എടപ്പറമ്പ് : കരിമ്പനക്കല്‍ ബാപ്പുവിന്റെ കൈവശമുള്ള അയ്യാടന്‍ മലയില്‍ തീ പറര്‍ന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വലിയ നാശനഷ്ടം ഒഴിവായി. മലയില്‍ തീ ആളുന്നത് കണ്ട ഉടനെ പരിസര വാസികള്‍ നാട്ടുകാരെ അറിയിക്കുകയും ഉടന്‍ തന്നെ അബു എളാപ്പ, സുദീര്‍ പാലം, അസീസ് കുടുമ്പിക്കല്‍, ശിഹാബ് അട്ടാശ്ശീരി തുടങ്ങിയവര്‍ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. അപ്പൊഴേക്കും രണ്ടുവരി റബ്ബര്‍ മരങ്ങള്‍ കത്തി നശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേസ്ത്ഥലത്ത് തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണം അറിവായീട്ടില്ല, ഉണങ്ങിയ പുല്ലുകള്‍ ധാരാളമുള്ള ഇവിടെ സിസര്‍ കുറ്റികള്‍ മതി വന്‍ അഗ്നിബാധയുണ്ടാകാന്‍ .
ഫോട്ടോ : സുദീര്‍ പാലം
8:26 AM
Yaseer PK


Posted in: 





0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ