2013, ജനുവരി 24, വ്യാഴാഴ്‌ച

ദാറുല്‍ ഹിക്കം നബിദിനാഘോഷം 2013


എടപ്പറമ്പ് : ദാറുല്‍ ഹിക്കം മദ്രസയുടെ കീഴില്‍ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയില്‍ നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് അന്ന ദാനവും മൗലൂദ് പാരായണവും നടന്നു. മഗ് രിബ് നമസ്കാരാനന്തരം മദ്രസ്സ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.












ഫോട്ടോ : ലത്തീഫ് ( ബാബു ) , സുദീര്‍ പാലം

തീ പടര്‍ന്നു റബ്ബര്‍ നശിച്ചു.


എടപ്പറമ്പ് : കരിമ്പനക്കല്‍ ബാപ്പുവിന്റെ കൈവശമുള്ള അയ്യാടന്‍ മലയില്‍ തീ പറര്‍ന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വലിയ നാശനഷ്ടം ഒഴിവായി. മലയില്‍ തീ ആളുന്നത് കണ്ട ഉടനെ പരിസര വാസികള്‍ നാട്ടുകാരെ അറിയിക്കുകയും ഉടന്‍ തന്നെ അബു എളാപ്പ, സുദീര്‍ പാലം, അസീസ് കുടുമ്പിക്കല്‍, ശിഹാബ് അട്ടാശ്ശീരി തുടങ്ങിയവര്‍ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. അപ്പൊഴേക്കും രണ്ടുവരി റബ്ബര്‍ മരങ്ങള്‍ കത്തി നശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേസ്ത്ഥലത്ത് തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണം അറിവായീട്ടില്ല, ഉണങ്ങിയ പുല്ലുകള്‍ ധാരാളമുള്ള ഇവിടെ സിസര്‍ കുറ്റികള്‍ മതി വന്‍ അഗ്നിബാധയുണ്ടാകാന്‍ .
ഫോട്ടോ : സുദീര്‍ പാലം

2013, ജനുവരി 12, ശനിയാഴ്‌ച

ഒഴുകൂര്‍ ചോലക്കല്‍ തകര്‍ന്ന സമ് രക്ഷണ ഭിത്തിയുടെ പണി പുരോഗമിക്കുന്നു

ഒഴുകൂര്‍ : 6 മാസത്തോളമായി തകര്‍ന്ന ഭിത്തിയുമായി വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തിയ  ഹാജ്ജിയാര്‍ പടി ചോലക്കല്‍ റോഡിന്റെ ഭിത്തി പുതുക്കി പണിയാന്‍ അവസാനം PWD തയ്യാറായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവധാര ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വഴിതടയല്‍ ഉള്‍പെടെയുള്ള വിവിധ സമരമുറകള്‍ ഈ പ്രദേശത്ത് നടന്നിരുന്നു. ഇത്രയും സമയമായീട്ടും ഇതു പുതുക്കിപ്പണിയാന്‍ അതിക്ര്‍തര്‍ തയ്യാറാവാത്തതിലുള്ള അമര്‍ഷം വഴിയാത്രക്കാരും നാട്ടുകാരും രേഖപ്പെടുത്തിയിരുന്നു.സമ് രക്ഷണ ഭിത്തിയുടെ  പണി ഉടന്‍ പൂര്‍ത്തിയാകും.

ലീഗ് ഓഫീസ് ഉത്ഘാടനം ഫെബ്;മൂന്നിന്‌.

 എടപ്പറമ്പ് മുസ്ലിം ലീഗ് ഓഫീസ്.




              ഫെബ്രുവരി മൂന്നാം തിയ്യതി വൈകിട്ട്  അഞ്ച്മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍വഹിക്കും.ഇ.അഹമ്മദ്,പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

2013, ജനുവരി 7, തിങ്കളാഴ്‌ച

എടപ്പറമ്പ് ചോലയില്‍ കോളനിക്ക് ഒരു കോടിയുടെ പദ്ധതി.

എടപ്പറമ്പ്:മൊറയൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്ള എടപ്പറമ്പ് ചോലയില്‍ കോളനിയെ മലപ്പുറം മണ്ഡലത്തിലെ ആദ്യത്തെ "മാത്ര് കാ പട്ടികജാതി കോളനി'യാക്കുന്നു.റോഡ് വികസനം,തെരുവു വിളക്ക്,ശുദ്ധജല പദ്ധതി,വീട് പുനരുദ്ധാരണം,കക്കൂസ്,കമ്മ്യൂണിറ്റി ഹാള്‍,സ്മശാന നവീകരണം,സംരക്ഷണ ഭിത്തി നിര്‍മാണം,കയ്യാല നിര്‍മാണം തുടങ്ങി ഒരു കോളനിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ്‌ മാത്ര് കാ കോളനി പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
                       കോളനിനിവസികളുടെയും ഗ്രാമ പഞ്ചായത്തിന്റെയും  നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് പട്ടികജതി വികസന ഉദ്ദ്യോഗസ്ഥരാണ്‌ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.പരാതികളൊഴിവാക്കാനും അഴിമതി മുക്തമാക്കാനും പൂര്‍ണമായും സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനായാണ്‌ പദ്ധതി നിര്‍വ്വഹണം നടത്തുക.

                                         മണ്ഡലം എം.എല്‍.എ പി.ഉബൈദുള്ള പദ്ധതിയെകുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിച് ചോലയില്‍ കോളനിക്ക്പദ്ധതി നേടിയെടുക്കുകയായിരുന്നു.        
                     പദ്ധതിയെകുറിച്ചുള്ള പ്രാഥമിക അവലോകന യോഗം ഇന്ന് വൈകുന്നേരം കോളനിയില്‍ വച്ച് ചേര്‍ന്നു.യോഗം പി ഉബൈദുള്ള എം.എല്‍.എ.ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബി.സകീന ആധ്യക്ഷം വഹിച്ചു.മണ്ഡല ലീഗ് പ്രസിഡന്റ് പി.വീരാങ്കുട്ടി ഹാജി,പിസുലൈമാന്‍,പരമേശ്വരന്‍,വി.പി അബൂബക്കര്‍ടൗണ്‍ ലീഗ്പ്രസിഡന്റ് സൈകോ മൂസ്സ,സെക്രട്ടറി സി.മുഹമ്മദ് മാസ്റ്റര്‍,മെമ്പര്‍മാരായ സൈനബ ടീച്ചര്‍,കലന്തന്‍ ബാപുട്ടി,വാര്‍ഡ് ലീഗ് സെക്രട്ടരിമാരായ പൂന്തല സാജിബ്,അന്‍വര്‍ മറ്റു പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരും കോളനി നിവാസികളും പദ്ധതി നിര്‍ വ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി
 
Design by :just4yaseer@gmail.com