എടപ്പറമ്പ് : നെയാറ്റിന്‍ കരയിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി ആര്.ശെല്‍വരാജിന്റെ വിജയം യു.ഡി.എഫ്.പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്താണ് ആഘോഷിച്ചത്. നൂറ് കണക്കിന് പേരാണ് മഗ്രിബ് നമസ്കാരത്തിന് ശേഷം നടന്ന പായസ വിതരണത്തില്‍ പങ്കെടുത്തത്.യു.ഡി.എഫ്.ചെയര്മാന് കെ.സി.ഉസ്മാന് ഹാജിയുടെ നേത്രത്വത്തില്‍ യു .ഡി.എഫ്.നേതാക്കളായ പൂന്തല സുലൈമാന്‍ ,സൈക്കോ മൂസ്സ,പരമേശ്വരന് ,എന്നിവരും യൂത്ത് ലീഗ് പ്രവര്‍ത്തകരായ അമ്പി, ജാഫര്‍,ജംഷീര്‍,ശംസു കെ.,മുഹമ്മദ് മാസ്റ്റര്‍ ,നിസാര്‍ പി.,സവാദ് അസീസ് എന്നിവരുമാണ് പായസം വിളമ്പിയത്.. പാചക വിദഗ്ധരായ കീരിയാടന്‍ അബുവും സഹോദരന് മമ്മദുമാണ് രുചിക്കൂട്ടൊരുക്കിയത്.നാട്ടുകാര്‍ക്ക് പുറമേ വാഹനയാത്രക്കാര്‍ക്കും പാല് പായസത്തിന്റെ രുചിയറിയാനായി.
8:10 AM
Edapparamb Voice



Posted in: 





0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ