2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

വഴിയാത്രക്കാരുടെ സ്ഥിരം 'കണി'യായി ദുരിതകാഴ്ച


ഒഴുകൂര്‍ : ചോലക്കല്‍ ഹാജ്ജിയാര്‍പടിയിലെ ദുരിതക്കാഴ്ച്ചയാണിത് . ഒരു മാസത്തോളമായി ഈ കാഴ്ച്ച വഴിയാത്രക്കാരുടെ 'കണി'യായിത്തുടരുന്നു. മഴപെയ്ത് റോഡിന്റെ മതില്‍കെട്ട് തകര്‍ന്ന നിലയില്‍ കഴിയുന്ന ഈ ഭാഗത്ത് അപകട സൂചകമായി കല്ലുകള്‍ നിരത്തിവെച്ച് അതികൃതരുടെ വരവും കാത്ത് നില്‍ക്കാന്‍ തുടങ്ങീട്ട് മാസങ്ങളാവുന്നു. ഇപ്പോള്‍ ഒരു ബസ്സിന് കഷ്ടിച്ച് പോവാനുള്ള സ്ഥലമേ ഇവിടെയുള്ളു..രാത്രി യാത്രക്കിടെ അപരിചിതര്‍ ഈ വഴിക്ക് പോകുംബോള്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് . ഇനിയും ഭിത്തി തകരുന്നതുംകാത്ത് അല്ലങ്കില്‍ ഏകങ്കിലും അപകടങ്ങള്‍ സംഭവിക്കുന്നതും കാത്തിരിക്കാതെ ഭിത്തി പുതുക്കി പണിയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ അതികൃതര്‍ മുന്നോട്ട് വരണമെന്നാണ് എടപ്പറബ് വോയ്സിന് പറയാനുള്ളത്.

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പി.ടി.എ ജനറല്‍ ബോഡി വീണ്ടും സംഘര്‍ഷ ഭരിതം,ഇനി വോട്ടെടുപ്പ്.

നെരവത്ത്:ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ ഇന്ന് വൈകുന്നേരം ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡി സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചു വിട്ടു.ഇനി ഇരു വിഭാഗവും പാനലവതരിപ്പിച്ച് അവ വോട്ടിനിട്ട് പി.ടി.എ രൂപീകരിക്കാനാണ്‌ സാധ്യത.
                              ഇക്കഴിഞ്ഞ ജൂലൈ 4 ന് നടന്ന ജനറല്‍ ബോഡി ജാബിര്‍ വിഭാഗം ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് വി.കെ.ബാപ്പു ചെയര്‍മാനായ ലീഗ് അനുകൂല എസ്.എം.സി രൂപീകരിക്കുകയും മറു വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന് ജാബിറനുകൂല പി ടി എ പിന്‍ വാതിലിലൂടെ രൂപീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും കൊണ്ടോട്ടി എ.ഇ.ഒയും രണ്ട് തിരഞ്ഞെടുപ്പും റദ്ധാക്കിയിരുന്നു.രണ്ട് മാസമായി പി.ടി.എ കമ്മിറ്റിയില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു.വീണ്ടും എ.ഇ.ഒ,പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവരുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗവും രാഷ്ട്രീയാതിപ്രസരത്താല്‍ പിരിച്ചു വിടേണ്ടി വന്നതോടെ വോട്ടിംഗല്ലാതെ മറ്റു മാര്‍ഗമൊന്നും ഇനി ബന്ധപ്പെട്ടവരുടെ മുന്നിലില്ല.

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

മൊറയൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍.

മൊറയൂര്‍:: ;മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് 2012 - 2013 വര്‍ഷത്തെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു ഉത്ഘാടനം ചെയ്തു.പദ്ധതി വിഹിതവും തനത്ഫണ്ടും വിവിധ ഗ്രാന്റുകളുമുള്‍പെടെ ലഭിക്കുന്ന മൂന്നേക്കാല്‍ കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ചെമ്പാല മുഹമ്മദ് അവതരിപ്പിച്ചു.പ്രസിഡന്റ് ബി.സകീന ആധ്യക്ഷം വഹിച്ചു.വി.പി.അബൂബക്കര്‍,സി.കെ.മുഹമ്മദ്,എന്‍.കെ.ഹംസ,സി.കെ.ആമിന ടീച്ചര്‍,വിവിധ ഇമ്പ്ലിമെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.അഞ്ചു വര്‍ഷത്തേക്കുള്ള നിര്‍ദേശങ്ങള്‍ ഗ്രാമസഭകള്‍ മുഖേന സ്വീകരിച്ച് വിവിധ വര്‍കിംഗ് ഗ്രൂപുകള്‍ ചേര്‍ന്ന് സമര്‍പിച്ചതാണ്‌ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികള്‍.....
                    പാലീരി അങ്കണവാടി,എടപ്പറമ്പ്-കരിമ്പനാക്കല്‍-,-പൂന്തലപ്പറമ്പ് റോഡ് ടാറിംഗ്,പാലീരി റോഡ് റീ ടാറിംഗ്,പാലീരി-മാമാംകുഴിക്കല്‍ ഇടവഴി വികസനം,തുടങ്ങിയ എടപ്പറമ്പ് ഭാഗത്തെ നിരവധി പദ്ധതി നിര്‍ദേശങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചവയില്‍ ഉള്‍പെടും.

2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

റാങ്ക് ജേതാവ് അസ്താഫിന്‌ ഗ്രാമ പഞ്ചായത്തിന്റെ ആദരം.

മൊറയൂര്‍:;കോസ്റ്റ് അക്കൗണ്ടിംഗ് യോഗ്യതക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) നടത്തുന്ന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഇരുപത്തിയെട്ടാം റാങ്കും ചെന്നൈ മേഖലയില്‍ ഒന്നാം റാങ്കും കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ വാലഞ്ചേരി ആനത്താന്‍ മുഹമ്മദ് അസ്താഫിനെ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. ആനത്താന്‍ അലി അഷ്രഫിന്റെയും ഷഹീദയുടെയും മകനായ അസ്താഫിലൂടെ മലപ്പുറം ജില്ലയിലേക്ക് ആദ്യമായി കോസ്റ്റല്‍ അക്കൗണ്ടന്‍സി റാങ്ക് നേട്ടമെത്തുന്നത്.
                            ഗ്രാമ പഞ്ചായത്തിന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ഉമര്‍ അറക്കല്‍ നല്‍കി.പ്രസിഡന്റ് ബി.സകീന ആധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു,സി. കെ. മുഹമ്മദ് തുടങ്ങിയവര്‍ അസ്താഫിനെ അനുമോദിച്ചു സംസാരിച്ചു.മറുപടി പ്രസംഗത്തില്‍ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും അനുമോദനത്തിന്‌ നന്ദിയറിയിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും സി.കെ.ആമിന ടീച്ചര്‍ നന്ദിയും പറഞ്ഞു.
                                  കഴിഞ്ഞ ദിവസം പഞ്ചായത്ത് എം.എസ്.എഫ്.കമ്മിറ്റി അസ്താഫിന്‌ സ്വീകരണം നല്‍കിയിരുന്നു.

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി
 
Design by :just4yaseer@gmail.com