2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

സ്മാര്‍ട്ടാവാന്‍ ഒഴുകൂര്‍ ജി.എം .യു.പി

         ഒഴുകൂര്‍ : ചോക്കുകഷ്ണങ്ങളും പൊടിപാറുന്ന ഡസ്റ്ററുമായി ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ കാലമൊക്കെ കഴിഞ്ഞു, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ ഒഴുക്കനുസരിച്ച് നീന്താന്‍ മറ്റാരെക്കാളും ശക്തിയില്‍ ഒഴുകൂര്‍ ജി.എം .യു.പി യും തയ്യാറെടുക്കുകയാണ് . ഒട്ടുമിക്ക സ്കൂളുകളിലും ഒരു സ്മാര്‍ട്ട്റൂംപോലുമില്ലാത്ത സാഹചര്യത്തില്‍ ഒഴുകൂര്‍ ജി.എം .യു.പി യിലെ  33  ക്ലാസ്സുകളും സ്മാര്‍ട്ടാവാന്‍ തയ്യാറെടുക്കുകയാണിവിടെ. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വേറിട്ട അനുഭവം നല്‍കി കേരളത്തിലെ ഏറ്റവും മികച്ച സ്കൂളെന്ന ബഹുമതിയാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാന്‍ കളമൊരുക്കിയത് .

          ലഹരി വിരുദ്ധക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംസ്ത്ഥാനത്തെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിന്റെ അവാര്‍ഡ്ദാനചടങ്ങില്‍ സ്കൂള്‍ അധ്യാപകരായ ആര്‍ . കെ ദാസ് , അഷ്റഫ് , മൊയ്തീന്‍ കുട്ടി , സ്കൂള്‍ പ്രധാനമന്ത്രി തുടങ്ങിയവര്‍ ചേര്‍ന്ന് അക്കാദമിക കാര്യങ്ങളില്‍ സ്കൂളിനെ മുന്നോട്ടെത്തിക്കാന്‍ നമ്മുടെ സ്കൂളിലും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താവുന്ന പദ്ധതിക്ക്  അനുമതി നല്‍കാന്‍  മുഖ്യമന്ത്രിക്ക്  നിവേദനം സമര്‍പ്പിക്കുകയും, ഒട്ടും ആലോചിക്കാതെ തന്നെ അദ്ദേഹം നിവേദനത്തില്‍ ഒപ്പിട്ട് പച്ചക്കൊടി കാണിക്കുകയും ചെയ്തു.

          പദ്ധതി പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികളൊന്നുമില്ലാതെ മന്ദഗതിയില്‍ തുടരുമ്പോഴാണ് വീണ്ടും ആവശ്യം ഉന്നയിക്കാനായി ഈ മാസം 16 ആം തിയ്യതി അധ്യാപകരായ ആര്‍ . കെ ദാസ് , അഷ്റഫ് , മൊയ്തീന്‍ കുട്ടി , സ്കൂള്‍ പ്രധാനമന്ത്രി , മലപ്പുറം എം.എല്‍ .എ പി ഉബൈദുള്ള  എന്നിവരടങ്ങിയ സംഘം വീണ്ടും മുഖ്യമന്ത്രിയെ കാണുകയും രണ്ടാം തവണയും നിവേദനം സമര്‍പ്പിക്കുകയും ചെയ്യുന്നത്. വാഗ്ദാനം നല്‍കിയ പദ്ധതി നഷ്ടമാവില്ലെന്നും ഈ അധ്യയനവര്‍ഷം തന്നെ അതിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും സംഘത്തിന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

          ബീവറേജ് കോര്‍പറേഷനാണ് ഇതിലേക്കാവശ്യമായ ഫണ്ട് നല്‍കുന്നത് , ഒരുകോടിയോളം രൂപ പദ്ധതിക്കായി ചിലവ് പ്രതീക്ഷിക്കുന്നു. ഒരു ക്ലാസ്സ്റൂമിനുതന്നെ ഏകദേശം 3 ലക്ഷം രൂപ ചിലവുവരും, എല്ലാക്ലാസ്സ് റൂമുകളിലും ഏറ്റവും പുതിയ സാങ്കേതികവിദ്യയായ  LED Interactive White board with Touch Screen സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആധ്യത്തെ സ്കൂളെന്ന ഖ്യാതി ഒഴുകൂര്‍ ജി.എം .യു.പിക്ക് സ്വന്തമാവും . ഇതുകൂടാതെ ഓരോ ക്ലാസ്സ്റൂമിലും പ്രത്യേകതരം ക്യാമറയും ഘടിപ്പിക്കും , ഇതിലൂടെ മറ്റു ക്ലാസ്സുകളിലെ അധ്യാപകര്‍ക്ക് ഒരേസമയം വിവിധ ക്ലാസ്സ്റൂമിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനാവും . എല്ലാ വിഷയത്തിലുമുള്ള പാഠഭാഗങ്ങള്‍ അടങ്ങിയ Interactive Software ആണ് ഉപയോഗിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സിസ്കോയുടെ നേത്രത്വത്തിലാണ് അധ്യാപകര്‍ക്ക് പുതിയ പദ്ധതിയുടെ ഉപയോഗക്രമത്തെകുറിച്ച് പരിശീലനപരിപാടികള്‍ ആവിഷ്കരിക്കുന്നത്.
           
           അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും സ്വപ്നപദ്ധതി യുടെ വരവുംകാത്തിരിക്കുകയാണ് പദ്ധതി യാധാര്‍ത്ഥ്യമായാല്‍ ഒഴുകൂരിന്റെ ചരിത്രത്തില്‍ വിദ്യാഭ്യാസ വിപ്ലവം സ്ര്ഷ്ടിക്കാന്‍ ഇനി അതികകാലമില്ല, വിദ്യാഭ്യാസ പുരോഗതിയില്‍ ഒഴുകൂരിന്റെ ചരിത്രവിപ്ലവത്തിന് സാക്ഷിയാവാന്‍ തയ്യാറെടുക്കുകയാണ് സ്കൂള്‍ പ്രധാന അധ്യാപിക ശീമതി മുത്തുലക്ഷ്മി അമ്മാളും അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാനും തിരുത്താനുമുള്ള അവസരം.


01 -01 -2013  ന് 18  വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാനും തിരുത്താനും , സ്ത്ഥലം മാറ്റം തുടങ്ങിയവക്ക്  അവസരം. അവസാനതിയ്യതി ഒക്ടോബര്‍ 31  വരെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
9645126173
9846719481
9895616604

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി
 
Design by :just4yaseer@gmail.com