മൊറയൂര്‍ : കെട്ടിടത്തിന്റെ പാരപ്പെറ്റ് ഇടിഞ്ഞ് വീണ് പതിനഞ്ച് സ്കൂള്‍ കുട്ടികള്‍ക്ക് പരുക്കേറ്റു.മൂന്ന് കുട്ടികളുടെ പരുക്ക് ഗുരുതരമാണ്.., ഇന്നുച്ചക്ക് മൊറയൂര്‍ സ്കൂള്‍ പടിയിലാണ് രക്ഷിതാക്കളെ ആശങ്കയിലാക്കിയ അപകടം നടന്നത്.സ്വകാര്യ റ്റ്യൂഷന് സെന്ററിലെ വിദ്യാര്‍ഥികളാണ് പരുക്കേറ്റ എല്ലാവരും.സ്കൂള്‍പടിയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച അപകടം അങ്ങാടിയിലെ ബില്‍ഡിങിന്റെ ഒന്നാം നിലയില്‍ നിന്നും എത്തിനോക്കിയ വിദ്യാര്‍ഥികളാണ് കൂട്ടത്തോടെ പാരപ്പെറ്റിന്റെ ഹോളോബ്രിക്സിനൊപ്പം താഴേക്ക് പതിച്ചത്. അപകടത്തില്‍ പെട്ട കാറുകള്‍ റോഡരികിലേക്ക് മാറ്റുന്നത് കാണാന്‍ തൊട്ടടുത്ത ബില്ദിങ്ങില് പ്രവര്‍ത്തിക്കുന്ന പ്രതിഭ കോളേജിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തിരക്ക് കൂട്ടുന്നതിനിടെയാണ് അപകടം.
എടപ്പറമ്പ് പൂക്കോടന്‍ ബഷീറിന്റെ മകന് ഷഫീഖ്(15 )ഉള്പെടെയുള്ളപരുക്കേറ്റ വിദ്യാര്‍ഥികള്‍ മലബാര്‍ ഹോസ്പിറ്റല്‍,എം.ബി.ഹോസ്പിറ്റല്‍ മലപ്പുറം,റിലീഫ് ഹോസ്പിറ്റല്‍ കൊണ്ടോട്ടി തുടങ്ങിയ ആശുപത്രികളില്‍ ചികിത്സയിലാണ്...,ഗുരുതരമായി പരുക്കേറ്റ ഒഴുകൂര്‍ പള്ളിമുക്ക് മേലരക്കാട്ട്
സുഹൈല്‍ (14 ) നെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.ഇരുപത് കുട്ടികളും ഹോളോബ്രിക്സിനൊപ്പം താഴത്തെ നിലയുടെ ഷീറ്റ് മേല്കൂരയും തകര്‍ത്ത് താഴേക്ക് പതിച്ചിട്ടും വന്‍ അത്യാഹിതമൊന്നും സംഭവിച്ചില്ല എന്ന് ആശ്വസിക്കാം.
പരിക്കു വിവരങ്ങള്‍ ഇങ്ങനെ
ഗുരുതരമായി പരുക്കേറ്റ ഒഴുകൂര്‍ സ്വദേശി സുഹൈല്‍ (14 ) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വാലഞ്ചേരി സ്വദേശി ശിആയീല് ( 14 ) , പോത്തുവെട്ടിപാറ സ്വദേശി നസീഫ് (15 ) എന്നിവരെ മഞ്ചേരി മലബാര്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.പരിക്കേറ്റ മുനവീര്‍ , തന്‍സിഫ്, നിഖില്‍ , ഷഫീഖ് , മുഹമ്മദ് റാഫി, മുഹമ്മദ് ഷിബില്‍ , നിസാം, സാജിദ്, റാഷിദലി, സഫ്വാന് , നിധിന് , ഹാഷിം എന്നിവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
3:40 AM
Edapparamb Voice



Posted in: 





0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ