ഒഴുകൂര്‍ : ഒഴുകൂര്‍ ജി.എം.യു. പി സ്കൂള്‍ ലഹരിവിരുദ്ധ ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പാക്കുന്ന ലഹരി മുക്ത ഗ്രാമം പ്രൊജക്ടിന്റെ രണ്ടാം ഘട്ട തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന അങ്ങാടി , അംഗന് വാടി കേന്ദ്രീകരിച്ചുള്ള ബോധന പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം 13 -03 -2012 ചൊവ്വ രാവിലെ 11 .30 ന് സ്കൂള്‍ അങ്കണത്തില്‍ മലപ്പുറം എ.എല്‍ .എ ശ്രീ. ഉബൈദുള്ള സാഹിബ് നിര്‍വ്വഹിക്കും . സ്കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബും എക്സൈസ് വകുപ്പും സമ്യുക്തമായാണ് പരിപാടികള്‍ നടത്തുന്നത്. ചടങ്ങില്‍ മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശീമതി .ബി. സക്കീന അദ്ധ്യക്ഷത വഹിക്കും. ശ്രീ. ആര് .കെ ശ്രീകുമാരന്‍ ചെട്ട്യാര് മുഖ്യ പ്രഭാഷണം നടത്തും.വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ പങ്കെടുക്കും. ഈ പദ്ധതിയുടെ ഭാഗമായി സമീപ്പത്തെ വിവിധ അംഗന്‍വാടികള്‍ , അങ്ങാടികള്‍ എന്നിവ കേന്ദ്രീകരിച്ച് അമ്മമാര്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള ലഹരി വിരുദ്ധ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.
7:23 AM
Edapparamb Voice
Posted in: 





0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ