2012 മാർച്ച് 20, ചൊവ്വാഴ്ച

' പണി ' തീരുന്ന റോഡുകള്‍ -Exclusive

      നെരവത്ത് - കുടുമ്പിക്കല്‍ , എടപ്പറമ്പ് -കരിമ്പനക്കല്‍ എന്നീ റോഡുകളില്‍ ഈയിടെ  നടത്തിയ റീ ടാറിങ് ഒരാഴ്ചത്തെ ആയുസ്സ്പോലുമില്ലാതെ തകര്‍ന്നടിഞ്ഞു!!!!!.  ഇവിടുത്തെ നാട്ടുകാര്‍ക്ക് ഇപ്പോള്‍ ഒരേ സ്വരമാണ്‌ " ഇതിലും നല്ലത് ഞമ്മളെ പഴയ റോഡായിരുന്നു എന്നാ സുഖമായി നടന്നെങ്കിലും പോകാമായിരുന്നു". 
   എടപ്പറമ്പ് -കരിമ്പനക്കല്‍ റോഡില്‍ ചെറിയ ഭാഗം മാത്രമാണ്‌ ക്രമക്കേടിന്‌ വിധേയമായതെങ്കില്‍ നെരവത്ത് -കുടുമ്പിക്കല്‍ റോഡ് മുഴുവനായും 'കുളമായ' സ്ഥിതിയാണുള്ളത് . എടപ്പറമ്പ് -കരിമ്പനക്കല്‍ റോഡില്‍ ക്രമക്കേട് കണ്ടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കോണ്ട്രാക്ടര്‍മാരെ ചോദ്യം ചെയ്തിരുന്നു, അപ്പോഴൊക്കെ അവര്‍ ലോകത്തെവിടയുമില്ലാത്ത നിര്‍മ്മാണ രീതി പറഞ്ഞ് പ്രദേശ വാസികളെ പാട്ടിലാക്കാന്‍ നോക്കിയിരുന്നു, തന്ത്രം ഫലിക്കില്ലെന്നു മനസ്സിലാക്കിയ അവര്‍ ഒരു ദിവസം കൊണ്ട് തീര്‍ക്കാനൊരുങ്ങിയ ടാറിങ് പ്രവര്‍ത്തി അടുത്ത ദിവസം വന്ന് പ്രദേശവാസികള്‍ പറഞ്ഞപോലെ ചെയ്യാമന്നേറ്റു , പിറ്റേ ദിവസം മണ്‍വെട്ടിയും കൊട്ടയുമായി 'വാരല്‍ ' ആരംഭിച്ചെങ്കിലും ഉദ്ദേശിച്ച ഫലമൊന്നും ലഭിച്ചില്ല , അപ്പോഴേക്കും റോഡ് റോളര്‍ ഉപയോഗിച്ച് ടാറില്ലാത്ത റീ ടാറിങ് നടന്നിരുന്നു . " അതെങ്ങനെ ടാറുണ്ടാവും അതിലല്ലേ ഇവരുടെയൊക്കെ ...ലാഭം!!!" . 
        നെരവത്ത് -കുടുമ്പിക്കല്‍ റോഡിലും ഇതു തന്നെ സ്ഥിതി - ഇവിടെ എല്ലാ ദിവസവും രാവിലെ റോഡില്‍ പൊന്തിയ കല്ലുവാരാന്‍ കൂലിക്ക് ആളെ നിര്‍ത്തിയിരുന്നു .. അവര്‍ക്കാണങ്കില്‍ രാവിലെ തന്നെ നല്ല വിളവെടുപ്പും ലഭിച്ചിരുന്നു..!!. അവിടെ കോണ്ട്രാക്ടര്‍മാര്‍ പറഞ്ഞത് " ടാറിനു ചൂടുകൂടിയതാണ്‌ കല്ലിളകാന്‍ കാരണമെന്നായിരുന്നു"... കൂടുതല്‍ ചൂടുവന്നാല്‍ അതിന്റെ സത്ത നഷ്ടപ്പ്ടുമത്രേ..!!. കാത്തിരുന്ന് കിട്ടിയ ഫണ്ടില്‍ പൂര്‍ത്തിയായ റോഡിന്റെ പണി തീര്‍ക്കുകയാണ്‌ ഇവിടെ കോണ്ട്രാട്ടര്‍മാര്‍ ചെയ്തത്.
         മറ്റോരുകാര്യം പറയാതിരിക്കാന്‍ നിര്‍വാഹമില്ല , ഈ കഴിഞ്ഞ ദിവസം മലപ്പുറം എം.എല്‍ .എ ഉദ്ഘാടനം ചെയ്ത എടപ്പറമ്പ് -കുടുമ്പിക്കല്‍ റോഡിന്റെ പണി ഒന്നുകാണേണ്ടതുതന്നെയാണ്‌ ... സൂപ്പര്‍ വര്‍ക്ക്..!! ..ആരും കൊതിച്ചുപോവുന്ന അത്തരം ഉറച്ച നിരത്താണ്‍! ജനങ്ങള്‍ക്കാവശ്യം .. അല്ലാതെ ഇത്തരം തോന്യാസത്തരങ്ങളല്ല ജനം ആഗ്രഹിക്കുന്നത്. 
             നാട്ടുകാരെ നോക്കുകുത്തിയാക്കി മുടന്തന്‍ ന്യായങ്ങല്‍ പറഞ്ഞ് കീശ വീര്‍പ്പിക്കുന്ന ഇത്തരം കോണ്ട്രാക്ടര്‍മാര്‍ക്കെതെരെ നടപടിയെടുക്കണമെന്നും ഇത്തരം ആളുകളെ ഇവിടെ വെച്ചു പൊറുപ്പിക്കില്ലെന്നും പ്രദേശവാസികള്‍ എടപ്പറമ്പ് വോയ്സിനോടുപറഞ്ഞു.

4 comments:

അജ്ഞാതന്‍ പറഞ്ഞു...

nadapadi yedukkanam

Firos Muhammed പറഞ്ഞു...

Good Exclusive

അജ്ഞാതന്‍ പറഞ്ഞു...

haha...

അജ്ഞാതന്‍ പറഞ്ഞു...

unneethuvinu contract work nalkathirikkuka

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com