഇറങ്ങിയവര്‍ യഥാസമയം രേഖകള്‍ ലഭിക്കാതെ ബുദ്ധിമുട്ടിലായി.
          നിരവധി രേഖകളാണ്‌ വിവിധ ഓഫീസുകളില്‍ നിന്നും ലഭിക്കാനുള്ളത്.പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,മുമ്പ് പടിച്ച സ്കൂളുകള്‍,ട്രഷറി,തുടങ്ങി ഏതാണ്ട് ഒരു പാരഗണ്‍ ചെരുപ്പ് തേയാനുള്ള വകയുണ്ട്.
             ഇത്രയും ഓഫീസുകളില്‍ നിന്നും പേപറുകള്‍ ശരിയാക്കി പത്താം ക്ലാസ് എഴുതിയ സ്കൂള്‍ അധികാരിയുടെ ഫയലില്‍ ചേര്‍ത്തി അവരുടെ സാക്ഷ്യ പത്രത്തിന്റെയും സാനിധ്യത്തിലും  ചെന്നാല്‍ ചെന്നാല്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കുകയുള്ളൂ. ഒഴുകൂര്‍  ക്രസന്റ് ഹൈസ്കൂളില്‍ വീരാന്‍ കുട്ടി മാസ്റ്റര്‍ തന്നെ ചുമതല ഏറ്റെടുത്തതിനാല്‍ അപേക്ഷകര്‍ക്ക് സഹായകമായി.വളരെ ആത്മാര്‍ഥതയോടെ എന്നും ജോലി നിര്‍വഹിച്ചു പോരുന്ന അദ്ദേഹം ഇതും സഹായ മനസ്കതയോടെ കൈകാര്യം ചെയ്തു. പല സ്കൂളുകളിലും അപേക്ഷകര്‍ക്ക് സഹായകമായ രീതിയില്‍ തന്നെ ഫയലുകള്‍ നീങ്ങി.ട്രഷറികളിലും സ്റ്റേറ്റ് ബാങ്കുകളിലും സ്വാഭാവികമായ തിരക്കുണ്ടായിരുന്നെങ്കിലും അധികം ബുദ്ധിമുട്ടുണ്ടായില്ല.
           
   പക്ഷേ യഥാര്‍ത്ത പ്രധിസന്ധി വില്ലേജ് ഓഫീസിലായിരുന്നു.മൊറയൂര്‍ വില്ലേജ് ഓഫീസ് അധിക്ര്തര്‍ ദ്രോഹപരമായാണ്‌ അപേക്ഷകരോട് പെരുമാറിയതെന്ന് പല വിദ്യാര്‍ഥികള്‍ക്കും ആക്ഷേപമുണ്ട്.ഹെഡ് മാസ്റ്റര്‍ ഒപ്പിട്ടില്ല,എഴുത്തിന്‌ വലുപ്പം കൂടി,മഷിക്ക് കട്ടി കൂടി എന്നൊക്കെ പറഞ്ഞ് വിദൂരസ്ഥലങ്ങളില്‍ നിന്ന് വന്നവരെപ്പോലെയും നിര്‍ദാക്ഷിണ്യം മടക്കി അയക്കുന്നതിന്‌ പല അനുഭവസ്ഥരും സാക്ഷികളായി. പടന ,ജോലി ആവശ്യങ്ങള്‍കാണ്‌ ഇവര്‍ രേഖ ശരിയാക്കാന്‍ വന്നത് എന്ന പരിഗണ പോലും വില്ലേജുകാര്‍ കാണിച്ചില്ല എന്നാണ് പരാതി.ഏതായാലും ഏറെ വിയര്‍ത്ത് നേടിയ പേപറുകളുമായി നാളെ അദാലത്തില്‍ ഹാജരാകുമ്പോള്‍ പീടനം ഇല്ലാതിരുന്നെങ്കില്‍ എന്ന പ്രാര്‍ഥനയുലാണ്‌ ഇവര്‍. 

2012, ജൂൺ 27, ബുധനാഴ്‌ച

ക്രസന്‍റ് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഒഴുകൂര്‍:മേഖലയിലെ ഏക ഹൈസ്കൂളായ നെരവത്ത് ക്രസന്‍റ്ന് പ്ലസ്ടു അനുവദിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള മുറവിളിക്ക് പരിഹാരം അകലുന്നു.ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് ഹയര്‍ സെക്കണ്ടറി ലഭിക്കുകയാണെങ്കില്‍ എസ്.എസ്.എല്‍.സി.കഴിഞ്ഞ മേഖലയിലെ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ക്കും നെട്ടോട്ടത്തിനും ഒരു പരിധിവരെയെങ്കിലും അറുതിയായേനേ.
              മൊറയൂര്‍,പുല്‍പറ്റ,കുഴിമണ്ണ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ നെരവത്ത് പ്ലസ്ടു ലഭിക്കുന്നതോടെ ഈ മൂന്ന് പഞ്ചായത്തുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണ്‌ ഇതിന്റെ നേട്ടം ലഭിക്കുക.
               കൂടുതല്‍ വിദ്യാര്‍ഥികല്‍ ഉപരിപടനത്തിന്‌ യോഗ്യത നേടുന്നതോടെ വര്‍ഷങ്ങളായുള്ള മുറവിളി കൂടുതല്‍ ശക്തമാകുകയാണ്‌.വിവിധ സംഘടനകളും വ്യക്തികളും ഈ ആവശ്യം അധികര്‍തരുടെ മുന്നിലെത്തിച്ചു കഴിഞ്ഞു.കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം ലീഗ് മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്ലസ്ടു അനുവദിക്കണമെന്ന് പ്രമേയം പാസ്സാക്കുകയും വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമര്‍പിക്കുകയും ചെയ്തിരുന്നു.

നാട്ടുകാരുടെ ന്യായമായ ഈ ആവശ്യത്തിന്‌ നേരെ അധികാരികള്‍ ഇനിയും കണ്ണടക്കരുത്.സ്കൂള്‍ മാനേജ്മെന്റും പി.ടി.എ.യും ഒപ്പം നാട്ടുകാരും കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലേ നാടിന്റെ പൊതുവായ ലക്ഷ്യം കൈവരിക്കാനാകൂ.

2012, ജൂൺ 26, ചൊവ്വാഴ്ച

എടപ്പറമ്പ്-കുടുമ്പിക്കല്‍ -പാലക്കാട് റോഡിന്‌ പതിനഞ്ച് ലക്ഷം.

എടപ്പറമ്പ് -പാലക്കാട് റോഡിന്റെ പുനരുദ്ദാരണത്തിനായി p.w.d വകുപ്പിന്റെ സ്നേഹ സമ്മാനം.വകുപ്പിന്റെ വണ്‍ ടൈം മെയിന്റെയിന്‍സ് പദ്ധതിയിലുള്‍പെടുത്തിയാണ്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചത്.
             പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സൈകോ മൂസ്സയുടെയും ലീഗ് കമ്മിറ്റിയുടെയും അപേക്ഷ പ്രകാരം പി. ഉബൈദുള്ള എം.എല്‍.എ.ഇടപെട്ടാണ്‌ ഫണ്ട് ലഭ്യമാക്കിയത്.നേരത്തെ പി. ഉബൈദുള്ള ഈ റോഡിന് അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും കുടുമ്പിക്കല്‍  വരെ പണി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.റോഡിന്‌ പണമനുവദിച്ച വകുപ്പ് മന്ത്രിക്കും വേണ്ട ഇടപെടല്‍ നടത്തിയ പഞ്ചായത്ത് ലീഗ് കമ്മിറ്റിയേയും കുടുമ്പിക്കല്‍ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.

2012, ജൂൺ 23, ശനിയാഴ്‌ച

ജെ.സി.ബി.മറിഞ്ഞു.ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


കുടുമ്പിക്കല്‍:മണ്ണെടുക്കുന്നതിനിടെ ജെ.സി.ബി.മറിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. എന്നാല്‍ വാഹനത്തിനോ ഡ്രൈവര്‍ക്കൊ പരുക്കൊന്നുമില്ല.പൂക്കോടന്‍ ബഷീറിന്റെ മേല്‍നോട്ടത്തിലുള്ള ജെ.സി.ബിയാണ്‌ ഇന്നലെ വൈകുന്നേരം കുടുമ്പിക്കല്‍ ബങ്കാളന്‍ കുട്ടി റഷീദിന്റെ വീടിന്‌ പിന്നില്‍ മണ്ണെടുക്കുന്നതിനിടെ താഴ്ച്കയിലേക്ക് മറിഞ്ഞത്.ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഡ്രൈവര്‍ മേല്‍മുറി സ്വദേശി സജിത്തിനെ രക്ഷപ്പെടുത്തി.പലീരി കാഞ്ഞിരങ്ങാടന്‍ മുഹമ്മദാജിയുടെ മകന്‍ നാസര്‍ ഫൈസിയുടെ തറയിലേക്ക് മണ്ണ് നിറക്കാന്‍ വേണ്ടീയായിരുന്നു കുടുമ്പിക്കലില്‍ നിന്നും മണ്ണെടുപ്പ് നടത്തിയത്.

               സൈകോ മൂസ്സയുടെ ജെ.സി.ബി.എത്തിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ്‌ നാട്ടുകാരുടെ സഹായത്തോടെ മറിഞ്ഞ വണ്ടി ഉയര്‍ത്തിയത്.ഏതായാലും ഡ്രൈവര്‍ക്കോ വാഹനത്തിനോ പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്‌ ബഷീര്‍. ഒപ്പം നാട്ടുകാരും.

സ്കൂള്‍ സര്‍ട്ടിഫികറ്റ് തിരുത്താന്‍ അവസരം.

സ്കൂള്‍ സര്‍ട്ടിഫികറ്റുകളിലെ എല്ലാ തരത്തിലുമുള്ള തെറ്റുകള്‍ തിരുത്താനുള്ള ബ്രഹത്തായ പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു.പരീക്ഷാ ഭവന്‍ ഈ മാസം 30 ന്‌ മലപ്പുറം ഗവ:ബോയ്സ് സ്കൂളില്‍ നടത്തുന്ന സ്പെഷ്യല്‍ അദാലത്തോടെയാണ്‌ യജ്ഞത്തിന് തുടക്കമാകുക.
          പേര് മാറ്റം,ജനന തിയതി ,മാതാപിതാക്കളുടെ പേരിലുള്ള തെറ്റ്,ജനന സ്ഥലം,മാര്‍ക്ക്,ജാതി,ലിംഗം,തിരിച്ചറിയല്‍ അടയാളം,മതം, തുടങ്ങി എല്ലാ തെറ്റുകളും അദാലത്തില്‍ പരിഹരിച്ച് ഒരു മാസത്തിനകം തപാല്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍  അപേക്ഷകന്‌ അയച്ചു കൊടുക്കാനാണ്‌ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്.
           നിങ്ങളുടെ തിരുത്തലുകള്‍ക്കാവശ്യമായ അപേക്ഷാ ഫോറം പരീക്ഷാ ഭവന്റെ വെബ്സൈറ്റില്‍ (www.keralapareekshabhavan.in) നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിന്‌ ശേഷം ഹെഡ് മാസ്റ്ററുടെ കത്ത്,ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്,തിരുത്തിനാധാര മായ  ഒറിജിനല്‍ രേഖ, ഫീസ് അടച്ചതിന്റെ ചലാന്‍,തപാലില്‍ ലഭിക്കാനാവശ്യമായ സ്റ്റാമ്പൊട്ടിച്ച കവര്‍ എന്നിവ സഹിതം എട്ട് മണിക്ക് അദാലത്തില്‍ ഹാജരാക്കേണ്ടതാണ്‌.

2012, ജൂൺ 20, ബുധനാഴ്‌ച

ദാറുല്‍ ഹികം :പുതിയ ഭാരവാഹികള്‍.



എടപ്പറമ്പ്:പാലീരി ദാറുല്‍ ഹിക്കം ഹയര്‍ സെക്കണ്ടറി മദ്രസ്സ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി പൂക്കോടന്‍ മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു.നിലവിലെ സെക്രട്ടറിയായിരുന്ന കീരിയാടന്‍ മുഹമ്മദലിയെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.സി. മുഹമ്മദ് മാസ്റ്ററാണ്‌ പുതിയ ട്രഷറര്‍.

2012, ജൂൺ 17, ഞായറാഴ്‌ച

മിഅ്‌റാജ്ആത്മീയ സംഗമം



എടപ്പറമ്പ്:മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് മഹല്ല് ജുമാ മസ്ജിദില്‍ ആത്മീയ സദസ്സ്  നടത്തി.പടന ക്ലാസ്,ദിക്ര് മജ്ലിസ്,ഖുര്‍ആന്‍ പാരായണം,പ്രാര്‍ഥന തുടങ്ങിയ പരിപാടികളില്‍ ഒട്ടേറെ പേര്‍ സംബന്ധിച്ചു.മഹല്ല് ഖാസി അബ്ദുല്‍ മജീദ് ബാഖവി സംഗമത്തിന്‌ നേത്ര്വത്വം നല്‍കി. 

2012, ജൂൺ 15, വെള്ളിയാഴ്‌ച

നെയ്യാറ്റിങ്കര:യു.ഡി.എഫ്.പ്രവര്‍ത്തകര്‍ പായസ വിതരണം നടത്തി.

എടപ്പറമ്പ് : നെയാറ്റിന്‍ കരയിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജിന്റെ വിജയം യു.ഡി.എഫ്.പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്താണ്‌ ആഘോഷിച്ചത്. നൂറ് കണക്കിന് പേരാണ്‌ മഗ്രിബ് നമസ്കാരത്തിന്‌ ശേഷം നടന്ന പായസ വിതരണത്തില്‍ പങ്കെടുത്തത്.യു.ഡി.എഫ്.ചെയര്‍മാന്‍ കെ.സി.ഉസ്മാന്‍ ഹാജിയുടെ നേത്രത്വത്തില്‍ യു .ഡി.എഫ്.നേതാക്കളായ പൂന്തല സുലൈമാന്‍ ,സൈക്കോ മൂസ്സ,പരമേശ്വരന്‍ ,എന്നിവരും യൂത്ത് ലീഗ് പ്രവര്‍ത്തകരായ അമ്പി, ജാഫര്‍,ജംഷീര്‍,ശംസു കെ.,മുഹമ്മദ് മാസ്റ്റര്‍ ,നിസാര്‍ പി.,സവാദ് അസീസ് എന്നിവരുമാണ്‌ പായസം വിളമ്പിയത്..   പാചക വിദഗ്ധരായ കീരിയാടന്‍ അബുവും സഹോദരന്‍ മമ്മദുമാണ്‌ രുചിക്കൂട്ടൊരുക്കിയത്.നാട്ടുകാര്‍ക്ക് പുറമേ വാഹനയാത്രക്കാര്‍ക്കും പാല്‍ പായസത്തിന്റെ രുചിയറിയാനായി.

കിഡ്നി സൊസൈറ്റി:യൂത്ത് ലീഗ് വിഭവശേഖരണം നടത്തി.

എടപ്പറമ്പ്: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കിഡ്നി പേഷ്യന്റ് വെല്‍ഫയര്‍ സൊസൈറ്റിക്കുള്ള ധന സമാഹരണത്തിന്റെ ഭാഗമായി എടപ്പറമ്പ്  യൂത്ത് ലീഗ് കമ്മിറ്റി ഇന്ന് ജുമുഅക്ക് ശേഷം പള്ളിയില്‍ വച്ച് വിഭവ സമാഹരണം നടത്തി.യൂത്ത് ലീഗ് പ്രസിഡന്റ് കെ. നമീര്‍ ,സെക്രട്ടറി എം. അബ്ദുല്‍ ഹമീദ്,ട്രഷറര്‍ ബി.ജംഷീര്‍ ,പൂക്കോടന്‍ നിസാര്‍,പി. സുഹൈല്‍,എന്‍. പി.അബ്ദുല്‍ അസീസ്,പി.സാബില്‍ തുടങ്ങിയവര്‍ നേത്രത്ത്വം നല്‍കി.യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ്‌ വിഭവ സമാഹരണം നടന്നത്.

2012, ജൂൺ 12, ചൊവ്വാഴ്ച

ദാറുല്‍ ഹികം മദ്രസ്സക്ക് കേന്ദ്ര സര്‍കാര്‍ ഗ്രാന്റ്.

എടപ്പറമ്പ് : കേന്ദ്ര സര്‍കാരിന്റെ മദ്രസ്സ നവീകരണ പദ്ധതി പ്രകാരം മദ്രസ്സകള്‍ക്ക് ലഭിക്കുന്ന വിദ്ദ്യാഭ്യാസ ഗ്രാന്റ് പലീരി ദാറുല്‍ ഹികം മദ്രസ്സക്ക്. മദ്രസ്സകളില്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള ഭൗതിക വിഷയങ്ങള്‍ പടിപ്പിക്കുന്നതിനു വിദഗ്ദ അധ്യാപകര്‍ക്കുള്ള ശമ്പളം,വിദ്യാഭ്യാസ കിറ്റ്,ലാബ്, ലൈബ്രറി തുടങ്ങിയവക്കാണ്‌കേന്ദ്ര മാനവ വിഭവ വകുപ്പ് പ്രതിവര്‍ഷം ഓരോ മദ്രസ്സക്കും ഒന്നര ലക്ഷം രൂപ ഗ്രാന്റ് നല്‍കുന്നത്.

2012, ജൂൺ 11, തിങ്കളാഴ്‌ച

അവാര്‍ഡ് ദാനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു.

കളത്തിപ്പറമ്പ്:യൂനിറ്റ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് കീഴില്‍ നടന്ന അവാര്‍ഡ് ദാനവും പൊതു സമ്മേളനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു ഉദ്ഘാടനം ചെയ്തു.മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.വീരാന്‍ കുട്ടി ഹാജി,അസ്കര്‍ മാസ്റ്റര്‍ ഫറോക്ക്,ദലിദ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു,സി.കെ.മുഹമ്മദ്.വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ,ബി.മുഹമ്മദ് കുട്ടി മാസ്റ്റര്‍ ,പൂന്തല സുലൈമാന്‍,കെ.സി.കുഞ്ഞിപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.
          ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.,പ്ലസ് ടു,എന്‍ട്റന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്ദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം പി.കെ.കുഞ്ഞു വിതരണം ചെയ്തു.യൂനിറ്റ് യൂത്ത് ലീഗ്പ്രസിഡന്റ് സാബിക് ആധ്യക്ഷത വഹിച്ചു.കെ.സി.സകീര്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി കെ.സി.യൂനുസ് നന്ദിയും പറഞ്ഞു.

2012, ജൂൺ 6, ബുധനാഴ്‌ച

പൂകോടന്‍ മുഹമ്മദ് എന്ന പി.സി കാക്ക നിര്യാതനായി.

ഒഴുകൂര്‍ - പാലത്തിങ്ങല്‍ ചവലിക്കാട് താമസിക്കുന്ന പൂകോടന്‍ മുഹമ്മദ് എന്ന പി.സി കാക്ക ( 60 ) നിര്യാതനായി.

2012, ജൂൺ 4, തിങ്കളാഴ്‌ച

പൂകോടന്‍ സൈദ നിര്യാതനായി.


പാലീരി കോമുട്ടിഹാജ്ജിയുടെ മകന്‍ എടപ്പറമ്പ്- കുടുമ്പിക്കല്‍ താമസിക്കുന്ന പൂകോടന്‍ സൈദലവി (52 ) നിര്യാതനായി. ഹ്രദയ സമ്പദ്ധമായ രോഗംമൂലം കുഴഞ്ഞു വീഴുകയായിരുന്നു ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഭാര്യ മൈമൂന മക്കള്‍ സൈഫുള്ള , സൈഫുദ്ദീന്‍ , സാജിദ.സമീറ.ഖബറടക്കം എടപ്പറമ്പ് ജുമാ മസ്ജിദില്‍ വെച്ച് നടന്നു.

2012, ജൂൺ 3, ഞായറാഴ്‌ച

വിവാഹിതരായി

എടപ്പറമ്പ് താ മസിക്കുന്ന ബങ്കാളന്‍ സൈദലവിയുടെ മകന്‍ അനസും കാവനൂര്‍ താമസിക്കുന്ന അബ്ദുല്‍ ഖാദറിന്റെ മകള്‍ തസ്നിയും തമ്മിലുള്ള വിവാഹം 03 /06 /2012  ഞായര്‍ നടന്നു. 

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com