2012, നവംബർ 18, ഞായറാഴ്‌ച

ടിപ്പര്‍ മറിഞ്ഞു, അപകടമൊഴിവായി.

 താഴ്ചയിലേക്ക് മറിഞ്ഞ ടിപ്പര്‍ കല്ലില്‍ തട്ടി നിന്നതിനാല്‍ അപകടമൊഴിവായി.ഇന്നു രാവിലെ പതിനൊന്നരയോടെയാണ്‌ പൂക്കോടന്‍ ബഷീറിന്റെ ടിപ്പര്‍ ലോറി മണ്ണിറക്കുന്നതിനിടെ മറിഞ്ഞത്.
       

        പീടികക്കണ്ടി മുഹമ്മദാജിയുടെ മകന്‍ നാസറിന്റെ വീട്ടുമുറ്റത്ത് മണ്ണിറക്കിയതിന്‌ ശേഷം തിരിക്കുന്നതിനിടെയാണ്‌ മുപ്പതടിയോളം താഴ്ചയിലേക്ക് മറിയാനാഞ്ഞത്.മുറ്റത്തിന്റെ പടവ് തകര്‍ത്ത് മറിഞ്ഞ് ലോറി കല്ലില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു.ജെ.സി.ബിയില്‍ വടം കുടുക്കി ഒരു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ വണ്ടി ഉയര്‍ത്തി..വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട അശ്വാസത്തിലാണ്‌ ഡ്രൈവര്‍ നെരവത്ത് സ്വദേശി കെ.സി. നൗഷാദ്.

2012, നവംബർ 17, ശനിയാഴ്‌ച

മദ്രസ്സ വിദ്യാര്‍ഥികള്‍ അങ്ങാടി ശുചീകരിച്ചു.

എടപ്പറമ്പ്:മുഅല്ലിം ഡേയുടെ ഭാഗമായി പാലീരി ദാറുല്‍ ഹികം മദ്രസ്സയിലെ വിദ്യാര്‍ഥികളും അധ്യാപകരും എടപ്പറമ്പ് അങ്ങാടിയും പള്ളിയുടെയും മദ്രസ്സയുടെയും പരിസരവും ശുചീകരിച്ചു.സദര്‍ മുഅല്ലിം അലവിക്കുട്ടി ഫൈസി,കുഞ്ഞാലന്‍ കുട്ടി മുസ്ലിയാര്‍,മദ്രസ്സ സെക്രട്ടറി കെ. മുഹമ്മദലി,വൈസ് പ്രസിഡന്റ് എന്‍... ബാപ്പുട്ടി,എന്‍. ഉസ്മാന്‍ തുടങ്ങിയവര്‍ നേത്ര് ത്വം നല്‍കി.

2012, നവംബർ 16, വെള്ളിയാഴ്‌ച

തോട്ടക്കര മദ്രസ്സയില്‍ വീണ്ടും മോഷണം.

തോട്ടക്കര:ഒഴുകൂര്‍ നെരവത്ത് തോട്ടക്കര ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ പതിനഞ്ച് ദിവസത്തിനിടെ രണ്ട് പ്രാവശ്യം മോഷണം നടന്നു.പണവും രേഖകളും നഷ്ടപ്പെട്ടു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

2012, നവംബർ 14, ബുധനാഴ്‌ച

ഫ്ലക്സ് ജംഗ്ഷന്‍ എടപ്പറമ്പ്.

എടപ്പറമ്പ്:ജുമാ മസ്ജിദിന്‌ സമീപത്തെ കവലക്ക് 'ഫ്ലക്സ് ജ്ംഗ്ഷന്‍'എന്ന പേര്‍ നല്‍കിയാലോ എന്ന ചിന്തയിലാണ്‌ നാട്ടുകാര്‍.,വേറെ ഒന്നും കൊണ്ടല്ല,അവിടത്തെ ബോഡിന്റെ ആധിഖ്യം അത്രക്കുണ്ട്.ജംഗ്ഷന്‌ പുറമെ മസ്ജിദിന്റെ സാമീപ്യം കൂടിയാകുമ്പോള്‍ വേറെ സൈറ്റ് അന്വേഷിക്കേണ്ടതില്ല.എല്ലാവരും കൂടി എത്തിക്കോളും കൊടിയും വടിയുമായി,നാട്ടുകാരെ ബോധ(കെടുത്താന്‍)൦)വല്‍കരിക്കാന്‍....... .
               
               ഇക്കാര്യത്തില്‍ ആരും മോശക്കാരല്ല.മുസ്ലിം ലീഗ്,ജാബിര്‍ ലീഗ്,സി.പി.എം,സി.എം.പി,കോണ്‍ഗ്രസ്സ്,വിവിധ യൂത്തന്മാര്‍,എ.പി,ഇ.കെ,......തുടങ്ങി ക്ലബുകളും സന്നദ്ധ സംഘടനകളും വരെ...കേമാന്മാരാരാണെന്നറിയാന്‍ ജൂറിയെ നിയമിക്കേണ്ടി വരും.

                 എന്താണ്‌ നാമിങ്ങനെ ഫ്ലക്സിന്‌ പിന്നാലെ പായുന്നത്..?..പറഞ്ഞാല്‍ മനസ്സിലാകാത്ത നാട്ടുകാരെ വായിപ്പിച്ച് നേരെയാക്കാനോ..?..അതോ മനസ്സിലുള്ളത് മറ്റുള്ളവരെ അറിയിക്കാനായി എന്ന ആത്മ സംത്ര് പ്തി ലഭിക്കാനോ.?..രണ്ടായാലും പരിസ്ഥിക്ക് ഏറെ ഹാനികരമായ(ചില ബോഡുകളിലെ വാചകം തന്നെ മലിനീകരണമുണ്ടാക്കുന്നതാണ്‌)൦)ഫ്ലക്സ് സംസ്കാരത്തില്‍ നിന്നും നാം പിന്നോട്ട് നടന്നേ പറ്റൂ....

2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

സ്മാര്‍ട്ടാവാന്‍ ഒഴുകൂര്‍ ജി.എം .യു.പി

         ഒഴുകൂര്‍ : ചോക്കുകഷ്ണങ്ങളും പൊടിപാറുന്ന ഡസ്റ്ററുമായി ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ കാലമൊക്കെ കഴിഞ്ഞു, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ ഒഴുക്കനുസരിച്ച് നീന്താന്‍ മറ്റാരെക്കാളും ശക്തിയില്‍ ഒഴുകൂര്‍ ജി.എം .യു.പി യും തയ്യാറെടുക്കുകയാണ് . ഒട്ടുമിക്ക സ്കൂളുകളിലും ഒരു സ്മാര്‍ട്ട്റൂംപോലുമില്ലാത്ത സാഹചര്യത്തില്‍ ഒഴുകൂര്‍ ജി.എം .യു.പി യിലെ  33  ക്ലാസ്സുകളും സ്മാര്‍ട്ടാവാന്‍ തയ്യാറെടുക്കുകയാണിവിടെ. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വേറിട്ട അനുഭവം നല്‍കി കേരളത്തിലെ ഏറ്റവും മികച്ച സ്കൂളെന്ന ബഹുമതിയാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാന്‍ കളമൊരുക്കിയത് .

          ലഹരി വിരുദ്ധക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംസ്ത്ഥാനത്തെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിന്റെ അവാര്‍ഡ്ദാനചടങ്ങില്‍ സ്കൂള്‍ അധ്യാപകരായ ആര്‍ . കെ ദാസ് , അഷ്റഫ് , മൊയ്തീന്‍ കുട്ടി , സ്കൂള്‍ പ്രധാനമന്ത്രി തുടങ്ങിയവര്‍ ചേര്‍ന്ന് അക്കാദമിക കാര്യങ്ങളില്‍ സ്കൂളിനെ മുന്നോട്ടെത്തിക്കാന്‍ നമ്മുടെ സ്കൂളിലും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താവുന്ന പദ്ധതിക്ക്  അനുമതി നല്‍കാന്‍  മുഖ്യമന്ത്രിക്ക്  നിവേദനം സമര്‍പ്പിക്കുകയും, ഒട്ടും ആലോചിക്കാതെ തന്നെ അദ്ദേഹം നിവേദനത്തില്‍ ഒപ്പിട്ട് പച്ചക്കൊടി കാണിക്കുകയും ചെയ്തു.

          പദ്ധതി പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികളൊന്നുമില്ലാതെ മന്ദഗതിയില്‍ തുടരുമ്പോഴാണ് വീണ്ടും ആവശ്യം ഉന്നയിക്കാനായി ഈ മാസം 16 ആം തിയ്യതി അധ്യാപകരായ ആര്‍ . കെ ദാസ് , അഷ്റഫ് , മൊയ്തീന്‍ കുട്ടി , സ്കൂള്‍ പ്രധാനമന്ത്രി , മലപ്പുറം എം.എല്‍ .എ പി ഉബൈദുള്ള  എന്നിവരടങ്ങിയ സംഘം വീണ്ടും മുഖ്യമന്ത്രിയെ കാണുകയും രണ്ടാം തവണയും നിവേദനം സമര്‍പ്പിക്കുകയും ചെയ്യുന്നത്. വാഗ്ദാനം നല്‍കിയ പദ്ധതി നഷ്ടമാവില്ലെന്നും ഈ അധ്യയനവര്‍ഷം തന്നെ അതിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും സംഘത്തിന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

          ബീവറേജ് കോര്‍പറേഷനാണ് ഇതിലേക്കാവശ്യമായ ഫണ്ട് നല്‍കുന്നത് , ഒരുകോടിയോളം രൂപ പദ്ധതിക്കായി ചിലവ് പ്രതീക്ഷിക്കുന്നു. ഒരു ക്ലാസ്സ്റൂമിനുതന്നെ ഏകദേശം 3 ലക്ഷം രൂപ ചിലവുവരും, എല്ലാക്ലാസ്സ് റൂമുകളിലും ഏറ്റവും പുതിയ സാങ്കേതികവിദ്യയായ  LED Interactive White board with Touch Screen സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആധ്യത്തെ സ്കൂളെന്ന ഖ്യാതി ഒഴുകൂര്‍ ജി.എം .യു.പിക്ക് സ്വന്തമാവും . ഇതുകൂടാതെ ഓരോ ക്ലാസ്സ്റൂമിലും പ്രത്യേകതരം ക്യാമറയും ഘടിപ്പിക്കും , ഇതിലൂടെ മറ്റു ക്ലാസ്സുകളിലെ അധ്യാപകര്‍ക്ക് ഒരേസമയം വിവിധ ക്ലാസ്സ്റൂമിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനാവും . എല്ലാ വിഷയത്തിലുമുള്ള പാഠഭാഗങ്ങള്‍ അടങ്ങിയ Interactive Software ആണ് ഉപയോഗിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സിസ്കോയുടെ നേത്രത്വത്തിലാണ് അധ്യാപകര്‍ക്ക് പുതിയ പദ്ധതിയുടെ ഉപയോഗക്രമത്തെകുറിച്ച് പരിശീലനപരിപാടികള്‍ ആവിഷ്കരിക്കുന്നത്.
           
           അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും സ്വപ്നപദ്ധതി യുടെ വരവുംകാത്തിരിക്കുകയാണ് പദ്ധതി യാധാര്‍ത്ഥ്യമായാല്‍ ഒഴുകൂരിന്റെ ചരിത്രത്തില്‍ വിദ്യാഭ്യാസ വിപ്ലവം സ്ര്ഷ്ടിക്കാന്‍ ഇനി അതികകാലമില്ല, വിദ്യാഭ്യാസ പുരോഗതിയില്‍ ഒഴുകൂരിന്റെ ചരിത്രവിപ്ലവത്തിന് സാക്ഷിയാവാന്‍ തയ്യാറെടുക്കുകയാണ് സ്കൂള്‍ പ്രധാന അധ്യാപിക ശീമതി മുത്തുലക്ഷ്മി അമ്മാളും അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാനും തിരുത്താനുമുള്ള അവസരം.


01 -01 -2013  ന് 18  വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാനും തിരുത്താനും , സ്ത്ഥലം മാറ്റം തുടങ്ങിയവക്ക്  അവസരം. അവസാനതിയ്യതി ഒക്ടോബര്‍ 31  വരെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
9645126173
9846719481
9895616604

2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

വഴിയാത്രക്കാരുടെ സ്ഥിരം 'കണി'യായി ദുരിതകാഴ്ച


ഒഴുകൂര്‍ : ചോലക്കല്‍ ഹാജ്ജിയാര്‍പടിയിലെ ദുരിതക്കാഴ്ച്ചയാണിത് . ഒരു മാസത്തോളമായി ഈ കാഴ്ച്ച വഴിയാത്രക്കാരുടെ 'കണി'യായിത്തുടരുന്നു. മഴപെയ്ത് റോഡിന്റെ മതില്‍കെട്ട് തകര്‍ന്ന നിലയില്‍ കഴിയുന്ന ഈ ഭാഗത്ത് അപകട സൂചകമായി കല്ലുകള്‍ നിരത്തിവെച്ച് അതികൃതരുടെ വരവും കാത്ത് നില്‍ക്കാന്‍ തുടങ്ങീട്ട് മാസങ്ങളാവുന്നു. ഇപ്പോള്‍ ഒരു ബസ്സിന് കഷ്ടിച്ച് പോവാനുള്ള സ്ഥലമേ ഇവിടെയുള്ളു..രാത്രി യാത്രക്കിടെ അപരിചിതര്‍ ഈ വഴിക്ക് പോകുംബോള്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് . ഇനിയും ഭിത്തി തകരുന്നതുംകാത്ത് അല്ലങ്കില്‍ ഏകങ്കിലും അപകടങ്ങള്‍ സംഭവിക്കുന്നതും കാത്തിരിക്കാതെ ഭിത്തി പുതുക്കി പണിയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ അതികൃതര്‍ മുന്നോട്ട് വരണമെന്നാണ് എടപ്പറബ് വോയ്സിന് പറയാനുള്ളത്.

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പി.ടി.എ ജനറല്‍ ബോഡി വീണ്ടും സംഘര്‍ഷ ഭരിതം,ഇനി വോട്ടെടുപ്പ്.

നെരവത്ത്:ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ ഇന്ന് വൈകുന്നേരം ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡി സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചു വിട്ടു.ഇനി ഇരു വിഭാഗവും പാനലവതരിപ്പിച്ച് അവ വോട്ടിനിട്ട് പി.ടി.എ രൂപീകരിക്കാനാണ്‌ സാധ്യത.
                              ഇക്കഴിഞ്ഞ ജൂലൈ 4 ന് നടന്ന ജനറല്‍ ബോഡി ജാബിര്‍ വിഭാഗം ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് വി.കെ.ബാപ്പു ചെയര്‍മാനായ ലീഗ് അനുകൂല എസ്.എം.സി രൂപീകരിക്കുകയും മറു വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന് ജാബിറനുകൂല പി ടി എ പിന്‍ വാതിലിലൂടെ രൂപീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും കൊണ്ടോട്ടി എ.ഇ.ഒയും രണ്ട് തിരഞ്ഞെടുപ്പും റദ്ധാക്കിയിരുന്നു.രണ്ട് മാസമായി പി.ടി.എ കമ്മിറ്റിയില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു.വീണ്ടും എ.ഇ.ഒ,പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവരുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗവും രാഷ്ട്രീയാതിപ്രസരത്താല്‍ പിരിച്ചു വിടേണ്ടി വന്നതോടെ വോട്ടിംഗല്ലാതെ മറ്റു മാര്‍ഗമൊന്നും ഇനി ബന്ധപ്പെട്ടവരുടെ മുന്നിലില്ല.

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

മൊറയൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍.

മൊറയൂര്‍:: ;മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് 2012 - 2013 വര്‍ഷത്തെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു ഉത്ഘാടനം ചെയ്തു.പദ്ധതി വിഹിതവും തനത്ഫണ്ടും വിവിധ ഗ്രാന്റുകളുമുള്‍പെടെ ലഭിക്കുന്ന മൂന്നേക്കാല്‍ കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ചെമ്പാല മുഹമ്മദ് അവതരിപ്പിച്ചു.പ്രസിഡന്റ് ബി.സകീന ആധ്യക്ഷം വഹിച്ചു.വി.പി.അബൂബക്കര്‍,സി.കെ.മുഹമ്മദ്,എന്‍.കെ.ഹംസ,സി.കെ.ആമിന ടീച്ചര്‍,വിവിധ ഇമ്പ്ലിമെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.അഞ്ചു വര്‍ഷത്തേക്കുള്ള നിര്‍ദേശങ്ങള്‍ ഗ്രാമസഭകള്‍ മുഖേന സ്വീകരിച്ച് വിവിധ വര്‍കിംഗ് ഗ്രൂപുകള്‍ ചേര്‍ന്ന് സമര്‍പിച്ചതാണ്‌ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികള്‍.....
                    പാലീരി അങ്കണവാടി,എടപ്പറമ്പ്-കരിമ്പനാക്കല്‍-,-പൂന്തലപ്പറമ്പ് റോഡ് ടാറിംഗ്,പാലീരി റോഡ് റീ ടാറിംഗ്,പാലീരി-മാമാംകുഴിക്കല്‍ ഇടവഴി വികസനം,തുടങ്ങിയ എടപ്പറമ്പ് ഭാഗത്തെ നിരവധി പദ്ധതി നിര്‍ദേശങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചവയില്‍ ഉള്‍പെടും.

2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

റാങ്ക് ജേതാവ് അസ്താഫിന്‌ ഗ്രാമ പഞ്ചായത്തിന്റെ ആദരം.

മൊറയൂര്‍:;കോസ്റ്റ് അക്കൗണ്ടിംഗ് യോഗ്യതക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) നടത്തുന്ന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഇരുപത്തിയെട്ടാം റാങ്കും ചെന്നൈ മേഖലയില്‍ ഒന്നാം റാങ്കും കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ വാലഞ്ചേരി ആനത്താന്‍ മുഹമ്മദ് അസ്താഫിനെ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. ആനത്താന്‍ അലി അഷ്രഫിന്റെയും ഷഹീദയുടെയും മകനായ അസ്താഫിലൂടെ മലപ്പുറം ജില്ലയിലേക്ക് ആദ്യമായി കോസ്റ്റല്‍ അക്കൗണ്ടന്‍സി റാങ്ക് നേട്ടമെത്തുന്നത്.
                            ഗ്രാമ പഞ്ചായത്തിന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ഉമര്‍ അറക്കല്‍ നല്‍കി.പ്രസിഡന്റ് ബി.സകീന ആധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു,സി. കെ. മുഹമ്മദ് തുടങ്ങിയവര്‍ അസ്താഫിനെ അനുമോദിച്ചു സംസാരിച്ചു.മറുപടി പ്രസംഗത്തില്‍ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും അനുമോദനത്തിന്‌ നന്ദിയറിയിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും സി.കെ.ആമിന ടീച്ചര്‍ നന്ദിയും പറഞ്ഞു.
                                  കഴിഞ്ഞ ദിവസം പഞ്ചായത്ത് എം.എസ്.എഫ്.കമ്മിറ്റി അസ്താഫിന്‌ സ്വീകരണം നല്‍കിയിരുന്നു.

2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

മോഹിച്ചത് അഞ്ച് ലക്ഷം,ലഭിച്ചത് ഇരുപത്തഞ്ച് ലക്ഷം.

ഒഴുകൂര്‍ നിര്‍മാണം പൂര്‍ത്തിയായി പതിറ്റാണ്ടുകളായിട്ടും അവഗണിക്കപ്പെട്ടു കിടന്നിരുന്ന പാലം പേങ്ങാട്ടീരി-കുമ്പളപ്പറമ്പ് റോഡിന്‌ ഫണ്ട് ലഭിച്ചപ്പോള്‍ ഞെട്ടിയത് പ്രദേശവാസികളാണ്‌....., കാരണം അവര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നതും പ്രതീക്ഷിച്ചിരുന്നതും നാലോ അഞ്ചോ ലക്ഷമായിരുന്നു.എന്നാല്‍ പൊതുമരാമത്ത് വകുപ്പും ഉബൈദുല്ല എം.എല്‍.എയും നാട്ടുകാരെ കനിഞ്ഞനുഗ്രഹിച്ചപ്പോള്‍ റോഡിന്‌ ലഭിച്ചത് ഇരുപത്ത്ഞ്ച് ലക്ഷം!!! പിന്നെങ്ങനെ ഞെട്ടാതിരിക്കും?.മാത്രവുമല്ല,പ്രളയ ദുരിദാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മുറക്ക് കമ്മീഷന്‍ കൊടുക്കാന്‍ കാശും കയ്യില്‍ പിടിച്ചിരിക്കുമ്പോഴാണ്‌ ലോട്ടറിയടിച്ചത്.
                        കാശും മിച്ചം!!കുമ്പളപ്പറമ്പ് വരെ ഒറ്റയടിക്ക് റോഡ് നന്നാകുകയും ചെയ്യും.മൊറയൂര്‍ പഞ്ചായത്ത് പതിനേഴാം  വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് ലീഗ് കമ്മിറ്റി മുഖേന പി.ഉബൈദുള്ള എം.എല്‍... എ.ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൊതുമരാമത്ത് വകുപ്പ് വണ്‍ ടൈം സെറ്റില്‍മെന്റ് പദ്ധതിയിലുള്‍പെടുത്തി പണമനുവദിച്ചത്.
                  പേങ്ങാട്ടീരി-കുമ്പളപ്പറമ്പ് റോഡിനാവശ്യമായ ഫണ്ടനുവദിച്ച വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെയും എം.എല്‍.. എയെയും പഞ്ചായത്ത് ലീഗ് കമ്മിറ്റിയേയും പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി അഭിനന്ധിച്ചു.

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

പ്രാര്‍ഥനകള്‍ വിഫലം,സോനു യാത്രയായി.

പൂന്തലപ്പറമ്പ്: നാട്ടുകാരുടെ പ്രാര്‍ഥനകള്‍ക്കോ മാതാപിതാക്കളുടെ കണ്ണീരിനോ മെഡിക്കല്‍ സയന്‍സിന്റെ സാങ്കേതികത്തത്തിനോ അലംഘനീയമായ വിധിയെ തട്ടിമാറ്റാന്‍ സാധിച്ചില്ല. എട്ട് വയസ്സുകാരന്‍ സോനുവിന്റെ ജീവനെ പിടിച്ചുനിര്‍ത്താനായുള്ള അവസാന ശ്രമവും പാഴായി.പൂന്തലപ്പറമ്പ് മലയില്‍ യൂസുഫിന്റെ മകനും യുവ ബിസ്നസുകാരനുമായ പി.ടി.ഹനീഫയുടെ മകന്‍ സോനു (8 ) വാണ്‌ ഇന്നുച്ചക്ക് പന്ത്രണ്ട് മണിയോടെ നാടിനെ വേദനയിലാഴ്ത്തി ആ കുഞ്ഞു ജീവന്‍ ഭൗതിക ശരീരം അവഷേശിപ്പിച്ച് യാത്രയായത്.തലച്ചോറില്‍ പഴുപ്പ് ബാധിച്ച് ശ്വാസ ധമനി ബ്ലോക്കായി കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റലില്‍ ഒരു മാസത്തിലതികമായി വെന്റിലേറ്ററിലിയായിരുന്നു.  തടപ്പറമ്പ് ലിറ്റില്‍ ഇന്ത്യയില്‍ മൂന്നാം ക്ലാസ്സ്  വിദ്യാര്‍ത്ഥിയാണ്  സോനു.ഖബറടക്കംവന്‍ ജനാവലിയുടെ സാനിധ്യത്തില്‍  എടപ്പറമ്പ് ജുമാമസ്ജിദില്‍ വെച്ച് നടന്നു.

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

പെരുന്നാള്‍ പെരുമയില്‍ എടപ്പറമ്പ്

ആത്മ സംസ്കരണത്തിലൂടെ നേടിയെടുത്ത വിശുദ്ധിയെ മുറുകെ പിടിച്ചുകൊണ്ട് എടപ്പറമ്പിലെ ഓരോ വിശ്വാസിയും തക്ബീര്‍ ദ്വനികള്‍ മുഴക്കി ചെറിയ പെരുന്നാളിനെ വരവേറ്റു.വിദേശത്തുള്ള നാട്ടുകാരടക്കം വലിയ ജന സഞ്ചയംകൊണ്ട് എടപ്പറമ്പ് ജുമാമസ്ജിദ് വീര്‍പ്പുമുട്ടി. പെരുന്നാള്‍ നമസ്കാരാനന്തരം എടപ്പറമ്പ് ഖാളി അബ്ദുല്‍ മജീദ് ബാഖവിയുടെ നേത്രത്വത്തില്‍ അസമിലെ കലാപത്തില്‍ അടിച്ചമര്‍ത്തപ്പെട്ട് ഊരും നാടും വിട്ട് പോവേണ്ടിവന്ന മുസ്ലിം ജനതക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടന്നു. എടപ്പറമ്പിലെ നല്ലവരായ നാട്ടുകാര്‍ പരസ്പരം ആസ്ലേശിച്ചും , ഹസ്തദാനങ്ങള്‍ നലികിയും സന്തോഷം പങ്കുവെച്ചു.

ഈദ് മുബാറക്

      ത്യാഗസുരഭിലമായ വ്രതാനുഷ്ഠാനത്തിന്‍റെ റമസാന്‍ ദിനങ്ങള്‍ക്കു വിട. പാപങ്ങളെല്ലാം മോചിച്ച് പുതിയൊരു മനുഷ്യനായി വിശ്വാസത്തിന്‍റെയു സമൂഹത്തിന്‍റെയും നടവഴികളിലേക്ക് വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞ് ഇനി പുതിയ യാത്ര. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു നോമ്പുനോറ്റ് നേടിയ വിശുദ്ധിയുടെ പുണ്യവുമായി ഇനി പുതുജീവിതത്തിന്‍റെ പ്രതീക്ഷ.
              സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായി ഊട്ടിയുറപ്പിക്കുന്ന ആഘോഷത്തിലേക്ക് ലോകം മുഴുകുമ്പോള്‍ ഈ ചെറിയ പെരുന്നാള്‍ ഒരിക്കലും മറക്കാനാവാത്ത വിശുദ്ധിയുടെ ദിനങ്ങളിലൊന്നായി മാറട്ടെ എന്നു പരസ്പരം ആശംസിക്കാം. ലോകമെങ്ങുമുള്ള എല്ലാ വായനക്കാര്‍ക്കും എടപ്പറമ്പ് വോയ്സിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍ !!

2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

അപകടം നോക്കിനില്‍ക്കേ കെട്ടിടത്തിന്റെ പാരപ്പെറ്റ് ഇടിഞ്ഞ് വീണ്‌ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.

മൊറയൂര്‍ : കെട്ടിടത്തിന്റെ പാരപ്പെറ്റ് ഇടിഞ്ഞ് വീണ്‌ പതിനഞ്ച് സ്കൂള്‍ കുട്ടികള്‍ക്ക്  പരുക്കേറ്റു.മൂന്ന് കുട്ടികളുടെ പരുക്ക് ഗുരുതരമാണ്‌.., ഇന്നുച്ചക്ക് മൊറയൂര്‍ സ്കൂള്‍ പടിയിലാണ്‌ രക്ഷിതാക്കളെ ആശങ്കയിലാക്കിയ അപകടം നടന്നത്.സ്വകാര്യ റ്റ്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥികളാണ്‌ പരുക്കേറ്റ എല്ലാവരും.സ്കൂള്‍പടിയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച അപകടം അങ്ങാടിയിലെ ബില്‍ഡിങിന്റെ ഒന്നാം നിലയില്‍ നിന്നും എത്തിനോക്കിയ വിദ്യാര്‍ഥികളാണ്‌ കൂട്ടത്തോടെ പാരപ്പെറ്റിന്റെ ഹോളോബ്രിക്സിനൊപ്പം താഴേക്ക് പതിച്ചത്. അപകടത്തില്‍ പെട്ട കാറുകള്‍ റോഡരികിലേക്ക് മാറ്റുന്നത് കാണാന്‍ തൊട്ടടുത്ത ബില്‍ദിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭ കോളേജിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തിരക്ക് കൂട്ടുന്നതിനിടെയാണ്‌ അപകടം.
                           എടപ്പറമ്പ് പൂക്കോടന്‍ ബഷീറിന്റെ മകന്‍ ഷഫീഖ്(15 )ഉള്‍പെടെയുള്ളപരുക്കേറ്റ വിദ്യാര്‍ഥികള്‍  മലബാര്‍ ഹോസ്പിറ്റല്‍,എം.ബി.ഹോസ്പിറ്റല്‍ മലപ്പുറം,റിലീഫ് ഹോസ്പിറ്റല്‍ കൊണ്ടോട്ടി തുടങ്ങിയ ആശുപത്രികളില്‍ ചികിത്സയിലാണ്‌...,ഗുരുതരമായി പരുക്കേറ്റ ഒഴുകൂര്‍ പള്ളിമുക്ക് മേലരക്കാട്ട്  സുഹൈല്‍ (14  ) നെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.ഇരുപത് കുട്ടികളും ഹോളോബ്രിക്സിനൊപ്പം താഴത്തെ നിലയുടെ ഷീറ്റ് മേല്‍കൂരയും തകര്‍ത്ത് താഴേക്ക് പതിച്ചിട്ടും വന്‍ അത്യാഹിതമൊന്നും സംഭവിച്ചില്ല എന്ന് ആശ്വസിക്കാം.

പരിക്കു വിവരങ്ങള്‍ ഇങ്ങനെ
ഗുരുതരമായി പരുക്കേറ്റ ഒഴുകൂര്‍ സ്വദേശി സുഹൈല്‍ (14  ) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വാലഞ്ചേരി സ്വദേശി ശിആയീല്‍ ( 14 ) , പോത്തുവെട്ടിപാറ സ്വദേശി നസീഫ് (15 ) എന്നിവരെ മഞ്ചേരി മലബാര്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.പരിക്കേറ്റ മുനവീര്‍ , തന്‍സിഫ്, നിഖില്‍ , ഷഫീഖ് , മുഹമ്മദ് റാഫി, മുഹമ്മദ് ഷിബില്‍ , നിസാം, സാജിദ്, റാഷിദലി, സഫ്വാന്‍ , നിധിന്‍ , ഹാഷിം എന്നിവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

സലാത്ത് മജ്ലിസും മത പഠന ക്ലാസ്സും

എടപ്പറമ്പ് :  ദാറുല്‍ ഹിക്കം മദ്റസ കമ്മിറ്റിയുടെ ഏഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സലാത്ത് മജ്ലിസും മത പഠന ക്ലാസ്സും ആഗസ്ത് 6 ,7 ,8 ,9 തിയ്യതികളില്‍ ളുഹര്‍ നമസ്കാരാനന്തരം എടപ്പറമ്പ് ദാറുല്‍ ഹിക്കം മദ്റസ്സയില്‍ വെച്ച് നടക്കുന്നു.പ്രസ്തുത പരിപാടിയില്‍ ദുല്‍ ഫുഖാര്‍ അലി ഫൈസി മുതിരിപ്പറമ്പ് , വാലഞ്ചേരി ഖാസി അശ്റഫ് ഫൈസി , ഉമര്‍ ദര്‍സി തച്ചണ്ണ തുടങ്ങിയവര്‍ ക്ലാസ്സെടുക്കുന്നു. സമാപന ദിവസമായ 9 വ്യാഴായ്ച ദിക്റ് സ്വലാത്ത് മജ്ലിസ്  എടപ്പറമ്പ് മഹല്ല് ഖാസി കെ.ടി അബ്ദുല്‍ മജീദ് ബാഖവിയുടെ നേത്രത്വത്തത്തില്‍ നടക്കും.

2012, ജൂലൈ 31, ചൊവ്വാഴ്ച

രാഷ്ട്രീയ വടം വലി തുടരുന്നു.വി.കെ. ബാപ്പു ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.

നെരവത്ത് : ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളിലെ എസ്.എം.സി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  രൂപപ്പെട്ട കടുത്ത രാഷ്ട്രീയ വടം വലി തുടരുന്നതിനിടെ എസ്.എം.സി.(സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി) ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വി.കെ.ബാപ്പു നാടകീയമായി രാജി നല്‍കി.ഇക്കഴിഞ്ഞ നാലാം തിയ്യതി ചേര്‍ന്ന ജനറല്‍ ബോഡിയോഗം ഇരുവിഭാഗവും തങ്ങളുടെ ശക്തി പരീക്ഷണത്തിന്‌ വേദിയാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ പഞ്ചായത്ത് പ്രസിഡന്റും കൊണ്ടോട്ടി എ.ഇ.ഒ.യും റംസാനിന്‌ ശേഷം വീണ്ടും ജനറല്‍ ബോഡി ചേരാന്‍ ഉത്തരവിട്ടിരുന്നു.ഇതിനിടയിലാണ്‌ വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടീക്കാട്ടി മുന്‍ പി.ടി.എ.പ്രസിഡന്റു കൂടിയായ ബാപ്പുവിന്റെ രാജി.
                             രാജി വ്യക്തിപരമാണെന്ന് ബാപ്പു അവകാശപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ ബലപരീക്ഷണത്തിനോടാണ്‌ ബാപ്പുവിന്‌ വ്യക്തിപരമായി എതിര്‍പുള്ളതെന്ന്‌ വ്യക്തമാണ്‌...,പ്രാദേശിക ലീഗിന്റെ നോമിനിയായിട്ടാണ്‌ ബാപ്പു ചെയര്‍മാനായതെങ്കിലും വിടാതെ വിവാദം പിന്തുടരുന്നതിനാല്‍ സ്ഥാനത്ത് കടിച്ച്തൂങ്ങാനില്ലെന്നാണ്‌ ബാപ്പുവിന്റെ നിലപാട്.

2012, ജൂലൈ 25, ബുധനാഴ്‌ച

പത്താം തരം തുല്ല്യതാപരീക്ഷക്ക് 31 വരെ അപേക്ഷിക്കാം.

മൊറയൂര്‍:: ;സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്ല്യതാ പരീക്ഷക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.നൂറ് രൂപയാണ് അപേക്ഷാ ഫോമിന്റെ വില.കോഴ്സ് ഫീസ് പരീക്ഷയടക്കം ആയിരത്തി എണ്ണൂറ് രൂപ.ബി.പി.എല്‍... റേഷന്‍ കാര്‍ഡുള്ളവര്‍ക്കും വാര്‍ഷിക കുടുംബ വരുമാനം ഇരുപത്തിഅയ്യായിരത്തിന്‌ താഴെയുള്ളവര്‍ക്കും പഞ്ചായത്തിന്റെ ആയിരം രൂപയുടെ ആനുകൂല്യത്തിന്‌ അര്‍ഹതയുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, കോ-ഓര്‍ഡിനേറ്റര്‍ ,കെ.സി. മുജീബുറഹ്മാന്‍ എന്ന സലീം.9388230385

സേവന വഴിയില്‍ നാടിന്‌ മുതല്‍കൂട്ടായി ഖത്തര്‍ കെ.എം.സി.സി.

ങ്ങള്‍ അഭിമാനിക്കുന്നു,നിങ്ങളുടെ ഈ കൂട്ടായ്മയില്‍.......... ,.......ഞങ്ങള്‍ പ്രതീക്ഷയര്‍പിക്കുന്നു,നിങ്ങളുടെ സേവന സന്നദ്ധതയില്‍,......നാട്ടുകാരെന്ന നിലക്ക് ഞങ്ങള്‍ കടപ്പെട്ടവരായിരിക്കും, നിങ്ങളോടെന്നും......സ്വന്തം ഉപജീവനത്തിനായി നാടുവിടേണ്ടിവന്ന നിങ്ങള്‍,ഞങ്ങളോട് കാണിക്കുന്ന കാരുണ്യത്തിന്‌...,....
                    സേവന വഴിയില്‍ പുതിയ ഗാഥ രചിക്കുകയാണ്‌ ഖത്തര്‍ കെ.എം.സി.സി.പ്രവാസ ജീവിതത്തിന്റെ ഭാണ്ഡച്ചുമടുകള്‍ ശിരസ്സിലേറ്റുമ്പോഴും നാട്ടുകാരെ സ്വന്തം ഹ്ര് ദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഇവര്‍ നമ്മുടെ അകക്കണ്ണ് തുറപ്പിക്കുന്നു.  കണ്മുന്നില്‍ നാം കാണാതെ പോകുന്ന വേദനകളും രോദനങ്ങളും ഇവര്‍ കാണുന്നു.നാം പകച്ചു നില്‍ക്കുമ്പോള്‍ ഇവര്‍ സ്നേഹപൂര്‍വം കാരുണ്യത്തിന്റെ വാതിലുകള്‍ തുറക്കുന്നു.ജീവിത വഴിയില്‍ ഇടറി വീണവര്‍ക്ക് കൈതാങ്ങാകുന്നു.എടപ്പറമ്പിലും കളത്തിപ്പറമ്പിലും പരിസരത്തുമായി ഒരു സംഘടനയും ചെയ്യാത്ത പ്രവര്‍ത്തനങ്ങളാണ്‌ ഖത്തര്‍ കെ.എം.സി.സി.കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നത്.വലിയ ബാധ്യത വരുന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആലോചിക്കുമ്പോള്‍ തന്നെ ആദ്യം മനോമുകുരത്തില്‍ തെളിയുന്നത് ഈ പ്രവാസി കൂട്ടായ്മയും അതിന്റെ അമരക്കാരായ കീരിയാടന്‍ അലിയുടെയും മുണ്ടോടന്‍ അഹമ്മദിന്റെയും മുഖവുമായിരിക്കും.
                      ആലുങ്ങല്‍ മുജീബ് റഹ്മാന്‍ എന്ന മാനു  ബൈകപകടത്തില്‍ മരണപ്പെട്ടപ്പോള്‍ രണ്ട് പിഞ്ച്കുഞ്ഞുങ്ങളും ഭാര്യയും എല്ലാവരുടെയും നൊമ്പരമായിരുന്നു.സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഈ കുടുംബം ഒരു പക്ഷേ പാര്‍ശവല്‍കരിക്കപ്പെടുമായിരുന്ന ഘട്ടത്തില്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി കുടുമ്പത്തെ സംരക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍  മുന്നില്‍ ശൂന്യത മാത്രമായിരുന്നു.സ്ഥലവും വീടുമടക്കം പത്ത് ലക്ഷത്തോളം ചിലവ് വരുന്ന സംരക്ഷണ പദ്ധതി എങ്ങിനെ നടപ്പാക്കുമെന്നറിയാതെ കെട്ടിയ കുറ്റിയില്‍ തന്നെ കറങ്ങുമ്പോഴാണ്‌ പദ്ധതി കണ്‍വീനര്‍ വി.പി.അബുമാസ്റ്റര്‍ക്ക് ഖത്തറില്‍ നിന്നും  മരുഭൂമിയിലെ കുളിര്‍ തെന്നലായി കെ.എം.സി.സി.പ്രസിഡന്റ് അലിയുടെ വിളിയെത്തുന്നത്.മൂന്നേക്കാല്‍ ലക്ഷത്തിലധികം രൂപയാണ്‌ ഇതിനായി കെ.എം.സി.സി. നല്‍കിയത്.തുടക്കം തന്നെ നന്നായതോടെ പ്രതീക്ഷിച്ചതിലും മികവോടെ പദ്ധതി പൂര്‍ത്തിയാക്കി.പദ്ധതി നടത്തിപ്പില്‍ ആദ്യാവസാനം കമ്മിറ്റിയുടെ ഇടപെടലുകളും ശ്രദ്ധയുമുണ്ടായിരുന്നു.
                      അതിന്‌ ശേഷം ചെറുതും വലുതുമായ പല സഹായങ്ങളും ഇവരുടെ ഭാഗത്ത് നിന്നുണ്ടായി.സി.എച്ച്.സെന്റരിന്‌ മൊബൈല്‍ ഐ.സി.യു.സൗകര്യമുള്ള ആംബുലന്‍സ് നല്‍കിയത്(ഈ ആംബുലന്‍സിലായിരുന്നു ശിഹാബ് തങ്ങളൂടെ ജനാസ ടൗണ്‍ഹാളില്‍ നിന്നും കൊണ്ട്പോയത്.),കുടുമ്പിക്കല്‍ അംഗനവാടിക്ക് സ്ഥലം വാങ്ങിയത്,വ്യക്തിഗത സഹായങ്ങള്‍,ഏറ്റവും ഒടുവിലായി തെങ്ങില്‍ നിന്നും വീണ്‌ അരക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ആറങ്ങാട് ഇസ്മായീലിന്‌ സാമ്പത്തിക സഹായം നല്‍കിയത് എന്നിവ ഇവരുടെ നാട്ടുകാരോടുള്ള സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും ചില ഉദാഹരണങ്ങള്‍ മാത്രം.

                     ദീര്‍ഘകാലമായി മണ്ഡലം കത്തര്‍ കെ.എം.സി.സി.യുടെ ഭാരവാഹിയായിരുന്ന ഇപ്പോള്‍ ജില്ലാ വൈസ് പ്രസിഡന്റുമായ  എടപ്പറമ്പ് കുടുമ്പിക്കല്‍ കീരിയാടന്‍ അലിയും നിലവിലെ മണ്ഡലം കമ്മിറ്റി ട്രഷറര്‍ കളത്തിപ്പറമ്പ് മുണ്ടോടന്‍ അഹമ്മദുമാണ്‌ ഇവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

                  
                     
   

2012, ജൂലൈ 23, തിങ്കളാഴ്‌ച

അയ്യോളി ആലി മുഹമ്മദ് ഹാജി നിര്യാതനായി.

പള്ളിമുക്ക്:ഒഴുകൂര്‍ പള്ളിമുക്ക് പൊറ്റത്ത് താമസിക്കുന്ന അയ്യോളി ആലി മുഹമ്മദ് ഹാജി (70 )അന്തരിച്ചു.പള്ളിമുക്ക് അങ്ങാടിയിലെ കച്ചവടക്കാരനായിരുന്നു.സ്വന്തം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കോടങ്ങാട് വച്ച് നടന്ന അപകടത്തില്‍ പരുക്കേറ്റ് ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഖബറടക്കം ഒഴുകൂര്‍ പഴയ ജുമുഅത്ത് പള്ളിയില്‍ വച്ച് നടത്തി.

നിയന്ത്രണം വിട്ട ബസ് വീടിന്റെ ഭിത്തിയില്‍ കുരുങ്ങി നിന്നു,ദുരന്തം വഴി മാറിയത് തലനാരിഴക്ക്.

പൂന്തലപ്പറമ്പ്: സ്കൂള്‍ വിദ്ദ്യാര്‍ഥികളടക്കം നിറയെ യാത്രക്കാരുമായി പൂന്തലപ്പറമ്പിലെ അപകട വളവില്‍ നിയന്ത്രണം നഷ്ടമായ മിനിബസ് റോഡരികിലെ വീടിന്റെ ഭിത്തിയിലിടിച്ച് കുരുങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവയി.നിരവധി യാത്രികര്‍ക്ക് പരുക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല.ആരുടെയും ചങ്കിടിപ്പിക്കുന്ന കാഴ്ചയാണ്‌ ഈ ബസ്സപകടം നാട്ടുകാര്‍ക്ക് നല്‍കിയാത്.
                       പി.ടി.ഹനീഫയുടെ മൊറയൂര്‍ കിഴിശ്ശേരി റൂട്ടിലോടുന്ന പി.ടി.എസ്.ബസ്സാണ്‌ സ്കൂള്‍ വിട്ട സമയത്ത് മൊറയൂരില്‍ നിന്നും കിഴിശ്ശേരിയിലേക്കുള്ള യാത്രക്കിടെ അപകടത്തില്‍ പെട്ടത്.പൂന്തലപ്പറമ്പിലെ ഇറക്കമിറങ്ങി വരുന്ന അപകട വളവില്‍ ബസിന്‌ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.വന്‍ താഴ്ചയിലേക്ക് മറിയാനാഞ്ഞ ബസ്സ് യാത്രക്കാരുടെ കൂട്ടനിലവിളിക്കിടെ സമീപത്തെ പുളിക്കല്‍ ചെറീദാജിയുടെ മകന്‍ ബാവയുടെ വീടിന്റെ  നേരെ ഇടിച്ച്കയറി ഭിത്തിയില്‍ കുരുങ്ങി നില്‍ക്കുകയായിരുന്നു.അപകടം നടന്നയുടനെ നാട്ടുകാര്‍ ഓടിക്കൂടി സാഹസികമായി യാത്രക്കാരെ പുറത്തിറക്കി.

         മുന്നിലെ രണ്ട് ടയറടക്ക വേര്‍പെട്ട് ബസിന്റെ താഴ്ചയിലേക്ക്  തൂങ്ങി നില്‍ക്കുന്ന കാഴ്ച ആരെയും ഭയപ്പെടുത്തും.പരുക്കേറ്റവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2012, ജൂലൈ 22, ഞായറാഴ്‌ച

പി.ടി.എ.പ്രസിഡന്റ്:തിരഞ്ഞെടുപ്പ് റദ്ധാക്കി.

നെരവത്ത്:ഒഴുകൂര്‍ ജി.എം.യു.പി സ്കൂളില്‍ ജനറല്‍ ബോഡി തീരുമാനം അട്ടിമറിച്ച് പി.ടി.എ.പ്രസിഡന്റിനെ തിരഞ്ഞെടുത്ത സംഭവം പുതിയ വഴിത്തിരിവില്‍.., രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.സകീന ഇടപെട്ട് നടപടി റദ്ധാക്കിയതോടെയാണ്‌ പുതിയ പ്രതിസന്ധിയുടലെടുത്തത്.
                ഇക്കഴിഞ്ഞ നാലാം തിയ്യതി നടന്ന ജനറല്‍ ബോഡിയില്‍ ഇരു വിഭാഗവും ചേരിതിരിഞ്ഞ മത്സരത്തിനൊടുവില്‍ ജാബിര്‍ വിഭാഗ യോഗം അവസാനിപ്പിക്കുന്നതിന്‌ മുമ്പ് ഇറങ്ങിപ്പോകുകയും വി.കെ.ബാപ്പുവിനെ എസ്.എം.സി.ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.പിന്നീട് ജാബിര്‍ വിഭാഗം പരാതിപ്പെടുകയും ചില അധ്യാപകരുടെ ഒത്താശയോടെ ജാബിറിനെ പി.ടി.എ.പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.
                 എന്നാല്‍ ജനറല്‍ ബോഡി ചേര്‍ന്നത് എസ്.എം.സി.തിരഞ്ഞെടുക്കാനാണെന്നും ജനറല്‍ ബോഡി തീരുമാനം അട്ടിമറിച്ച് പിന്‍വാതിലിലൂടെ ജാബിറിനെ പി.ടി.എ.പ്രസിഡന്റായി പിന്നീട് തിരഞ്ഞെടുത്ത് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കാണിച്ച് ആലങ്ങാടന്‍ മുഹമ്മദിന്റെ കീഴില്‍ ഒരു വിഭാഗം രക്ഷിതാക്കള്‍ പഞ്ചായത്ത് പ്രസിഡന്റിനും ഹെഡ്മിസ്ട്രസ്സിനും നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ് റദ്ധാക്കിയത്.
                റംസാന്‍ നോമ്പിന്‌ ശേഷം ഒരാഴ്ച സമയം നല്‍കി ജനറല്‍ ബോഡി ചേര്‍ന്ന് പി.ടി.എ തിരഞ്ഞെടുത്താല്‍ മതിയെന്നും യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും കൊണ്ടോട്ടി എ.ഇ.ഒ.യും പങ്കെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.ആവശ്യമെങ്കില്‍ പോലീസ് സഹായ തേടാനും പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

2012, ജൂലൈ 20, വെള്ളിയാഴ്‌ച

"വിജ്ഞാന വേദി" 25 മുതല്‍


എടപ്പറമ്പ് : എടപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന "വിജ്ഞാന വേദി" ( റമളാന്‍ പഠന വേദി )  25 മുതല്‍ ളുഹര്‍ നമസ്കാരാനന്തരം എടപ്പറമ്പ് ജുമാമസ്ജിദില്‍ വെച്ച് നടത്തപ്പെടുന്നു. 10 ദിവസങ്ങളിലായി നടക്കുന്ന പഠന ക്ലാസുകളില്‍ മഹല്ല് ഖാസി കെ.ടി അബ്ദുല്‍ മജീദ് ബാഖവി " "വിശൂദ്ദ റമളാന്‍ വിശുദ്ദ  ഖുര്‍ആന്‍ " എന്ന വിഷയാവതരണത്തോടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.തുടര്‍ന്ന് വരും ദിവസങ്ങളില്‍ മുനീര്‍ ദാരിമി കാരക്കുന്ന് , കെ.പി അബ്ദുന്നാസര്‍ മുസ്ലിയാര്‍ , സി.എച് അബൂബക്കര്‍ ഫൈസി മേലാറ്റൂര്‍ , ഷറഫുദ്ദീന്‍ ലത്വീഫി വെള്ളൂര്‍, കെ.കെ.സി മുഹമ്മദ് ബാഖവി, കെ.പി അബ്ദുല്‍ മജീദ് ബാഖവി , പി.എ മുഹമ്മദ് സാലിം ബാഖവി തുടങ്ങിയവര്‍ ക്ലാസ്സെടുക്കും . ക്ലാസ്സുകള്‍ 3 - 08 -2012 വെള്ളി അവസാനിക്കും.

2012, ജൂലൈ 19, വ്യാഴാഴ്‌ച

നോമ്പുകാലവും എടപ്പറമ്പുകാരും

എടപ്പറമ്പ് : പരിശുദ്ധ റമളാനിനെ കയ്യേല്‍ക്കാനുള്ള അവസാന ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാതിരിക്കുകയാണ് നാട്ടുകാര്‍........,കാരണവന്മാര്‍ എപ്പഴേ റെഡി.പിന്നെ ചെറുപ്പക്കാരുടെ കാര്യം,യാഥാര്‍ത്യത്തോട് പൊരുത്തപ്പെടാതെ തരമില്ലല്ലോ?.നോമ്പ് അടുക്കുമ്പോഴൊരു ആധിയൊക്കെ കാണും.ഹോ! ഇനിയൊരു മാസം എങ്ങനെ അതിജീവിക്കും?
                    എന്നാല്‍ പിന്നെ നോമ്പ് തുടങ്ങിക്കഴിഞ്ഞാല്‍ എല്ലാം ശരിയായി.ചെറിയൊരു സ്റ്റാര്‍ട്ടിംഗ് ട്രബിളൊക്കെ ഉണ്ടാകും.പ്രത്യേകിച്ചും കാലാവസ്ഥ ഇപ്രാവശ്യം അല്പം വശപ്പിശകുണ്ടാക്കുന്ന ലക്ഷണമുണ്ട്.എട്ട് പത്ത് കൊല്ലമായി നല്ല മഴക്കാലത്തായിരുന്നല്ലോ നോമ്പ്?.സംശയിക്കേണ്ട,ഇപ്രാവശ്യവും മഴക്കാലത്ത് തന്നെ,അതും ആരും വെറുതെ നോമ്പെടുത്തു പോകുന്ന കര്‍കിടക മാസത്തില്‍..,പറഞ്ഞിട്ടെന്തു കാര്യം?.മഴ വേണ്ടേ... മഴ..?.മീനമാസത്തിലെ ചൂട് എന്നൊന്നും പറയുന്നില്ല.എന്നാലും സാമാന്യം നല്ല വേനലാണല്ലോ ഈ കര്‍കിടകത്തില്‍?.സാരമില്ല,കുറച്ചൊക്കെ കഷ്ടപ്പെടാതെ പിന്നെ നോമ്പിനെന്ത് ത്രില്ല്?
                 പൊതുവെ നോമ്പായാല്‍  എല്ലാവരും പള്ളികളിലായിരിക്കുമെന്നൊരു ധാരണ മുസ്ലിംകള്‍ അല്ലാത്തവര്‍ക്കിടയിലുണ്ട്.അതു കൊണ്ടാണല്ലോ നിറഞ്ഞു കവിഞ്ഞ പള്ളികളുടെ ചിത്രങ്ങള്‍ പത്രങ്ങളിലൊക്കെ നോമ്പ് കാലത്ത് അച്ചടിച്ചു വരാറുണ്ട്.അതില്‍ കുറച്ചൊക്കെ ശരിയുണ്ട് താനും.അങ്ങനെതന്നെ ആയിരിക്കുകയും വേണം.
                 ഈ വര്‍ഷം എടപ്പറമ്പ് മസ്ജിദും മഹല്ല് കമ്മിറ്റിയും നോമ്പിനെ വരവേല്‍ക്കാന്‍ കാര്യമായി തന്നെ ഒരുങ്ങിയിട്ടുണ്ട്.പള്ളിയിലെ പായകളോക്കെ മാറ്റി ഏകദേശം ഒന്നര ലക്ഷത്തോളം രൂപ മൊടക്കി നല്ല ഒന്നാം തരം പച്ച കാര്‍പെറ്റ് വിരിച്ചിട്ടുണ്ട്.നോമ്പിന്‌ മുന്നോടിയായി സമദ് പൂക്കോട്ടൂരിന്റെ ഉദ്ബോതന ക്ലാസ് നേരത്തെ സംഘടിപ്പിച്ചിരുന്നു.ഇനി നാലാം നോമ്പ് മുതല്‍ പടന ക്ലാസ്സ് ആരംഭിക്കാനിരിക്കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ന്ന് വരുന്ന തറാവീഹ് ഖതമുല്‍ ഖുര്‍ആന്‍ ഈവര്‍ഷവുമുണ്ടാകും.കോഴിക്കോട് സ്വദേശിയും നന്തി ദാറുസ്സലാം വിദ്യാര്‍ഥിയുമായ ഹാഫിള്‍ അനസ് ആണ്‌ ഇപ്രാവശ്യവും തറാവീഹിന്‌ നേത് ര്‍ത്വം നല്‍കുക.ദാറുല്‍ ഹിക്കം മദ്രസ്സയിലും നോമ്പിനോടനുബന്ധിച്ചുള്ള തെയ്യാറെടുപ്പ് ക്ലാസ്സ് നടന്നിരുന്നു.റമളാന്‍ മൂന്നാം വാരം അഞ്ച് ദിവസത്തെ ക്ലാസ്സ് സംഘടിപ്പിക്കുന്നുണ്ട്.ദാറുല്‍ ഹുദാ സുന്നി മദ്രസ്സയിലും നാലാം നോമ്പ് മുതല്‍ മത ക്ലാസ്സ് തുടങ്ങാനിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഉദ്ബോധനത്തിനൊന്നും ഒരു കുറവും വരുത്തില്ല.നന്നാവേണ്ടവര്‍ക്ക് അതാവാമെന്നര്‍ഥം.
              ന്യായ വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍  പരമേശ്വരന്റെ നന്മ സ്റ്റോറില്‍ റംസാന്‍ വിപണി ആരംഭിച്ചിട്ടുണ്ട്.
                  നോമ്പിനടുപ്പിച്ച് അങ്ങാടിയൊക്കെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ ശുചിയാക്കിയതിനാല്‍ ചെത്തൈ ക്ലീന്‍..,ഇനി ആളുകളുടെ മനസ്സ്കൂടി ക്ലീനായാല്‍ മതി.ഒരു മാസം പട്ടിണി (ഇപ്പോഴെന്ത് പട്ടിണി?നോമ്പ് നോല്‍കുന്നത് തന്നെ നല്ലവണ്ണം വെട്ടിവിഴുങ്ങാനല്ലേ?) കിടക്കേണ്ടതല്ലേ ,മനസ്സും ക്ലീനാകും.
           ഇപ്പോ അങ്ങാടിയിലൊക്കെ ബോഡ് തൂക്കിയിരിക്കുന്നു.സമൂസ,പൊറോട്ട,കട് ലറ്റ്,പഴംപൊരി,ചപ്പാത്തി എന്നിവ മൊത്തമായും മൊത്തമല്ലാതെയും ലഭിക്കുമെന്ന്,വേണ്ടവര്‍ ഫോണിലോ നേരിട്ടോ ബന്ധപ്പെടണമെന്ന്.ഇതൊന്നു ഇല്ലാതെ നോമ്പ് തന്നെ ഇല്ല എന്നായി.പഴവര്‍ഗങ്ങള്‍ വേറെയും.അതെങ്ങനെ നോമ്പൊക്കെയിപ്പോ അനുഷ്ടാനമല്ലല്ലോ?.ആഘോഷമല്ലേ?തിന്നും കുടിച്ചും കുറച്ച് പട്ടിണി കിടന്നും കുറെ നിസ്കരിച്ചും കുറെ ഉറങ്ങിയും വഅള്‌ കേട്ടുമൊക്കെ ഒരു തരം ആഘോഷം!!!.നോമ്പെന്നല്ല എല്ലാം ഇപ്പോള്‍ ആഘോഷമാണ്‌..,ആത്മീയ ആഘോഷം.!!!എല്ലാ മതക്കാര്‍ക്കും ആത്മീയത ആഘോഷമാകുമ്പോള്‍ നമ്മളും നടുവെ ഓടും.   നമ്മുടെ നോമ്പിനെ ആദരവോടെ നോക്കിക്കണ്ടിരുന്ന  മറ്റു മതസ്ഥര്‍ ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മെ പരിഹസിക്കുന്നു..വേറൊന്നും കൊണ്ടല്ല,നമ്മുടെ തീന്‍ മേശകളിലെ ധാരാളിത്തം കണ്ടിട്ട്!!!
                 ഈ കര്‍കിടക വേനലിലെ നോമ്പിന്റെ യഥാര്‍ത്ത അന്ത:സത്ത ഉള്‍കൊണ്ട് നോമ്പനുഷ്ടിക്കാനുള്ള വിവേകം സര്‍വ ശക്തന്‍ നമുക്ക് നല്‍കുമാറാകട്ടേ......
   കാര്‍പെറ്റ് വിരിച്ച പള്ളിയുടെ അകത്തളം.
             

പ്രധാനമായൊരു കാര്യം വിട്ടു പോയി.മലബാര്‍ മുസ്ലിംകളുടെ ദേശീയ-അന്തര്‍ ദേശീയ ഭക്ഷണമായ പോത്തിറച്ചി ഒരു നീണ്ട ഇടവേളക്ക് ശേഷം നോമ്പിനോടനുബന്ധിച്ച് എടപ്പറമ്പില്‍ ലഭ്യമാവുന്നു.മുസ്ലിയാരങ്ങാടിക്കാരാണ്‌ നമ്മുടെ കഷ്ടപ്പാടൂം പെടാപാടും കണ്ടറിഞ്ഞ് സഹായിക്കന്‍ തയ്യാറായത്.എടപ്പറമ്പില്‍ കമ്മദും കളത്തിപ്പറമ്പില്‍ കാഞ്ഞിരങ്ങാടനും പോത്തറവ് നിര്‍ത്തിയതില്‍ പിന്നെ എന്തോരം ബുദ്ധിമുട്ടനുഭവിച്ചവരാണ്‌ നമ്മള്‍..,



          

2012, ജൂലൈ 18, ബുധനാഴ്‌ച

പൊള്ളുന്ന വിലക്കയറ്റത്തില്‍ അശ്വാസമായി റംസാന്‍--‌ ----ഓണം വിപണി.2012

 എടപ്പറമ്പ്:മോങ്ങം വനിതാ സഹകരണ സംഘത്തിന്റെ കീഴില്‍ എടപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറില്‍ റംസാനോടനുബന്ധിച്ചുള്ള സഹകരണ റംസാന്‍- ഓണം വിപണി 2012 ആരംഭിച്ചു.എല്ലാ വിധ നിത്യോപയോഗ സാധനങ്ങളും സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി നിരക്കിലും വിലക്കുറവിലും ലഭിക്കുമെന്നത് സാധാരണക്കാരന്‌ വലിയ അനുഗ്രഹമാകും.ആഗസ്റ്റ് 28 വരെയായിരിക്കും വിപണി പ്രവര്‍ത്തിക്കുക.

2012, ജൂലൈ 15, ഞായറാഴ്‌ച

സി.പി.എം.പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നാളെ.

വിവിധ ആവശ്യങ്ങളുന്നയിച്ച് മൊറയൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ നടത്തുന്ന മൊറയൂര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നാളെ രാവിലെ പത്ത് മണിക്ക് മൊറയൂര്‍ അങ്ങാടിയില്‍ നിന്നും ആരംഭിക്കും.
              തടപ്പറമ്പിലെ പഞ്ചായത്ത് അധീനതയിലുള്ള ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് പതിച്ച് നല്‍കുക,പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ പാര്‍പിട പദ്ധതി നടപ്പിലാക്കുക,അഴിമതി അവസാനിപ്പിച്ച് പദ്ധതി നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ക്രസന്റ് ഹൈസ്കൂളിന്‌ പ്ല്സ്ടു അനുവദിക്കണമെന്ന് ഗ്രാമസഭാ പ്രമേയം.

കളത്തിപ്പറമ്പ്:മേഖലയിലെ ഏക ഹൈസ്കൂളായ ഒഴുകൂര്‍ നെരവത്ത് ക്രസന്റ് ഹൈസ്കൂളിന്‌ പ്ലസ് ടു അനുവദിക്കണമെന്ന് പതിനേഴാം വാര്‍ഡ് ഗ്രാമസഭ പ്രമേയം പാസാക്കി.നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളടക്കം വിവിധ സംഘടനകള്‍ ഉയര്‍ത്തിയ ഇക്കാര്യത്തിലെ ജനകീയത വെളിപ്പെടുത്തുന്നതായിരുന്നു സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിന്റെ തന്നെ ഗ്രമസഭാ പ്രമേയം.ഈ വിഷയം എടപ്പറമ്പ് വോയ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
                പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പിക്കാന്‍ ചേര്‍ന്ന ഗ്രാമസഭയില്‍ ഒഴുകൂരിന്റെ വികസന-വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിക്ക് ഉതകുന്ന ഒട്ടേറെ നിര്‍ദേശങ്ങളാണ്‌ ഗ്രാമസഭാംഗങ്ങള്‍ സമര്‍പിച്ചത്.നീര്‍തട വികസനം,പുതിയ റോഡുകള്‍ നിര്‍മിക്കല്‍,നിലവിലെ റോഡുകള്‍  വികസിപ്പിക്കല്‍,കുടിവെള്ള പദ്ധതികള്‍,സ്കൂളുകളോട് ചേര്‍ന്ന് പൊതു വായനശാലകള്‍,എടപ്പറമ്പ് കേന്ദ്രീകരിച്ച് പുതിയ പ്രൈമറി സ്കൂള്‍ തുടങ്ങിയവ നിര്‍ദേശങ്ങളില്‍ ചിലതാണ്‌...,
              ഗ്രാമസഭാ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സഫിയ ആധ്യക്ഷം വഹിച്ചു.മേലയില്‍ അഷ്റഫ് മാസ്റ്റര്‍,കെ.സി.സകീര്‍ മാസ്റ്റര്‍,പി.അബ്ദുല്‍ ഗഫൂര്‍, അന്‍വര്‍,കലന്തന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ആറങ്ങാട്ട് ഇസ്മാഈലിന്‌ ഖത്തര്‍ കെ.എം.സി.സിയുടെ കൈതാങ്ങ്.

കളത്തിപ്പറമ്പ്:തെങ്ങില്‍ നിന്നും വീണ്‌ പരുക്കേറ്റ് അരക്ക് കീഴെ തളര്‍ന്ന് കിടപ്പിലായ ഒഴുകൂര്‍ കളത്തിപ്പറമ്പ് ആറങ്ങാട് കെ.സി.സൈദലവിയുടെ മകന്‍ ഇസ്മായീലിന്‌ ഖത്തര്‍ കെ.എം.സി.സി മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി 130001 രൂപയുടെ ധനസഹായം നല്‍കി.
                              ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി.പരീക്ഷക്കുള്ള തെയ്യാറെടുപ്പിനിടെയാണ്‌ ഇളനീരിടാന്‍ വേണ്ടി മുറ്റത്തെ തെങ്ങില്‍ നിന്നും വീണ്‌ പരുക്കേറ്റത്.നെട്ടല്ല് തകര്‍ന്ന ഇസ്മായീലിന്‌ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നെങ്കിലും അരക്ക് കീഴെ ചലനശേഷി തിരികെ ലഭിച്ചില്ല.നാട്ടുകാര്‍ പിരിവെടുത്ത് ഒരു തുക കുടുംബത്തെ ഏല്പിച്ചിരുന്നെങ്കിലും മാസങ്ങളായുള്ള തുടര്‍ ചികിത്സ കുടൂംബത്തിന്റെ അവസ്ഥ പരിതാപകരമാക്കിയിരുന്നു. ഇതിനിടെ ലഭിച്ച ധനസഹായം ഇവര്‍ക്ക് ഏറെ ആശ്വാസകരമാണ്‌...
                      സൈദലവി മൊറയൂര്‍ പ്രസിഡന്റും ശെരീഫ് അരിമ്പ്ര സെക്രട്ടറിയും മുണ്ടോടന്‍അഹമ്മദ് ട്രഷററുമായ കമ്മിറ്റിക്ക് കീഴിലാണ്‌ നിയോജക മണ്ഡലം കെ.എം.സി.സി.പ്രവര്‍ത്തിക്കുന്നത്.പരിപാടിയുടെ ഉത്ഘാടനവും ധന സഹായ വിതരണവും പി.ഉബൈദുള്ള എം.എല്‍... എ നിര്‍വഹിച്ചു.എം സൈദലവി ആധ്യക്ഷം വഹിച്ചു.എ.കെ.മുസ്തഫ തിരൂരങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.പി.വീരാന്‍ കുട്ടി ഹാജി,വി.ടി.ശിഹാബ് മാസ്റ്റര്‍,വി.പി.അബു മാസ്റ്റര്‍,കെ.സി.ശിഹാബ്,എം.കമ്മദ്.പി.റ്റി.ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.സകീര്‍ മാസ്റ്റര്‍ സ്വാഗതവും എം.പി.മുഹമ്മദലി നന്ദിയും പറഞ്ഞു.

2012, ജൂലൈ 11, ബുധനാഴ്‌ച

പി.ടി.എ.വിവാദം:പരാതി നല്‍കി.

നെരവത്ത് :ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ ജനറല്‍ ബോഡി ചേരാതെ പി.ടി.എ.പ്രസിഡന്റായി ജാബിറിനെ തിരഞ്ഞെടുക്കാന്‍ ചില അധ്യാപകരുടെ ഒത്താശയോടെധാരണയാക്കിയതിനെതിരെ ഒരു വിഭാഗം രക്ഷിതാക്കള്‍ പരാതി നല്‍കി. ക്ലാസ് പി.ടി.എ.യൊ ജനറല്‍ ബോഡിയോ ചേര്‍ന്ന് പ്രസിഡന്റിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിന്‌ പകരം രാഷ്ട്രീയ പക്ഷപാതിത്തമുള്ള ഏതാനും അധ്യാപകരുടെ ഉപചാപക ശ്രമത്തിന്റെ ഭാഗമായി ഏകപക്ഷീയമായി ജാബിറിനെ പ്രസിഡന്റാക്കിയതാണെന്നാണ്‌ ആരോപണം.സ്കൂള്‍ അധിക്റ്തര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്‌ പരാതി നല്‍കുമെന്നും രക്ഷിതാക്കളുടെ നേത്ര് ത്വത്തില്‍ പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആലങ്ങാടന്‍ മുഹമ്മദ് അറിയിച്ചു.

2012, ജൂലൈ 9, തിങ്കളാഴ്‌ച

റഷീദ് ഫൈസിക്ക് യാത്രയയപ്പ്: വിട പറയുന്നത് അധ്യാപനത്തിന്റെ മഹിത മാത്രക. .

എടപ്പറമ്പ്:പാലീരി ദാറുല്‍ഹികം മദ്രസ്സയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി അധ്യാപകനായി ജോലി ചെയ്യുന്ന റഷീദ് ഫൈസി വിദേശത്തേക്ക് യാത്രയാകുകയാണ്‌..,അധ്യാപനത്തില്‍ സ്വന്തമായി സ്വായത്തമാക്കിയ ഉത്തമ ശൈലിക്കുടമയായിരുന്ന ഇദ്ദേഹം വിദ്യാര്‍ഥികളുടെ മാത്റ്കാ ഉസ്താദായിരുന്നു.ഒരിക്കല്‍ പോലും ആരോടും മുഖം തിരിച്ചില്ല,ഇഷ്ടപ്പെടാത്ത വാക്കുകള്‍ പ്രയോഗിച്ചില്ല,അനിഷ്ടത്തോടെ ആരെയും വേര്‍തിരിച്ചില്ല.സദാ മുഖത്തെ ആ പ്രസാദമായ സൗമ്യത,ലാളിത്യം,കുലീനത ...ഒന്നും ഒരിക്കലും കൈവിട്ടിരുന്നില്ല.രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ മാനേജ്മെന്റിനോ അദ്ദേഹത്തെകുറിച്ചും  പരാതിയില്ലായിരുന്നു.
          ഉസ്താദ് ഏത് ക്ലാസില്‍ പടിപ്പിച്ചാലും ഏത് വിഷയം പടിപ്പിച്ചാലും വിജയം നൂറ് ശതമാനമായിരിക്കും എപ്പോഴും.മദ്രസയില്‍ ചരിത്രത്തിലാദ്യമായി ഈ വര്‍ഷം പ്ലസ് ടു ആരംഭിച്ചപ്പോള്‍ ക്ലാസ്സ് കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട്ഫൈസിയെയല്ലാതെ മറ്റാരെയും ആ ഉത്തരവാദിത്തം ഏല്പിക്കാനാകുമായിരുന്നില്ല. പ്ലസ് ടു വിലും നൂറ് ശതമാനം വിജയം ഉണ്ടായിരിക്കുമെന്ന കാര്യത്തിലും കമ്മിറ്റിക്ക് സംശയമില്ല.
         
ദാറുല്‍ ഹികം മദ്രസ്സയുടെ വിജയത്തില്‍ നിര്‍ണായക ഘടകമായിരുന്ന ഉസ്താതിനെ നിറഞ്ഞ മനസ്സോടെ എന്നാല്‍ അതിയായ ദു:ഖഭാരത്തോടെയുമാണ്‌ ഇന്നലെ യാത്രയയപ്പ് നല്‍കിയത്.മദ്രസ്സയിലെ മുഴുവന്‍ വിദ്യര്‍ഥികളും മിക്കവാറും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തത് തന്നെ ഇദ്ദേഹത്തിനുള്ള അംഗീകാരമായിരുന്നു.
           ഇദ്ദേഹത്തിന്റെ കൂടെ തന്നെ രണ്ട് വര്‍ഷമായി മദ്രസ്സയില്‍ അധ്യാപനം നടത്തുന്ന മുഹമ്മദലി ഫൈസിയും ജോലി രാജിവച്ച് പോകുകയായാണ്‌.,ഹ്ര്ദ്യമായ യാത്രയയപ്പാണ്‌ ഉസ്താദിനും വിദ്യാര്‍ഥികളും കമ്മിറ്റിയും ഒരുക്കിയത്.
            യാത്രയയപ്പ് യോഗം മഹല്ല് ഖാസി മജീദ് ബാഖവി ഉത്ഘാടനം ചെയ്തു.മദ്രസ്സ പ്രസിഡന്റ് പൂക്കോടന്‍ മുഹമ്മദ് ആധ്യക്ഷത വഹിച്ചു.കമ്മിറ്റിയുടെ ഉപഹാരം വി.കെ. ബാപ്പു വിതരണം ചെയ്തു.

2012, ജൂലൈ 8, ഞായറാഴ്‌ച

ജാബിറിനെ പി.ടി.എ പ്രസിഡന്റായി തിരഞ്ഞെടുത്തതായി അഭ്യൂഹം

ഒഴുകൂര്‍ : കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ  ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ നടന്ന സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി.) തിരഞ്ഞെടുപ്പില്‍ കമ്മറ്റി അംഗമായി തിരഞ്ഞെടുക്കാത്ത ജാബിറിനെ പി.ടി.എ പ്രസിഡന്റായി തിരഞ്ഞെടുത്തതായി അഭ്യൂഹം.

           കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്റിങില്‍ വിവിധ ആളുകള്‍ ചേരിതിരിഞ്ഞ് നടത്തിയ വാഗ്വാദത്തില്‍ അത്ര്പ്തി പ്രകടിപ്പിച്ച് ജാബിര്‍ സദസ്സില്‍നിന്നും ഇറങ്ങിപ്പോയിരുന്നു, തുടര്‍ന്ന് തിരഞ്ഞെടുത്ത കമ്മിറ്റിയില്‍ ജാബിര്‍ അംഗമായിരുന്നില്ല . പിറ്റേദിവസം ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരികുന്നതിനായി വിവിധ വിഭാഗങ്ങളിലെ പ്രധിനിധികളുമായി ചര്‍ച്ച നടത്തി ജാബിറിനെ കമ്മറ്റിയില്‍ ഉല്പെടുത്താനും പ്രസിഡന്റ് സ്ഥാനം നല്‍കാനും തീരുമാനിക്കുകയായിരുന്നു.   പൊതു സദസ്സില്‍ വെച്ചുള്ള തീരുമാനം അട്ടിമറിച്ചത് ജനാധിപത്ഥ്യ രീതിക്ക് എതിരാണെന്നാണ് ഒരുകൂട്ടം ആളുകളുടെ വാദം , എന്നാല്‍ സ്കൂള്‍ ഹെഡ്മിസ്റ്റ്രസ്സിനെ ഭീഷണിപ്പെടുത്തിയാണ്  പൊതുയോഗത്തില്‍ അംഗങ്ങളെ ചേര്‍ത്തതെന്നും മറു വിഭാഗം വാദിക്കുന്നു. ഏതായാലും കാര്യങ്ങള്‍ കലങ്ങിത്തെളിയും വരെ ഇരുകൂട്ടര്‍ക്കും നിക്കക്കള്ളിയുണ്ടാവില്ല.

2012, ജൂലൈ 6, വെള്ളിയാഴ്‌ച

ബറാഅത്ത് രാവ് സംഗമം.


എടപ്പറമ്പ്:എടപ്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ നടന്ന ബറാഅത്ത് ദിന സംഗമം പള്ളിയില്‍ വച്ച് നടന്നു.മഹല്ല് ഖാസി അബ്ദുല്‍ മജീദ് ബാഖവി,മഹല്ല് പ്രസിഡന്റ് ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ നേത്ര്ത്വം നല്‍കി.
         പരിശുദ്ധ റമസാനിനോടനുബന്ധിച്ചുള്ള ഉത്ബോദന പ്രഭാഷണം കേന്ദ്ര ഹജ്കമ്മിറ്റി അംഗം ജനാബ് അബ്ദുസ്സമദ് പൂകോട്ടൂര്‍ നിര്‍വഹിച്ചു.

2012, ജൂലൈ 4, ബുധനാഴ്‌ച

ചേരി തിരിഞ്ഞ് കടുത്ത മത്സരം.വി.കെ.ബാപ്പു.ജി.എം.യു.പി.സ്കൂള്‍ പ്രഥമ എസ്.എം.സി.ചെയര്‍മാന്‍.

നെരവത്ത്:വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ നടന്ന സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി.) തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തിനാണ്‌ സാക്ഷ്യം വഹിച്ചത്.രക്ഷിതാക്കള്‍ ഇരു ചേരികളായി നിലയുറപ്പിച്ച ശക്തമായ വാഗ്വാദത്തിനും പലപ്പോഴും ഉന്തും തള്ളിലും വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ .മുതിര്‍ന്നവരും അധ്യാപകരും സംഘര്‍ഷമൊഴിവാക്കാന്‍ പാട്പെട്ടു.
             നിലവിലെ പി.ടി.എ.പ്രസിഡന്റ് ജാബിറിന്റെ കീഴില്‍ ഒരു വിഭാഗവും പൂന്തല സുലൈമാന്റെയും സൈക്കോ അലിയുടെയും നേത്ര്‌ത്വത്തില്‍ മറു വിഭാഗവും സംഘടിച്ചു കമ്മിറ്റിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തപ്പോള്‍പുറത്ത് നില്‍ക്കുന്നവര്‍ അകത്ത് കാളപൂട്ട് നടക്കുകയാണെന്ന് സംശയിച്ചെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.അത്രക്കായിരുന്നല്ലോ ഉള്ളിലെ പൂരം.
             പുതിയ പരിഷ്കാരപ്രകാരം വാര്‍ഡ് മെമ്പര്‍ കമ്മറ്റിയില്‍ നിര്‍ബന്ധമായതിനാല്‍ മെമ്പറുടെ ഭര്‍ത്താവ് ജാബിറും അംഗമാകുന്നതിനെ മറുഭാഗം ശക്തമായി എതിര്‍ത്തു.ആയിരത്തിയഞ്ഞൂര്‍ കുട്ടികള്‍ പടിക്കുന്ന സ്ക്കൂളില്‍ ഒരു വീട്ടില്‍ നിന്ന് രണ്ട്പേര്‍ വേണ്ടയെന്നാണ്‌ വാദം.സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്നും ഇവര്‍ വാദിച്ചപ്പോള്‍ ഇതിന്‌ പൊതുവെ അംഗീകാരം ലഭിച്ചു.ഏറ്റവും തര്‍ക്കത്തിനിടയാക്കിയത് ജാബിറിന്റെ അംഗത്വം തന്നെയായിരുന്നു.ജാബിറിന്റെ അംഗത്വം ഒരു നിലക്കും അംഗീകരിക്കില്ലെന്ന് ശക്തമായ നിലപാട് തുടരുകയും രംഗം തന്നെ വശളാകുമെന്ന ഘട്ടമെത്തുകയും ചെയ്തതോടെ ജാബിറിന്റെ കൂടെയുള്ളവര്‍ പതുക്കെ ഉള്‍വലിഞ്ഞു.
               അവസാനം മുന്‍ പി.ടി.എ. പ്രസിഡന്റ് വി.കെ.ബാപ്പുവിനെ ചെയര്‍മാനായും രണ്ടാം വാര്‍ഡ് മെമ്പര്‍ കെ. നഫ്ലുന്നിസയെ വൈസ് ചെയെര്‍ പേര്‍സണായും തിരഞ്ഞെടുത്തു.
   

2012, ജൂൺ 30, ശനിയാഴ്‌ച

ഇത്ര ചങ്കുറപ്പില്ലാത്തവര്‍ പിന്നെ മോട്ടിക്കാന്‍ നിക്കണോ........?????

നെരവത്ത്:ഒരു പോലീസ് ജീപും ഒരു പോലീസ് നായയും എത്തിയപ്പോഴേക്കും കാണാതായ ഏഴു പവന്‍ സ്വര്‍ണ മാല പോയ പോലെ തിരിച്ച് വീട്ടിനകത്തെത്തി!!!!ഒഴുകൂര്‍ നെരവത്ത് വള്ളിച്ചേരി പെരുമ്പിലായി മുഹമ്മദ് എന്ന കുഞ്ഞുവിന്റെ വീട്ടിലാണ്‌ സ്വര്‍ണാഭരണം തിരിച്ചുവന്ന സംഭവം അരങ്ങേറിയത്.
            സംഭവത്തിന്റെ ഏകദേശ രൂപം ഇങ്ങനെ.ഇക്കഴിഞ്ഞ 25 ന്‌ രാത്രിയാണ്‌ മുഹമ്മദിന്റെ ഭാര്യ കിടപ്പറയില്‍ തലയിണക്കടിയില്‍ വച്ചിരുന്ന ഏഴു പവന്‍ സ്വര്‍ണമാല ആരോ അടിച്ചുമറ്റിയത്.വീട്ടില്‍ മുഴുവന്‍ തിരഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ മുഹമ്മദിന്റെ നിര്‍ദേശപ്രകാരം പോലീസില്‍ പരാതിപ്പെട്ടു.പിറ്റേന്ന് പോലീസ് ഡ്വാഗ് സ്ക്വാഡ് സഹിതം വന്നു പരിശോധന നടത്തി.മണം പിടിച്ച് പോലീസ് നായ മറ്റൊരു വീട്ടിലെത്തി.അവിടെയും മോഷണ ശ്രമം (അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള) നടന്നിരുന്നു.ഏതായലും കാര്യമായ തുമ്പൊന്നുമില്ലാതെ തിരിച്ചു പോയ പോലീസ് ഇന്നും വന്നതോടെ മോഷ്ടാവിന്റെ മുട്ടിടിച്ചു കാണും.ഉച്ചക്ക് ആഭരണം പൊങ്ങി.സ്വര്‍ണം തിരികെ ലഭിച്ചതോടെ മുഹമ്മദിന്റെ കുടുംബത്തിന്റെ ആധി ആനന്ദത്തിന്‌ വഴി മാറിയെങ്കിലും സംബവത്തിലെ ദുരൂഹത നാട്ടുകാരെ പല്ലിളിച്ച് കാട്ടുന്നു.. ഇത്ര ചങ്കുറപ്പില്ലാത്തവന്‍ പിന്നെന്തിന് മോട്ടിക്കാന്‍ നിക്കണം എന്നാണിപ്പോള്‍ നെരവത്തുകാര്‍ പരസ്പരം ചോദിക്കുന്നത്.
           മോഷണ മുതല്‍ തിരികെ എത്തിച്ചു എന്നെത് കൊണ്ട് മാത്രം എടാ കള്ളാ(കള്ളീ ?) നീ രക്ഷപ്പെട്ടു എന്നൊന്നും കരുതണ്ട,ചെറിയ സൂചനയൊക്കെ ലഭിച്ചിട്ടുണ്ട്.ജാഗ്രതൈ...!!!!

2012, ജൂൺ 29, വെള്ളിയാഴ്‌ച

സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ അദാലത്ത്:വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍.

എടപ്പറമ്പ്:സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ വരുത്തുന്നതിന്‌ വിദ്യാഭ്യാസ വകുപ്പ് ആവിശ്കരിച്ച ജില്ലാ അദാലത്തില്‍ ഹാജരാക്കാനുള്ള രേഖകള്‍ക്കായ് വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുകയാണ്‌.അദാലത്ത് എന്ന് കേട്ടപ്പോള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ശരിയാക്കിക്കളയാം എന്ന ആവേശത്തില്‍ ഇറങ്ങിയവര്‍ യഥാസമയം രേഖകള്‍ ലഭിക്കാതെ ബുദ്ധിമുട്ടിലായി.
          നിരവധി രേഖകളാണ്‌ വിവിധ ഓഫീസുകളില്‍ നിന്നും ലഭിക്കാനുള്ളത്.പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,മുമ്പ് പടിച്ച സ്കൂളുകള്‍,ട്രഷറി,തുടങ്ങി ഏതാണ്ട് ഒരു പാരഗണ്‍ ചെരുപ്പ് തേയാനുള്ള വകയുണ്ട്.
             ഇത്രയും ഓഫീസുകളില്‍ നിന്നും പേപറുകള്‍ ശരിയാക്കി പത്താം ക്ലാസ് എഴുതിയ സ്കൂള്‍ അധികാരിയുടെ ഫയലില്‍ ചേര്‍ത്തി അവരുടെ സാക്ഷ്യ പത്രത്തിന്റെയും സാനിധ്യത്തിലും  ചെന്നാല്‍ ചെന്നാല്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കുകയുള്ളൂ. ഒഴുകൂര്‍  ക്രസന്റ് ഹൈസ്കൂളില്‍ വീരാന്‍ കുട്ടി മാസ്റ്റര്‍ തന്നെ ചുമതല ഏറ്റെടുത്തതിനാല്‍ അപേക്ഷകര്‍ക്ക് സഹായകമായി.വളരെ ആത്മാര്‍ഥതയോടെ എന്നും ജോലി നിര്‍വഹിച്ചു പോരുന്ന അദ്ദേഹം ഇതും സഹായ മനസ്കതയോടെ കൈകാര്യം ചെയ്തു. പല സ്കൂളുകളിലും അപേക്ഷകര്‍ക്ക് സഹായകമായ രീതിയില്‍ തന്നെ ഫയലുകള്‍ നീങ്ങി.ട്രഷറികളിലും സ്റ്റേറ്റ് ബാങ്കുകളിലും സ്വാഭാവികമായ തിരക്കുണ്ടായിരുന്നെങ്കിലും അധികം ബുദ്ധിമുട്ടുണ്ടായില്ല.
           
   പക്ഷേ യഥാര്‍ത്ത പ്രധിസന്ധി വില്ലേജ് ഓഫീസിലായിരുന്നു.മൊറയൂര്‍ വില്ലേജ് ഓഫീസ് അധിക്ര്തര്‍ ദ്രോഹപരമായാണ്‌ അപേക്ഷകരോട് പെരുമാറിയതെന്ന് പല വിദ്യാര്‍ഥികള്‍ക്കും ആക്ഷേപമുണ്ട്.ഹെഡ് മാസ്റ്റര്‍ ഒപ്പിട്ടില്ല,എഴുത്തിന്‌ വലുപ്പം കൂടി,മഷിക്ക് കട്ടി കൂടി എന്നൊക്കെ പറഞ്ഞ് വിദൂരസ്ഥലങ്ങളില്‍ നിന്ന് വന്നവരെപ്പോലെയും നിര്‍ദാക്ഷിണ്യം മടക്കി അയക്കുന്നതിന്‌ പല അനുഭവസ്ഥരും സാക്ഷികളായി. പടന ,ജോലി ആവശ്യങ്ങള്‍കാണ്‌ ഇവര്‍ രേഖ ശരിയാക്കാന്‍ വന്നത് എന്ന പരിഗണ പോലും വില്ലേജുകാര്‍ കാണിച്ചില്ല എന്നാണ് പരാതി.ഏതായാലും ഏറെ വിയര്‍ത്ത് നേടിയ പേപറുകളുമായി നാളെ അദാലത്തില്‍ ഹാജരാകുമ്പോള്‍ പീടനം ഇല്ലാതിരുന്നെങ്കില്‍ എന്ന പ്രാര്‍ഥനയുലാണ്‌ ഇവര്‍. 

2012, ജൂൺ 27, ബുധനാഴ്‌ച

ക്രസന്‍റ് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഒഴുകൂര്‍:മേഖലയിലെ ഏക ഹൈസ്കൂളായ നെരവത്ത് ക്രസന്‍റ്ന് പ്ലസ്ടു അനുവദിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള മുറവിളിക്ക് പരിഹാരം അകലുന്നു.ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് ഹയര്‍ സെക്കണ്ടറി ലഭിക്കുകയാണെങ്കില്‍ എസ്.എസ്.എല്‍.സി.കഴിഞ്ഞ മേഖലയിലെ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ക്കും നെട്ടോട്ടത്തിനും ഒരു പരിധിവരെയെങ്കിലും അറുതിയായേനേ.
              മൊറയൂര്‍,പുല്‍പറ്റ,കുഴിമണ്ണ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ നെരവത്ത് പ്ലസ്ടു ലഭിക്കുന്നതോടെ ഈ മൂന്ന് പഞ്ചായത്തുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണ്‌ ഇതിന്റെ നേട്ടം ലഭിക്കുക.
               കൂടുതല്‍ വിദ്യാര്‍ഥികല്‍ ഉപരിപടനത്തിന്‌ യോഗ്യത നേടുന്നതോടെ വര്‍ഷങ്ങളായുള്ള മുറവിളി കൂടുതല്‍ ശക്തമാകുകയാണ്‌.വിവിധ സംഘടനകളും വ്യക്തികളും ഈ ആവശ്യം അധികര്‍തരുടെ മുന്നിലെത്തിച്ചു കഴിഞ്ഞു.കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം ലീഗ് മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്ലസ്ടു അനുവദിക്കണമെന്ന് പ്രമേയം പാസ്സാക്കുകയും വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമര്‍പിക്കുകയും ചെയ്തിരുന്നു.

നാട്ടുകാരുടെ ന്യായമായ ഈ ആവശ്യത്തിന്‌ നേരെ അധികാരികള്‍ ഇനിയും കണ്ണടക്കരുത്.സ്കൂള്‍ മാനേജ്മെന്റും പി.ടി.എ.യും ഒപ്പം നാട്ടുകാരും കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലേ നാടിന്റെ പൊതുവായ ലക്ഷ്യം കൈവരിക്കാനാകൂ.

2012, ജൂൺ 26, ചൊവ്വാഴ്ച

എടപ്പറമ്പ്-കുടുമ്പിക്കല്‍ -പാലക്കാട് റോഡിന്‌ പതിനഞ്ച് ലക്ഷം.

എടപ്പറമ്പ് -പാലക്കാട് റോഡിന്റെ പുനരുദ്ദാരണത്തിനായി p.w.d വകുപ്പിന്റെ സ്നേഹ സമ്മാനം.വകുപ്പിന്റെ വണ്‍ ടൈം മെയിന്റെയിന്‍സ് പദ്ധതിയിലുള്‍പെടുത്തിയാണ്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചത്.
             പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സൈകോ മൂസ്സയുടെയും ലീഗ് കമ്മിറ്റിയുടെയും അപേക്ഷ പ്രകാരം പി. ഉബൈദുള്ള എം.എല്‍.എ.ഇടപെട്ടാണ്‌ ഫണ്ട് ലഭ്യമാക്കിയത്.നേരത്തെ പി. ഉബൈദുള്ള ഈ റോഡിന് അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും കുടുമ്പിക്കല്‍  വരെ പണി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.റോഡിന്‌ പണമനുവദിച്ച വകുപ്പ് മന്ത്രിക്കും വേണ്ട ഇടപെടല്‍ നടത്തിയ പഞ്ചായത്ത് ലീഗ് കമ്മിറ്റിയേയും കുടുമ്പിക്കല്‍ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.

2012, ജൂൺ 23, ശനിയാഴ്‌ച

ജെ.സി.ബി.മറിഞ്ഞു.ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


കുടുമ്പിക്കല്‍:മണ്ണെടുക്കുന്നതിനിടെ ജെ.സി.ബി.മറിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. എന്നാല്‍ വാഹനത്തിനോ ഡ്രൈവര്‍ക്കൊ പരുക്കൊന്നുമില്ല.പൂക്കോടന്‍ ബഷീറിന്റെ മേല്‍നോട്ടത്തിലുള്ള ജെ.സി.ബിയാണ്‌ ഇന്നലെ വൈകുന്നേരം കുടുമ്പിക്കല്‍ ബങ്കാളന്‍ കുട്ടി റഷീദിന്റെ വീടിന്‌ പിന്നില്‍ മണ്ണെടുക്കുന്നതിനിടെ താഴ്ച്കയിലേക്ക് മറിഞ്ഞത്.ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഡ്രൈവര്‍ മേല്‍മുറി സ്വദേശി സജിത്തിനെ രക്ഷപ്പെടുത്തി.പലീരി കാഞ്ഞിരങ്ങാടന്‍ മുഹമ്മദാജിയുടെ മകന്‍ നാസര്‍ ഫൈസിയുടെ തറയിലേക്ക് മണ്ണ് നിറക്കാന്‍ വേണ്ടീയായിരുന്നു കുടുമ്പിക്കലില്‍ നിന്നും മണ്ണെടുപ്പ് നടത്തിയത്.

               സൈകോ മൂസ്സയുടെ ജെ.സി.ബി.എത്തിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ്‌ നാട്ടുകാരുടെ സഹായത്തോടെ മറിഞ്ഞ വണ്ടി ഉയര്‍ത്തിയത്.ഏതായാലും ഡ്രൈവര്‍ക്കോ വാഹനത്തിനോ പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്‌ ബഷീര്‍. ഒപ്പം നാട്ടുകാരും.

സ്കൂള്‍ സര്‍ട്ടിഫികറ്റ് തിരുത്താന്‍ അവസരം.

സ്കൂള്‍ സര്‍ട്ടിഫികറ്റുകളിലെ എല്ലാ തരത്തിലുമുള്ള തെറ്റുകള്‍ തിരുത്താനുള്ള ബ്രഹത്തായ പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു.പരീക്ഷാ ഭവന്‍ ഈ മാസം 30 ന്‌ മലപ്പുറം ഗവ:ബോയ്സ് സ്കൂളില്‍ നടത്തുന്ന സ്പെഷ്യല്‍ അദാലത്തോടെയാണ്‌ യജ്ഞത്തിന് തുടക്കമാകുക.
          പേര് മാറ്റം,ജനന തിയതി ,മാതാപിതാക്കളുടെ പേരിലുള്ള തെറ്റ്,ജനന സ്ഥലം,മാര്‍ക്ക്,ജാതി,ലിംഗം,തിരിച്ചറിയല്‍ അടയാളം,മതം, തുടങ്ങി എല്ലാ തെറ്റുകളും അദാലത്തില്‍ പരിഹരിച്ച് ഒരു മാസത്തിനകം തപാല്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍  അപേക്ഷകന്‌ അയച്ചു കൊടുക്കാനാണ്‌ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്.
           നിങ്ങളുടെ തിരുത്തലുകള്‍ക്കാവശ്യമായ അപേക്ഷാ ഫോറം പരീക്ഷാ ഭവന്റെ വെബ്സൈറ്റില്‍ (www.keralapareekshabhavan.in) നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിന്‌ ശേഷം ഹെഡ് മാസ്റ്ററുടെ കത്ത്,ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്,തിരുത്തിനാധാര മായ  ഒറിജിനല്‍ രേഖ, ഫീസ് അടച്ചതിന്റെ ചലാന്‍,തപാലില്‍ ലഭിക്കാനാവശ്യമായ സ്റ്റാമ്പൊട്ടിച്ച കവര്‍ എന്നിവ സഹിതം എട്ട് മണിക്ക് അദാലത്തില്‍ ഹാജരാക്കേണ്ടതാണ്‌.

2012, ജൂൺ 20, ബുധനാഴ്‌ച

ദാറുല്‍ ഹികം :പുതിയ ഭാരവാഹികള്‍.



എടപ്പറമ്പ്:പാലീരി ദാറുല്‍ ഹിക്കം ഹയര്‍ സെക്കണ്ടറി മദ്രസ്സ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി പൂക്കോടന്‍ മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു.നിലവിലെ സെക്രട്ടറിയായിരുന്ന കീരിയാടന്‍ മുഹമ്മദലിയെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.സി. മുഹമ്മദ് മാസ്റ്ററാണ്‌ പുതിയ ട്രഷറര്‍.

2012, ജൂൺ 17, ഞായറാഴ്‌ച

മിഅ്‌റാജ്ആത്മീയ സംഗമം



എടപ്പറമ്പ്:മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് മഹല്ല് ജുമാ മസ്ജിദില്‍ ആത്മീയ സദസ്സ്  നടത്തി.പടന ക്ലാസ്,ദിക്ര് മജ്ലിസ്,ഖുര്‍ആന്‍ പാരായണം,പ്രാര്‍ഥന തുടങ്ങിയ പരിപാടികളില്‍ ഒട്ടേറെ പേര്‍ സംബന്ധിച്ചു.മഹല്ല് ഖാസി അബ്ദുല്‍ മജീദ് ബാഖവി സംഗമത്തിന്‌ നേത്ര്വത്വം നല്‍കി. 

2012, ജൂൺ 15, വെള്ളിയാഴ്‌ച

നെയ്യാറ്റിങ്കര:യു.ഡി.എഫ്.പ്രവര്‍ത്തകര്‍ പായസ വിതരണം നടത്തി.

എടപ്പറമ്പ് : നെയാറ്റിന്‍ കരയിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജിന്റെ വിജയം യു.ഡി.എഫ്.പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്താണ്‌ ആഘോഷിച്ചത്. നൂറ് കണക്കിന് പേരാണ്‌ മഗ്രിബ് നമസ്കാരത്തിന്‌ ശേഷം നടന്ന പായസ വിതരണത്തില്‍ പങ്കെടുത്തത്.യു.ഡി.എഫ്.ചെയര്‍മാന്‍ കെ.സി.ഉസ്മാന്‍ ഹാജിയുടെ നേത്രത്വത്തില്‍ യു .ഡി.എഫ്.നേതാക്കളായ പൂന്തല സുലൈമാന്‍ ,സൈക്കോ മൂസ്സ,പരമേശ്വരന്‍ ,എന്നിവരും യൂത്ത് ലീഗ് പ്രവര്‍ത്തകരായ അമ്പി, ജാഫര്‍,ജംഷീര്‍,ശംസു കെ.,മുഹമ്മദ് മാസ്റ്റര്‍ ,നിസാര്‍ പി.,സവാദ് അസീസ് എന്നിവരുമാണ്‌ പായസം വിളമ്പിയത്..   പാചക വിദഗ്ധരായ കീരിയാടന്‍ അബുവും സഹോദരന്‍ മമ്മദുമാണ്‌ രുചിക്കൂട്ടൊരുക്കിയത്.നാട്ടുകാര്‍ക്ക് പുറമേ വാഹനയാത്രക്കാര്‍ക്കും പാല്‍ പായസത്തിന്റെ രുചിയറിയാനായി.

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com