2012 ജൂലൈ 19, വ്യാഴാഴ്‌ച

നോമ്പുകാലവും എടപ്പറമ്പുകാരും

എടപ്പറമ്പ് : പരിശുദ്ധ റമളാനിനെ കയ്യേല്‍ക്കാനുള്ള അവസാന ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാതിരിക്കുകയാണ് നാട്ടുകാര്‍........,കാരണവന്മാര്‍ എപ്പഴേ റെഡി.പിന്നെ ചെറുപ്പക്കാരുടെ കാര്യം,യാഥാര്‍ത്യത്തോട് പൊരുത്തപ്പെടാതെ തരമില്ലല്ലോ?.നോമ്പ് അടുക്കുമ്പോഴൊരു ആധിയൊക്കെ കാണും.ഹോ! ഇനിയൊരു മാസം എങ്ങനെ അതിജീവിക്കും?
                    എന്നാല്‍ പിന്നെ നോമ്പ് തുടങ്ങിക്കഴിഞ്ഞാല്‍ എല്ലാം ശരിയായി.ചെറിയൊരു സ്റ്റാര്‍ട്ടിംഗ് ട്രബിളൊക്കെ ഉണ്ടാകും.പ്രത്യേകിച്ചും കാലാവസ്ഥ ഇപ്രാവശ്യം അല്പം വശപ്പിശകുണ്ടാക്കുന്ന ലക്ഷണമുണ്ട്.എട്ട് പത്ത് കൊല്ലമായി നല്ല മഴക്കാലത്തായിരുന്നല്ലോ നോമ്പ്?.സംശയിക്കേണ്ട,ഇപ്രാവശ്യവും മഴക്കാലത്ത് തന്നെ,അതും ആരും വെറുതെ നോമ്പെടുത്തു പോകുന്ന കര്‍കിടക മാസത്തില്‍..,പറഞ്ഞിട്ടെന്തു കാര്യം?.മഴ വേണ്ടേ... മഴ..?.മീനമാസത്തിലെ ചൂട് എന്നൊന്നും പറയുന്നില്ല.എന്നാലും സാമാന്യം നല്ല വേനലാണല്ലോ ഈ കര്‍കിടകത്തില്‍?.സാരമില്ല,കുറച്ചൊക്കെ കഷ്ടപ്പെടാതെ പിന്നെ നോമ്പിനെന്ത് ത്രില്ല്?
                 പൊതുവെ നോമ്പായാല്‍  എല്ലാവരും പള്ളികളിലായിരിക്കുമെന്നൊരു ധാരണ മുസ്ലിംകള്‍ അല്ലാത്തവര്‍ക്കിടയിലുണ്ട്.അതു കൊണ്ടാണല്ലോ നിറഞ്ഞു കവിഞ്ഞ പള്ളികളുടെ ചിത്രങ്ങള്‍ പത്രങ്ങളിലൊക്കെ നോമ്പ് കാലത്ത് അച്ചടിച്ചു വരാറുണ്ട്.അതില്‍ കുറച്ചൊക്കെ ശരിയുണ്ട് താനും.അങ്ങനെതന്നെ ആയിരിക്കുകയും വേണം.
                 ഈ വര്‍ഷം എടപ്പറമ്പ് മസ്ജിദും മഹല്ല് കമ്മിറ്റിയും നോമ്പിനെ വരവേല്‍ക്കാന്‍ കാര്യമായി തന്നെ ഒരുങ്ങിയിട്ടുണ്ട്.പള്ളിയിലെ പായകളോക്കെ മാറ്റി ഏകദേശം ഒന്നര ലക്ഷത്തോളം രൂപ മൊടക്കി നല്ല ഒന്നാം തരം പച്ച കാര്‍പെറ്റ് വിരിച്ചിട്ടുണ്ട്.നോമ്പിന്‌ മുന്നോടിയായി സമദ് പൂക്കോട്ടൂരിന്റെ ഉദ്ബോതന ക്ലാസ് നേരത്തെ സംഘടിപ്പിച്ചിരുന്നു.ഇനി നാലാം നോമ്പ് മുതല്‍ പടന ക്ലാസ്സ് ആരംഭിക്കാനിരിക്കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ന്ന് വരുന്ന തറാവീഹ് ഖതമുല്‍ ഖുര്‍ആന്‍ ഈവര്‍ഷവുമുണ്ടാകും.കോഴിക്കോട് സ്വദേശിയും നന്തി ദാറുസ്സലാം വിദ്യാര്‍ഥിയുമായ ഹാഫിള്‍ അനസ് ആണ്‌ ഇപ്രാവശ്യവും തറാവീഹിന്‌ നേത് ര്‍ത്വം നല്‍കുക.ദാറുല്‍ ഹിക്കം മദ്രസ്സയിലും നോമ്പിനോടനുബന്ധിച്ചുള്ള തെയ്യാറെടുപ്പ് ക്ലാസ്സ് നടന്നിരുന്നു.റമളാന്‍ മൂന്നാം വാരം അഞ്ച് ദിവസത്തെ ക്ലാസ്സ് സംഘടിപ്പിക്കുന്നുണ്ട്.ദാറുല്‍ ഹുദാ സുന്നി മദ്രസ്സയിലും നാലാം നോമ്പ് മുതല്‍ മത ക്ലാസ്സ് തുടങ്ങാനിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഉദ്ബോധനത്തിനൊന്നും ഒരു കുറവും വരുത്തില്ല.നന്നാവേണ്ടവര്‍ക്ക് അതാവാമെന്നര്‍ഥം.
              ന്യായ വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍  പരമേശ്വരന്റെ നന്മ സ്റ്റോറില്‍ റംസാന്‍ വിപണി ആരംഭിച്ചിട്ടുണ്ട്.
                  നോമ്പിനടുപ്പിച്ച് അങ്ങാടിയൊക്കെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ ശുചിയാക്കിയതിനാല്‍ ചെത്തൈ ക്ലീന്‍..,ഇനി ആളുകളുടെ മനസ്സ്കൂടി ക്ലീനായാല്‍ മതി.ഒരു മാസം പട്ടിണി (ഇപ്പോഴെന്ത് പട്ടിണി?നോമ്പ് നോല്‍കുന്നത് തന്നെ നല്ലവണ്ണം വെട്ടിവിഴുങ്ങാനല്ലേ?) കിടക്കേണ്ടതല്ലേ ,മനസ്സും ക്ലീനാകും.
           ഇപ്പോ അങ്ങാടിയിലൊക്കെ ബോഡ് തൂക്കിയിരിക്കുന്നു.സമൂസ,പൊറോട്ട,കട് ലറ്റ്,പഴംപൊരി,ചപ്പാത്തി എന്നിവ മൊത്തമായും മൊത്തമല്ലാതെയും ലഭിക്കുമെന്ന്,വേണ്ടവര്‍ ഫോണിലോ നേരിട്ടോ ബന്ധപ്പെടണമെന്ന്.ഇതൊന്നു ഇല്ലാതെ നോമ്പ് തന്നെ ഇല്ല എന്നായി.പഴവര്‍ഗങ്ങള്‍ വേറെയും.അതെങ്ങനെ നോമ്പൊക്കെയിപ്പോ അനുഷ്ടാനമല്ലല്ലോ?.ആഘോഷമല്ലേ?തിന്നും കുടിച്ചും കുറച്ച് പട്ടിണി കിടന്നും കുറെ നിസ്കരിച്ചും കുറെ ഉറങ്ങിയും വഅള്‌ കേട്ടുമൊക്കെ ഒരു തരം ആഘോഷം!!!.നോമ്പെന്നല്ല എല്ലാം ഇപ്പോള്‍ ആഘോഷമാണ്‌..,ആത്മീയ ആഘോഷം.!!!എല്ലാ മതക്കാര്‍ക്കും ആത്മീയത ആഘോഷമാകുമ്പോള്‍ നമ്മളും നടുവെ ഓടും.   നമ്മുടെ നോമ്പിനെ ആദരവോടെ നോക്കിക്കണ്ടിരുന്ന  മറ്റു മതസ്ഥര്‍ ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മെ പരിഹസിക്കുന്നു..വേറൊന്നും കൊണ്ടല്ല,നമ്മുടെ തീന്‍ മേശകളിലെ ധാരാളിത്തം കണ്ടിട്ട്!!!
                 ഈ കര്‍കിടക വേനലിലെ നോമ്പിന്റെ യഥാര്‍ത്ത അന്ത:സത്ത ഉള്‍കൊണ്ട് നോമ്പനുഷ്ടിക്കാനുള്ള വിവേകം സര്‍വ ശക്തന്‍ നമുക്ക് നല്‍കുമാറാകട്ടേ......
   കാര്‍പെറ്റ് വിരിച്ച പള്ളിയുടെ അകത്തളം.
             

പ്രധാനമായൊരു കാര്യം വിട്ടു പോയി.മലബാര്‍ മുസ്ലിംകളുടെ ദേശീയ-അന്തര്‍ ദേശീയ ഭക്ഷണമായ പോത്തിറച്ചി ഒരു നീണ്ട ഇടവേളക്ക് ശേഷം നോമ്പിനോടനുബന്ധിച്ച് എടപ്പറമ്പില്‍ ലഭ്യമാവുന്നു.മുസ്ലിയാരങ്ങാടിക്കാരാണ്‌ നമ്മുടെ കഷ്ടപ്പാടൂം പെടാപാടും കണ്ടറിഞ്ഞ് സഹായിക്കന്‍ തയ്യാറായത്.എടപ്പറമ്പില്‍ കമ്മദും കളത്തിപ്പറമ്പില്‍ കാഞ്ഞിരങ്ങാടനും പോത്തറവ് നിര്‍ത്തിയതില്‍ പിന്നെ എന്തോരം ബുദ്ധിമുട്ടനുഭവിച്ചവരാണ്‌ നമ്മള്‍..,



          

3 comments:

അജ്ഞാതന്‍ പറഞ്ഞു...

nalla post

Edapparamb Voice പറഞ്ഞു...

നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

ushaaraayittundu.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com