2012 സെപ്റ്റംബർ 10, തിങ്കളാഴ്‌ച

റാങ്ക് ജേതാവ് അസ്താഫിന്‌ ഗ്രാമ പഞ്ചായത്തിന്റെ ആദരം.

മൊറയൂര്‍:;കോസ്റ്റ് അക്കൗണ്ടിംഗ് യോഗ്യതക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) നടത്തുന്ന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഇരുപത്തിയെട്ടാം റാങ്കും ചെന്നൈ മേഖലയില്‍ ഒന്നാം റാങ്കും കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ വാലഞ്ചേരി ആനത്താന്‍ മുഹമ്മദ് അസ്താഫിനെ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. ആനത്താന്‍ അലി അഷ്രഫിന്റെയും ഷഹീദയുടെയും മകനായ അസ്താഫിലൂടെ മലപ്പുറം ജില്ലയിലേക്ക് ആദ്യമായി കോസ്റ്റല്‍ അക്കൗണ്ടന്‍സി റാങ്ക് നേട്ടമെത്തുന്നത്.
                            ഗ്രാമ പഞ്ചായത്തിന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ഉമര്‍ അറക്കല്‍ നല്‍കി.പ്രസിഡന്റ് ബി.സകീന ആധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു,സി. കെ. മുഹമ്മദ് തുടങ്ങിയവര്‍ അസ്താഫിനെ അനുമോദിച്ചു സംസാരിച്ചു.മറുപടി പ്രസംഗത്തില്‍ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും അനുമോദനത്തിന്‌ നന്ദിയറിയിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും സി.കെ.ആമിന ടീച്ചര്‍ നന്ദിയും പറഞ്ഞു.
                                  കഴിഞ്ഞ ദിവസം പഞ്ചായത്ത് എം.എസ്.എഫ്.കമ്മിറ്റി അസ്താഫിന്‌ സ്വീകരണം നല്‍കിയിരുന്നു.

3 comments:

Edapparamb Voice പറഞ്ഞു...

ഗ്രാമ പഞ്ചായത്തിന്റെ അഭിമാനമുയര്‍ത്തിയ മുഹമ്മദ് അസ്താഫിന്‌ അര്‍ഹിച്ച അംഗീകാരം തന്നെയാണ്‌ ഗ്രാമ പഞ്ചായത്തിന്റെ ആദരം.അസ്താഫ് ഒരു രാജാളി പക്ഷിയെപ്പോലെ ഇനിയുമിനിയും ഉയരങ്ങള്‍ കീഴടക്കട്ടേ....

Jouhar പറഞ്ഞു...

Congrats Asthaf.........

അജ്ഞാതന്‍ പറഞ്ഞു...

Best Wishes

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി
 
Design by :just4yaseer@gmail.com