എടപ്പറമ്പ് : ഏറെ കാലമായി കുണ്ടും കുഴിയുമായി സഞ്ചാരികള്‍ക്ക് വിലങ്ങുതടിയായികിടന്ന എടപ്പറമ്പ്- കരിമ്പനക്കല്‍ റോഡ് ടാറിങ്ങ് പൂര്‍ത്തിയായി.. എടപ്പറമ്പ് മുതല്‍ കേലന് തൊടി വരെയുള്ള ഭാഗമാണ് റീ ടാറിങ് നടത്തിയത് . എന്നാല്‍ ഒരു ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ അശാസ്തീയമായി നടത്തിയ കോണ്ട്രാക്ടര്മാരുടെ ശ്രമം പ്രദേശവാസികള്‍ തടഞ്ഞു. പിന്നീട് അടുത്ത ദിവസം നാട്ടുകാര്‍ ഇടപെട്ട് പണി പൂര്‍ത്തീകരിച്ചു. ഈ റോഡിന്റെ ശോചനീയാവസ്ഥ എടപ്പറമ്പ് വോയ്സ് നേരത്തെ തുറന്നുകാട്ടിയിരുന്നു. ഏറെ വൈകിയാണങ്കിലും റോഡ് സഞ്ചാരയോഗ്യമായ സന്തോഷത്തിലാണ് കണ്‍വീനര്‍ അബു എളാപ്പയും പ്രദേശ വാസികളും. ഈ വഴിയില്‍ നേരത്തെ ആവശ്യപ്പെട്ട പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതും തെരുവുവിളക്ക് ഘടിപ്പിക്കുന്നതുമായ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പൂര്ത്തിയാകൊമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍ .
4:47 AM
Edapparamb Voice

Posted in: 





3 comments:
samaathanamaayi iniyengkilum ningal adangiyirikkunallo.....
ബ്ലോഗ് സൈറ്റ് നന്നായിട്ടുണ്ട്. ആശംസകള്‍... ഫോളോവേഴ്സ് ഗാഡ്ജെറ്റ് ആഡ് ചെയ്താല്‍ നന്നായിരിക്കും..
good
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ